“അംബേദ്കറുടെ ചിത്രമെല്ലാം ചുമരില്‍ കാണുന്നുണ്ട്, എന്തിനോന്തോ?അടി കൊടുത്ത കേസ് വിഷയമാകുമ്പോ മാത്രം sc/st കേസ് കൗണ്ടറായി ഓര്‍മിപ്പിക്കുന്നത് സ്ക്രീനില്‍ കൈയടിപ്പിക്കും” ; കുറിപ്പ് വായിക്കാം
വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ ചിത്രം പുഴു. നവാഗതയായ റത്തീന പി.ടി.യാണ് ചിത്രം സംവിധാനം ചെയ്തത്. ഒരിടവേളയ്ക്ക്ശേഷം മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്ത് പ്രത്യക്ഷപ്പെടുകയാണ് പുഴുവിലൂടെ. പ്രിയപ്പെട്ടവരെല്ലാം കുട്ടന് എന്ന് വിളിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. പുഴുവിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രത്തിനും ചിത്രത്തിന്റെ ഇതിവൃത്തവുമെല്ലാം ഏറെ ജനശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി സോണി ലിവിലൂടെ നേരിട്ടാണ് ചിത്രം റിലീസ് ചെയ്തത്.
ജാതിക്കും സവര്‍ണ ബോധത്തിനും എതിരെ, അസ്ഥിത്വ രാഷ്ടീയത്തിലൂന്നിയ അക്രമണാത്മക ശൈലി തന്നെയാണ് ശരി എന്നാണെന്നാണ് പുഴുവും പറഞ്ഞു വക്കുന്നതെന്നും പുഴു സിനിമ പോരായിരുന്നൂന്ന് തന്നെയാണ് സാദാ സിനിമാ നോക്കിയായ ചിലരുടെയെങ്കിലും പക്ഷമെന്നും പറയുകയാണ് വിനോദ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പിലൂടെ. മമ്മൂട്ടി മാത്രമല്ല, അത്യാവശ്യം ക്ലാസ് നടന്മാരെല്ലാം ഈ ടൈപ്പ് റോള്‍ വിജയകരമായി തന്നെ ചെയ്യും. ഷര്‍ട്ട് പോലും അഭിനയിച്ചു എന്നൊക്കെയുള്ള വാദം, ആരാധന കൊണ്ട് തോന്നുന്നതാണെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
കുട്ടപ്പേട്ടന് ചെയ്ത നടന് മേലും വാഴ്ത്തുക്കള്‍ കണ്ടു. ഓരോ മൊമന്റും നാടകീയതയായാണ് തോന്നിയത്. ഇനി ആ ക്യാരക്ടറിന്റെ പ്രത്യേകതയാണോ അത്? ആന്നെങ്കില് ഓകെ, പാര്‍വതിയും അത്ര ഉജ്വലമാണോ? കുറ്റം പറയാന്‍ പാടില്ല എന്നാണെങ്കില്‍ അതും നന്നായി എന്നു പറയാം. സാമൂഹ്യ രാഷ്ട്രീയത്തില്‍ വര്‍ത്തമാന പ്രസക്തമായ വിഷയം, അതിഗംഭീരമായ പ്രമേയം കൈകാര്യം ചെയ്ത സിനിമ എന്ന് മാത്രം പറയാം. ജാതിക്കും സവര്‍ണ ബോധത്തിനും എതിരെ, അസ്ഥിത്വ രാഷ്ടീയത്തിലൂന്നിയ അക്രമണാത്മക ശൈലി തന്നെയാണ് ശരി എന്നാണെന്നാണ് പുഴുവും പറഞ്ഞു വക്കുന്നതെന്നും കുറിപ്പില്‍ വിനോദ് കൂട്ടിച്ചേര്‍ത്തു.
അംബേദ്കറുടെ ചിത്രമെല്ലാം ചുമരില്‍ കാണുന്നുണ്ട്; എന്തിനോന്തോ? അടി കൊടുത്ത കേസ് വിഷയമാകുമ്പോ മാത്രം sc/st കേസ് കൗണ്ടറായി ഓര്‍മിപ്പിക്കുന്നത് സ്ക്രീനില്‍ കൈയടിപ്പിക്കും. ജനാധിപത്യത്തില്‍ അശ്ലീലമാണത്. ഒടുവില്‍ രത്തീന ഭയങ്കര സംഭവാണ്, സ്ത്രീ സംവിധായികയാണ് എന്നൊക്കെയാണെങ്കില്‍ ഓക്കെ. പക്ഷെ, നമ്മെ പിന്തുടരേണ്ട സിനിമയെ ഇങ്ങനെ ഒരുക്കിയാ മതിയാരുന്നോ? പോരായിരുന്നൂന്ന് തന്നെയാണ് സാദാ സിനിമാ നോക്കിയായ ചിലരുടെയെങ്കിലും പക്ഷമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.