‘ജന ഗണ മന v/s സിബിഐ 5’!! ; ഒന്നാം സ്ഥാനം നേടിയത് ‘ജന ഗണ മന’ ; എപ്പോഴൊക്കെ ക്ലാഷ് റിലീസ് വന്നാലും അപ്പോഴൊക്കെ വിജയം പൃഥ്വിരാജ് സിനിമയ്ക്ക് #RECORD
സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒരുമിച്ച് തിയേറ്ററുകളിലെത്തുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെയാണ് നോക്കിക്കാണാറുള്ളത്. ആരുടെ ചിത്രം വിജയിക്കുമെന്നും ഫാന്‍സുകാര്‍ തമ്മിലുള്ള പോരുമെല്ലാം ഉണ്ടാവാറുമുണ്ട്. പ്രത്യേകിച്ച് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ ഫാന്‍സ് തമ്മിലുള്ള പോര് കൂടുതലായിരിക്കും. ഫെസ്റ്റിവല്‍ സീസണുകളിലാണ് കൂടുതല്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യാറുള്ളത്. ഈ വര്‍ഷം പെരുന്നാള്‍ റിലീസായി തീയേറ്ററുകളിലേക്ക് എത്തിയത് സൂപ്പര്‍ താര ചിത്രങ്ങളായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ജനഗണമനയും മമ്മൂട്ടിയുടെ സിബിഐ സീരിസിലെ അഞ്ചാമത് ചിത്രം സിബിഐ 5 ദ് ബ്രെയിനും തമ്മിലാണ് ക്ലാഷ് ആയത്.
ഇതിന് മുന്‍പും മമ്മൂട്ടിയുടേയും പൃഥ്വിരാജിന്റെയും ചിത്രങ്ങള്‍ ക്ലാഷ് ആയി വന്നിട്ടുണ്ട്. എന്ന് നിന്റെ മൊയദീന്‍ എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ തന്നെയായിരുന്നു മമ്മൂട്ടി ചിത്രം പത്തേമാരിയും റിലീസ് ചെയ്തത്. സലിം അഹമ്മദ് സംവിധാനം ചെയ്ത് 2015 ല്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് പത്തേമാരി. മികച്ച പ്രതികരണം നേടിയിരുന്നു ചിത്രം. മൊയ്തീന്, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കി ആര്.എസ്. വിമല്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്. ചിത്രത്തിന് നിരവധി ആവാര്‍ഡുകള്‍ ലഭിച്ചിരുന്നു. മമ്മൂട്ടി ചിത്രം പത്തേമാരിയെ അപേക്ഷിച്ച് പൃഥ്വിരാജിന്റെ ഈ ചിത്രമായിരുന്നു മികച്ച കളക്ഷന്‍ നേടിയത്.
സെവന്‍ത്ത് ഡേയും ഗ്യാംങ്സ്റ്റര്‍ എന്ന ചിത്രവുമായിരുന്നു അടുത്ത ക്ലാഷ് ആയ ചിത്രങ്ങള്‍. അഖില്‍ പോള്‍ തിരക്കഥയെഴുതി ശ്യാംധര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജിനെ നായകനാക്കി 2014-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സെവന്ത് ഡേ. 101 ദിവസം തിയേറ്ററില്‍ ഓടിയ ചിത്രമായിരുന്നു ഇത്. ഡേവിഡ് എബ്രഹാം എന്ന പോലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒരു കുറ്റാന്വേഷണകഥയാണ്. അധോലോക ചക്രവര്‍ത്തി ആയി മമ്മൂട്ടി എത്തിയ ചിത്രമാണ് ഗ്യാങ്സ്റ്റര്‍. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്തത്. ബോക്സോഫീസില്‍ ചിത്രം പരാജയമായിരുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത് 2013 ഓഗസ്റ്റ് 9-നു പുറത്തിറങ്ങിയ ഒരു ചിത്രമാണു കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി. മമ്മൂട്ടി പ്രധാന വേഷത്തിയ ചിത്രം പ്രതീക്ഷിച്ച ഒരു ഹൈപ്പ് കിട്ടിയില്ല. ജിത്തു ജോസഫ് സംവിധാനം ചെയ്ത സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് മെമ്മറീസ്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ രാജമാണിക്യവും സന്തോഷ് ശിവന് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം അനന്തഭദ്രവും ക്ലാഷ് ആയ ചിത്രങ്ങളായിരുന്നു. ഇതില്‍ മമ്മൂട്ടി ചിത്രം രാജമാണിക്യമായിരുന്നു ഹിറ്റായ ചിത്രം.
അങ്ങനെ ഇരുവരുടേയും ചിത്രങ്ങള്‍ ഒന്നിച്ച് റിലീസായപ്പോഴും പൃഥ്വിരാജ് ചിത്രങ്ങള്‍ ഒരു പടി മുന്നില്‍ നിന്നിരുന്നു. ചോക്കളേറ്റ് vs നസ്രാണി, ക്ലാസ്മേറ്റ്സ് vs ഭാര്‍ഗവചരിതം, ആദം vs പുള്ളിക്കാരന്, അയാളും ഞാനും തമ്മില്‍ vs ജവാന് ഓഫ് വെള്ളിമല, മാമാങ്കം vs ഡ്രൈവിങ് ലൈസന്‍സ് ഇപ്പോഴിതാ ജനഗണമന vs സിബിഐ 5. രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.