‘മസിലൊക്കെ ഉടഞ്ഞുവല്ലോടായെന്ന് മമ്മുക്ക അപ്പോൾ ചോദിച്ചു’ ക്യാൻസർ ജീവിതത്തെക്കുറിച്ചു നടൻ സുധീർ തുറന്ന് പറയുന്നു
ക്യാനസ്റിനെ തോൽപ്പിച്ച് തിരിച്ചു ജീവിതത്തിലേക്ക് വന്ന തന്റെ അനുഭവത്തെ കുറിച് പറയുന്നു നടൻ സുധീർ. ജനുവരി 11നായിരുന്നു ആദ്യ സർജറി എന്നും കുടലിനായിരുന്നു അർബുദം പിടിപെട്ടത്. ബോഡി ബിൽഡിംഗ്നോട് ഇഷ്ട്ടം തോന്നിയതും ഒരു പാഷൻ ആയി എടുത്തതും ഡ്രാക്കുള എന്ന ചിത്രത്തിന് ശേഷമായിരുന്നു. തന്റെ ജീവിതത്തെ പോലും തകർക്കാൻ കാരണമായത് തുടർച്ചയായി കഴിച്ച ഏതോ ഭക്ഷണത്തിന്റെ രൂപത്തിൽ ആയിരുന്നു എന്നാണ് സുധീർ പറയുന്നത് . ജീവിതത്തിന്റെ ഏതു പ്രതിസന്ധിയും ചിരിച്ചു നേരിട്ടിരുന്ന ഞാൻ ആദ്യമായി ഒന്നു തളർന്നു. കാരണം മരിക്കാൻ പേടി ആയതുകൊണ്ടല്ല മരണം മുന്നിൽ കണ്ടു ജീവിക്കാൻ പേടിയായതുകൊണ്ടാണ്. ദൈവ തുല്യനായ ഡോക്ടറും ഗുരുതുല്യനായവരും എനിക്ക് ധൈര്യം തന്നു. എന്നാലും ഒരു പാട് പേടിപ്പെടുത്തുന്ന കഥകൾ കേട്ടിരുന്നു. മുടി കൊഴിഞ്ഞു പോകും, മെലിയും എന്നങ്ങനെ ഒരുപാട്. എല്ലാം വിധിക്കു വിട്ടുകൊടുത്ത് മുന്നോട്ട് പോവാൻ തുടങ്ങി. ഇതിനിടയിൽ തെലുങ്ക്, മലയാളം ച്ചിത്രങ്ങളിൽ അഭിനയിച്ചു. മാമാങ്കം എന്ന ചിത്രത്തിൽ താൻ അഭിനയിക്കുമ്പോൾ ക്യാൻസറിന്റെ രണ്ടാം ഘട്ടത്തിൽ ആയിരുന്നെന്നും സുധീർ വ്യക്തമാക്കി. മാമാങ്കം ഷൂട്ടിംങ് തുടങ്ങിയതോടെ തന്റെ അസുഖത്തെ കുറിച്ചു മറന്നു തുടങ്ങുയിരുന്നു. ഷൂട്ടിംങ്ങിനിടെ ഒരു ദിവസം മമ്മുക്ക എന്നോട് ചോദിച്ചു, എന്തുപറ്റി നിന്റെ മസിലൊക്കെ ഉടഞ്ഞുവല്ലോടാ എന്നു ഹേയ് ഇല്ലല്ലോ മമ്മുക്ക എന്നു പറഞ്ഞു ഞാൻ എന്റെ മസിൽ പെരുപ്പിച്ചു കാണിച്ചു.
തന്റെ അസുഖത്തിന്റെ ഭാഗമായി താൻ പോലും ശ്രദ്ധിക്കാതെ എന്റെ ശരീരം മെലിഞ്ഞു തുടങ്ങിയിരുന്നു, ഇപ്പോൾ ക്യാൻസറിനെ അതിജീവിച്ചു ജീവിതത്തിലേക്കും, സിനിമയിലേക്കും തിരിച്ചു വരികയാണ് സുധീർ. തന്റെ സർജറി കഴിഞ്ഞുവെന്നും പുതിയ സിനിമയുടെ ലൊക്കേഷനിൽ എത്തിച്ചേർന്നു എന്നും സുധിർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ക്യാൻസർ ജീവിതത്തെ കുറിച്ച് സുധീർ തുറന്നു പറഞ്ഞത്.