മെഗാസ്റ്റാർ മമ്മൂട്ടി ഉപേക്ഷിച്ച ബ്ലോക്ബസ്റ്റർ ഹിറ്റ് സിനിമകൾ.. അതിന്റെ കാരണങ്ങൾ എന്ത്??
മലയാളത്തിന്റെ പ്രിയ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മലയാളത്തിലും പുറത്തും നിരവധി ആരാധകര്‍ ഉള്ള താരം തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒട്ടനവധി മെഗാഹിറ്റ് സിനിമകളില്‍ നായകനായി എത്തിയ മമ്മൂട്ടി വേണ്ടെന്നു വെച്ച ചില സൂപ്പര്‍ ഹിറ്റ് സിനിമകളും ഉണ്ട്. അങ്ങനെ മമ്മൂട്ടി വേണ്ടെന്നു വെച്ച പ്രധാന ചിത്രങ്ങളാണ് രാജാവിന്റെ മകന്‍, ഏകലവ്യന്‍, ഇരുവര്‍, മെമ്മറീസ്, ദൃശ്യം, മുംബൈ പോലീസ്, റണ്‍ ബേബി റണ്‍, മണിച്ചിത്രത്താഴ്.
രാജാവിന്റെ മകന്‍
മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു രാജാവിന്റെ മകന്‍. മോഹന്‍ലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രം 1986ല്‍ ആണ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍ സ്റ്റാര്‍ നായക പദവിയിലേക്ക് കൊണ്ടു വന്ന ചിത്രം കൂടിയാണ് രാജാവിന്റെ മകന്‍. ചിത്രത്തില്‍ നായകനായി മമ്മൂട്ടിയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കഥ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വിസമ്മതിക്കുകയായിരുന്നു.
ഏകലവ്യന്‍
രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ചിത്രമായിരുന്നു ഏകലവ്യന്‍. സുരേഷ് ഗോപി, നരേന്ദ്രപ്രസാദ്, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങള്‍ ഒന്നിച്ച ചിത്രമായിരുന്നു അത്. സുരേഷ് ഗോപിയെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയ ചിത്രം. ഏകലവ്യന്‍ മമ്മൂട്ടിക്ക് വേണ്ടി എഴുതിയുണ്ടാക്കിയ സിനിമയാണ്, എന്നാല്‍ എന്തോ തെറ്റിദ്ധാരണയുടെ പുറത്ത് അദ്ദേഹം ഏകലവ്യന്‍ നിരസിക്കുകയായിരുന്നു. പിന്നീടെ നായകനായെത്തിയത് സുരേഷ് ഗോപിയാണ്.
മെമ്മറീസ്
ജീത്തു ജോസഫ് സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് മെമ്മറീസ്. പൃഥ്വിരാജ്, മേഘ്‌ന രാജ്, നെടുമുടി വേണു, മിയ, വിജയരാഘവന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചത്. കൊറിയന്‍ ചിത്രമായ മെമ്മറീസ് ഓഫ് മര്‍ഡേഴ്‌സ് എന്ന സിനിമയിലെ ചില ആശയങ്ങള്‍ മെമ്മറീസ് എന്ന ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു പോലീസ് വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തില്‍ നായകനാക്കാന്‍ ജീത്തു ജോസഫ് ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യ കുറവ് കാണിച്ചു.
ദൃശ്യം
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളില്‍ എത്തിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ദൃശ്യത്തില്‍ നായകനായി അഭിനയിക്കാന്‍ സംവിധായകന്‍ ആദ്യം സമീപിച്ചത് മമ്മൂട്ടിയെയാരുന്നു. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞ് ചെയ്യാമെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
മണിച്ചിത്രത്താഴ്
ഒരു സൈക്കോ ത്രില്ലര്‍ മലയാള ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, ശോഭന, സുരേശഷ് ഗോപി, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. ചിത്രം മലയാളത്തിന്റെ എക്കാലത്തെയും വന്‍ ഹിറ്റുകളില്‍ ഒന്നാണ്. അതേസമയം, സണ്ണി ജോസഫ് എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ കഥാപാത്രത്തിന് ഹാസ്യ രംഗങ്ങള്‍ കൂടുതലായതിനാല്‍ മമ്മൂട്ടി പിന്മാറുകയായിരുന്നു.