പുതിയ ചരിത്രം എഴുതുവാൻ പത്തൊമ്പതാം നൂറ്റാണ്ട്!! “നല്ല സിനിമകള്‍ക്കൊപ്പം നില്‍ക്കണം” എന്ന് പങ്കുവെച്ച് സിജു വിത്സന്‍
1 min read

പുതിയ ചരിത്രം എഴുതുവാൻ പത്തൊമ്പതാം നൂറ്റാണ്ട്!! “നല്ല സിനിമകള്‍ക്കൊപ്പം നില്‍ക്കണം” എന്ന് പങ്കുവെച്ച് സിജു വിത്സന്‍

മലയാളത്തിന്റെ യുവ നടനാണ് സിജുവിത്സന്‍. 2015ല്‍ പുറത്തിറങ്ങിയ പ്രേമം, 2018 ഇറങ്ങിയ ആദി, 2016ല്‍ റിലീസ് ആയ ഹാപ്പി വെഡിങ്ങ് തുടങ്ങി ഒട്ടുമിക്ക സിനിമകളിലും അഭിനയത്തിന്റെ മികവ് കൊണ്ട് ആരാധകരുടെ കൈയ്യടി നേടിയിരുന്നു. ഏകദേശം ഇരുപത്തി രണ്ടോളം സിനിമകളില്‍ അഭിനയിച്ച സിജു ഹാപ്പി വെഡിങ്ങ് എന്ന സിനിമ ചെയ്തതോടെ ആരാധകരെ ഇരട്ടിപ്പിച്ചു. കൂടാതെ, മലയാളത്തിലെ ബിഗ് ബജറ്റ് സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിലെ കരുത്തുറ്റ നായകന്‍ കൂടിയാണ്. നല്ല നല്ല സിനിമകളെ സ്‌നേഹിക്കുന്ന സിജു തന്റെ സിനിമാ അനുഭവങ്ങള്‍ പ്രേഷകര്‍ക്ക് മുന്നില്‍ പങ്കുവയ്ക്കുകയാണ്.


ആലുവയില്‍ ചുമട്ടു തൊഴിലാളിയായിരുന്ന വിത്സന്റെ മകനാണ് സിജു. ചെറുപ്പം മുതല്‍ അച്ഛന്റെ കൈപിടിച്ച് തിയേറ്ററില്‍ പോയി ഇംഗ്ലീഷ് ആക്ഷന്‍ സിനിമകള്‍ കണ്ടതിലൂടെ ആര്‍ജ്ജിച്ചെടുത്ത ആവേശമാണ് ഇന്നും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതെന്ന് നടന്‍ പറയുന്നു. സിജുവിത്സന്‍ അഭിനയത്തിന് പുറമെ വാസന്തിയെന്ന സിനിമയിലൂടെ നിര്‍മ്മാതാവിന്റെ കുപ്പായമണിഞ്ഞു. വാസന്തി നല്ലൊരു ചിത്രമായിരുന്നും, വളരെ സീരിയസ്സായ സബ്ജക്ടായതിനാലാണ് താന്‍ വാസന്തിയുടെ നിര്‍മ്മാണം ഏറ്റെടുത്തതെന്നും സിജു പറഞ്ഞു.

അതേസമയം, പത്തൊമ്പതാം നൂറ്റാണ്ടിലെ, ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന കഥാപാത്രം ചെയ്യുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ടെന്‍ഷന്‍ തന്നെയായിരുന്നു. ഷൂട്ടിംഗ് തുടങ്ങിയത് മുതല്‍ അവസാനിക്കുന്നതുവരെ വിനയന്‍ സാര്‍ നല്‍കിയ കഥാപാത്രം നന്നായി ചെയ്യാന്‍ സാധിച്ചുവെന്ന ആത്മവിശ്വാസം ഉണ്ടായതായും നടന്‍ പറയുന്നു. എകെ സാജന്‍ സാര്‍ 2020 ഫെബ്രുവരിയിലാണ് തന്നെ വിളിച്ചത്. വിനയന്‍ സാറിനെ കാണണമെന്ന് പറഞ്ഞു. അങ്ങനെ വിനയന്‍ സാര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന നായക കഥാപാത്രമായി അഭിനയിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു. അങ്ങനെ താന്‍ അഭിനയിക്കാമെന്ന വാക്കും കൊടുത്തു.

ഈ ചിത്രത്തിന് വേണ്ടി കുറേയധികം ദിവസങ്ങള്‍ മാറ്റിവയ്ക്കണമെന്നും, ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തണമെന്നും വിനയന്‍ സാര്‍ സൂചിപ്പിച്ചിരുന്നു. പ്രധാനമായും കളരി അഭ്യാസമുറകളും, ഹോഴ്‌സ് റെയ്‌സും പഠിക്കണമെന്ന് വിനയന്‍ സാര്‍ പറഞ്ഞിരുന്നു. താനാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രമെന്ന് വിനയന്‍ സാര്‍ ഉറപ്പ് തന്നതോടെ ശാരീരികമായ പരിശീലനത്തിലേക്ക് കടന്നു. ചിത്രത്തിലെ നായികയായ പൂനെ സ്വദേശിയായ കയാദു കളരി പരിശീലിക്കാന്‍ കൂടെ ഉണ്ടായിരുന്നു. അതേസമയം, സിജുവിന്റെ അച്ഛന്‍ വിത്സന്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ മരിച്ചിരുന്നു. അമ്മയുടെ പേര് ചിന്നമ്മ വിത്സന്‍. ഭാര്യ ശ്രുതി. മകള്‍ മെഹര്‍.