കാവ്യയും ദിലീപും വിദേശത്ത് സ്റ്റേജ് ഷോക്ക് പോയപ്പോൾ നടന്ന കാര്യങ്ങൾ പറഞ്ഞതിനാലാണ് ഇതെല്ലാം ആരംഭിച്ചത് എന്ന് ബൈജു കൊട്ടാരക്കര
1 min read

കാവ്യയും ദിലീപും വിദേശത്ത് സ്റ്റേജ് ഷോക്ക് പോയപ്പോൾ നടന്ന കാര്യങ്ങൾ പറഞ്ഞതിനാലാണ് ഇതെല്ലാം ആരംഭിച്ചത് എന്ന് ബൈജു കൊട്ടാരക്കര

മലയാള സിനിമയിൽ അടുത്തകാലത്തായി ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒന്ന് തന്നെയായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവം. ഇതുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ തന്നെ പ്രശസ്തരായ പല താരങ്ങളും ചോദ്യത്തിന്റെ മുൾമുനയിൽ നിൽക്കുന്ന അവസ്ഥ വരെ കാര്യങ്ങൾ എത്തിയിട്ടുണ്ട്. മലയാളത്തിലെ ജനപ്രിയ നടൻ എന്ന് വിശേഷിപ്പിക്കുന്ന ദിലീപ് ജയിലിൽ കിടന്നതും കാവ്യ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതും നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നും വാദപ്രതിവാദങ്ങൾ ധാരാളം സോഷ്യൽ മീഡിയകളിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്നുണ്ട്.


ഈ സാഹചര്യത്തിൽ ഇപ്പോൾ ബൈജു കൊട്ടാരക്കര നടത്തിയ പരാമർശമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിൻറെ വാക്കുകളിൽ കാവ്യയേയും ദിലീപിനെയും പൂർണ്ണമായും വിമർശിച്ചുകൊണ്ടുള്ള വാക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. “കാവ്യയും ദിലീപും വിദേശത്ത് ഒരു സ്റ്റേജ് ഷോയ്ക്ക് പോയപ്പോൾ നടന്ന ചില സംഭവങ്ങൾ ആക്രമിക്കപ്പെട്ട നടി വിളിച്ചുപറഞ്ഞതോടുകൂടിയാണ് അവർക്കെതിരെയുള്ള ലൈംഗിക അതിക്രമം ആരംഭിച്ചതും കേസ് തുടങ്ങിയതും ഒക്കെ. മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിയും സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ മഞ്ജുവിൽ നിന്ന് പോലീസിന് നിരവധി കാര്യങ്ങൾ അറിയാനുണ്ട്.


നടി വിളിച്ചു പറഞ്ഞ കാര്യങ്ങൾ, സമയം, എന്തൊക്കെ പറഞ്ഞു എന്നിവയൊക്കെ മഞ്ജുവിൽ നിന്ന് പോലീസിന് അറിയാനുള്ള കാര്യങ്ങളാണ്. സിനിമ മേഖല എന്ന് പറയുന്നത് ഇന്ന് വലിയ ഒരു അധോലോകത്തിന്റെ കയ്യിലാണ്. അവർ വിചാരിക്കുന്നതാണ് അവിടെ നടക്കുന്നത്. എതിർക്കുന്നവരെ അവിടെ നിന്ന് പുറത്താക്കും. ഞാനും വിനയനും ഒക്കെ അതിന്റെ അവശേഷിപ്പുക്കളാണ്.കാവ്യയെ ചോദ്യം ചെയ്യാൻ ഇപ്പോൾ വിളിച്ചിരിക്കുന്നത് പോലും സാക്ഷി എന്ന നിലയിലാണ്. മുൻപ് ദിലീപിനെ വിളിച്ചപ്പോൾ അദ്ദേഹത്തിന് ഇഷ്ടമുള്ള സ്ഥലം പറയുവാൻ പോലീസ് ആവശ്യപ്പെടുകയും അങ്ങനെ ഗസ്റ്റ്ഹൗസിൽ വച്ച് ചോദ്യം ചെയ്യുകയും പിന്നീട് അത് അറസ്റ്റിലേക്ക് കലാശിക്കുകയും ഒക്കെയായിരുന്നു.


ഇതുതന്നെയാണ് കാവ്യയോട് കാണിച്ചിരിക്കുന്നത്. സിനിമ മേഖല ഇത്തരം ആളുകളുടെ കയ്യിൽ നിന്ന് രക്ഷപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നല്ലവരും സിനിമയെ സ്നേഹിക്കുന്നവരും ഈ മേഖലയിൽ നിറഞ്ഞുനിൽക്കുകയാണ് ഇനി വേണ്ടത്. അത് അല്ലാത്തവരെ നാമാവശേഷമായി പുറത്താക്കേണ്ടതുണ്ട്.അത് അത്യാവശ്യമാണ്. അത് ഇനി ഏത് കാവ്യനീതി ആണെങ്കിലും പേട്ടൻ ആണെങ്കിലും….” എന്നാണ് സംഭവത്തെ പറ്റി ഇപ്പോൾ ബൈജു കൊട്ടാരക്കര പറഞ്ഞിരിക്കുന്നത്.