“പൊറോട്ടയും ബീഫും പൂനയിൽ കിട്ടില്ല.. കേരളം അങ്ങനെയല്ല..” : അവിയൽ സിനിമയിലെ നായിക കേതകി നാരായണൻ പറയുന്നു
മോഡലിംഗ് രംഗത്ത് നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് കേതകി നാരായണൻ. മഹാരാഷ്ട്രയിലെ അകോലയാണ് താരത്തിന്റെ ജന്മദേശം. യൂത്ത് എന്ന മറാത്തി ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത്. പഠനത്തിനുശേഷം സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുന്നതിനിടയിൽ മോഡലിൽ രംഗത്തേക്കും അവിടെ നിന്നും അഭിനയ രംഗത്തേക്കും താരം കടന്നു വരികയുണ്ടായി. ഫോമിന, ഫോഗ്, വനിത തുടങ്ങിയ നിരവധി മാസികയുടെ കവർ ഗേളായി താരം ഇതിനോടകം തിളങ്ങി കഴിഞ്ഞു. ഗ്ലാമർ ഫോട്ടോ ഷൂട്ട്കളിലൂടെ ആണ് താരം പലപ്പോഴും ശ്രദ്ധ നേടിയെടുക്കുന്നത്.
മറാത്തി സിനിമകളിലൂടെ ശ്രദ്ധേയമായ കേതകീ വീരം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് കടന്നു വരുന്നത്. ദിവാൻജിമൂല, ഗ്രാൻഡ് അണ്ടർവേൾഡ് തുടങ്ങിയ സിനിമകളിൽ മലയാളത്തിൽ വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. പത്തോളം സിനിമകളിൽ മറാത്തിയിൽ അഭിനയിച്ചിട്ടുള്ള കേതകി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി. അവിയൽ,പ്രാപ്പെട, ഹോക്സ്,മുഫിൻ എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ള താരത്തിന്റെ മലയാളസിനിമകൾ.
അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്കെയിൽ താരം അഭിനയിച്ച പ്രാപ്പെട എന്ന ചിത്രം പ്രദർശിപ്പിച്ചപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഫിലിംസ് ആൻഡ് ദി മങ്കിപെൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാൻ മുഹമ്മദ് ഒരുക്കിയ അവിയൽ ചിത്രത്തിലേക്ക് അഭിനയിക്കാൻ കേരളത്തിലെത്തിയതിന് പിന്നിലുള്ള സന്തോഷം പങ്കുവെച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് താരം.കേരളത്തിന്റെ സവിശേഷമായ ആഹാരമായ പൊറോട്ടയും ബീഫും തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്നാണ് താരം വ്യക്തമാക്കുന്നത്. പൂനയിൽ ഇത് ഒരിക്കൽ പോലും ലഭിക്കാറില്ല എന്നും കേതകി പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്… “ഞാൻ മുൻപും കേരളത്തിൽ വന്നിട്ടുണ്ട്. കേരളത്തെ കുറിച്ച് പറയുകയാണെങ്കിൽ എനിക്ക് ഇവിടെ ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. കേരളം എനിക്ക് വളരെയധികം ഇഷ്ടമാണ്. പ്രത്യേകിച്ച് ഇവിടുത്തെ ഭക്ഷണം. ഞങ്ങൾക്ക് പൂനയിൽ കിട്ടാത്ത പല ഭക്ഷണവും ഇവിടെ ലഭിക്കുന്നുണ്ട്. പൊറോട്ടയും ബീഫും ആണ് അതിൽ പ്രധാനം. ഇവിടെ എത്തിയ അന്നുമുതൽ ഞാൻ തട്ടുകട അന്വേഷിക്കുകയായിരുന്നു” എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ജോജു ജോർജ് നായകനായെത്തുന്ന ചിത്രത്തിൽ അഞ്ജലി നായർ, ആത്മീയ രാജൻ എന്നിവർക്കൊപ്പം കേതകി ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
രണ്ടുദിവസം മുമ്പ് തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ അവിയൽ എന്ന ചിത്രം പ്രേക്ഷക- നിരൂപകപ്രശംസ ഒരുപോലെ നേടി മുന്നേറുകയാണ്. ചിത്രം മടുപ്പില്ലാതെ പ്രദർശനം തുടരുമ്പോൾ ആർക്കും കണ്ടിരിക്കാൻ കഴിയുന്ന കുടുംബചിത്രം എന്നാണ് അതിനെക്കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം.കണ്ണൂരുകാരൻ ആയ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ പ്രണയം, ജീവിതം എന്നിവ പറയുകയാണ് ചിത്രം. ജോസഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോജുവും നടി ആത്മീയ രാജനും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും അവിയലിന് അവകാശപ്പെടാനുണ്ട്.