“പടം മാസയാലും, ക്ലാസായാലും പ്രേക്ഷകർ കാണും” : നടൻ മമ്മൂട്ടി പറയുന്ന പ്രസ്താവന ഇങ്ങനെ
ഏതൊരു പടത്തെക്കുറിച്ച് പറയുമ്പോഴും, സിനിമയെ വിലയിരുത്തുന്ന രണ്ട് തരം വിഭാഗക്കാരാണുള്ളത്. ഒന്ന് ഊഹാപോഹങ്ങളിൽ നിന്നും, മറ്റൊന്ന് സിനിമയെ കണ്ട് അടി മുടി കീറി മുറിച്ച് പരിശോധന നടത്തി വിലയിരുത്താൻ തയ്യാറാകുന്നവരും. കേട്ടറിവിൻ്റെ അടിസ്ഥാനത്തിൽ മാത്രം സിനിമയെ വിലയിരുത്തുമ്പോൾ അവൻ / അവൾക്ക് ആ സിനിമയെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്ന് കേൾവിക്കാരന് വേഗത്തിൽ ബോധ്യമാകും, എന്നാൽ സിനിമ കണ്ട് പൂർണമായി വിലയിരുത്തുമ്പോൾ അവർ ആ സിനിമയെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്നും, മനസിലാക്കിയിട്ടുണ്ടെന്നും ബോധ്യപ്പെടും.
പലപ്പോഴും സിനിമയെ സംബന്ധിച്ച് കേട്ടുവരുന്ന രണ്ട് പദങ്ങളാണ് മാസ് പടം, ക്ലാസ് പടം എന്നൊതൊക്കെ അതെ സമയം സിനിമകളെ ഡീഗ്രേഗ്രേഡിങ്ങ് ചെയ്യുന്നതും നമ്മൾ കാണാറുണ്ട്. സിനിമയെ ഡീഗ്രേഡിങ്ങ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തൻ്റെ അഭിപ്രായം തുറന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. ഒരു മുഖ്യധാര ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തൻ്റെ അഭിപ്രായം പ്രകടമാക്കിയത്.
ചോദ്യം : മാസെന്നും, ക്ലാസെന്നും പറഞ്ഞുകൊണ്ട് സിനിമയെ രണ്ടു തരത്തിൽ അടയാളപ്പെടുത്താറുണ്ടല്ലോ? മാസ് എന്ന് പറയുന്നത് എപ്പോഴും ഫാൻസിനെ ലക്ഷ്യം വെച്ച് മാത്രം ഇറങ്ങുന്ന സിനിമകളാണോ?
ചോദ്യത്തിന് മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു – യഥാർത്ഥത്തിൽ അങ്ങനെയല്ലെന്നുംസിനിമ കാണാൻ വരുന്നവർ എല്ലാവരും സിനിമ ഫാൻസ് ആണെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മാസ് സിനിമയും, ക്ലാസ് സിനിമയും ആസ്വദിക്കുന്ന നിരവധി പേരുണ്ട്. സത്യത്തിൽ തിയേറ്ററിൽ വന്ന് സിനിമ കാണുന്ന പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അവർക്ക് അങ്ങനെയൊന്ന് ഉണ്ടെന്നുപോലും തോന്നുന്നില്ല. അവർക്ക് ഇഷ്ടപ്പെട്ട ഒരു നടൻ ഉണ്ടാകും. അതുപോലെ നമ്മുക്കും ഇല്ലേ ഇഷ്ടങ്ങൾ. മമ്മൂട്ടി കൂട്ടിച്ചേർത്തു.
മറ്റൊരു ചോദ്യം ഇങ്ങനെയായിരുന്നു : വിശാലമായ അർത്ഥത്തിൽ സിനിമ കാണുന്നതിനായി വരുന്നവരെ ഒരു ചെറു വിഭാഗം വരുന്ന ആളുകൾ അവരുടെ അഭിപ്രായങ്ങളും, ഡീഗ്രേഡിങ്ങും വഴി സ്വാധീനിക്കുന്നില്ലേ എന്ന ചോദ്യത്തിന് അത്തരത്തിൽ പോലും സ്വാധീനിക്കപ്പെടുന്നത് ചെറിയൊരു വിഭാഗം മാത്രമാണെന്നായിരുന്നു മമ്മൂട്ടി മറുപടി നൽകിയത്. ഒന്നോ രണ്ടോ ആളുകൾ പറയുന്ന മോശം കമെന്റിനെയൊന്നും ആരും ശ്രദ്ധിക്കില്ല. പത്ത് ആളുകൾ കണ്ടാലും ഇത് പതിനൊന്നാമത്തെ ആളുകൾ പറഞ്ഞതു പോലെ അല്ലല്ലോയെന്ന് എന്ന് ചോദിക്കില്ലേ? മനഃപൂർവ്വം ഏതെങ്കിലും സിനിമയെ ഡീഗ്രേഡ് ചെയ്യാൻ ശ്രമം നടത്തിയിട്ടുണ്ടെങ്കിൽ ഉറപ്പായും ആ സിനിമയ്ക്ക് തിരിച്ചു വരാൻ സാധിക്കും. പിന്നെ വിമർശങ്ങളും, നിരൂപണങ്ങളുമൊക്കെ ഇന്ന് തുടങ്ങിയതല്ലല്ലോ പണ്ടേ ഉള്ളതല്ലേയെന്ന് അദ്ദേഹം ചോദിച്ചു.