‘ദ കാശ്മീർ ഫയൽസ്’ കാണാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഹാഫ് ഡേ ലീവ്; വിവാദമായി അസാം സർക്കാറിന്റെ വിചിത്ര പ്രഖ്യാപനം
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമയാണ് ‘ദ കാശ്മീർ ഫയൽസ്’. മാർച്ച് 11 ന് തീയേറ്ററുകളിലെത്തിയ സിനിമയെ കുറിച്ച് ഇന്ത്യമുഴുവൻ പല തരത്തിലുള്ള ചർച്ചകൾ നടന്നുവരികയാണ്. അഞ്ചരലക്ഷത്തോളം കാശ്മീരി പണ്ഡിറ്റുകൾ 1990ൽ പലായനം ചെയ്ത കഥയാണ് സിനിമയിൽ പറയുന്നത്. അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ സിനിമയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അസം സർക്കാർ. അസ്സമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ ജീവനക്കാർക്ക് സിനിമ കാണാനായി ഹാഫ് ഡേ ലീവും അനുവദിച്ചു. ഞങ്ങളുടെ സർക്കാർ ജീവനക്കാർക്ക് ദ കശ്മീരി ഫയൽസ് കാണുന്നതിന് ഹാഫ് ഡേ ലീവ് ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമെന്നും, അവർ മേലുദ്യോഗസ്ഥരെ സമീപിച്ച് ലീവെടുത്തതിനു ശേഷം ടിക്കറ്റുകൾ അടുത്ത ദിവസം സമർപ്പിച്ചാൽ മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇതിനു മുൻപ് തന്നെ അസുഖം മന്ത്രിസഭയിലെ എല്ലാവരും ദ കശ്മീരി ഫയൽസ് എന്ന സിനിമ കണ്ടിരുന്നു. മാത്രമല്ല കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ മനുഷ്യരാശിക്ക് തന്നെ കളങ്കമാണെന്നാണ് ഏവരും പറഞ്ഞത്. അതേസമയം ഇന്ത്യയിൽ മുഴുവൻ സിനിമയെക്കുറിച്ച് പല അഭിപ്രായങ്ങളാണ് ഉയർന്നു വരുന്നത്. ആദ്യ ദിവസങ്ങളിൽ പല തിയേറ്ററുകളും സിനിമ പ്രദർശിപ്പിക്കാൻ പോലും തയ്യാറായിരുന്നില്ല. സിനിമ കണ്ടു കഴിഞ്ഞവരെല്ലാം വളരെ നല്ല അഭിപ്രായം പറഞ്ഞതോടെ സിനിമ കൂടുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ തുടങ്ങി.
അതേസമയം ഇന്നത്തെ സാഹചര്യത്തിൽ സിനിമ പല വർഗീയ കലാപങ്ങൾക്കും വഴിതെളിക്കുമെന്നും പലരും പറയുന്നു. പാകിസ്ഥാൻ പിന്തുണയുള്ള ഭീകരരുടെ ആക്രമണം കാരണം കാശ്മീരിൽ നിന്നും പലായനം ചെയ്ത ഹിന്ദുമത വിശ്വാസികളുടെ കഥയാണ് സിനിമയിൽ പറയുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യക്കാരുടെ ഇടയിൽ വർഗീയതയുണ്ടാക്കാൻ സിനിമക്ക് കഴിയുമെന്ന അഭിപ്രായമുള്ള നിരവധി പേരുണ്ട്.
ആദ്യം കേരളത്തിൽ രണ്ടു തിയേറ്ററുകളിൽ മാത്രമായിരുന്നു സിനിമ പ്രദർശിപ്പിച്ചിരുന്നത്. പിന്നീട് 18 തീയറ്ററുകളിലേക്ക് പ്രദർശനം മാറ്റി. മാത്രമല്ല കേരളത്തിൽ നിന്നും സിനിമ കണ്ടവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറയുന്നത്. ഇന്ത്യയുടെ മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ സിനിമയെ അനുകൂലിച്ചിരുന്നു. സിനിമ പ്രദർശനത്തിനെത്തിയ ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് മൂന്നു കോടിയോളം രൂപ കളക്ഷനും നേടി.