‘മലയാളസിനിമയിലേക്ക് നടി ഭാവനയുടെ തിരിച്ചുവരവ്’; മമ്മൂട്ടി ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലൂടെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ഭാവന. തുടര്‍ന്ന് നിരവധി സിനിമകളില്‍ കേന്ദ്രകഥാപാത്രമായി ഭാവന തിളങ്ങി നിന്നു. ഒരു പതിറ്റാണ്ടിലേറെയായി അഭിനയ രംഗത്തുള്ള താരം ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. തെന്നിന്ത്യന്‍ ഭഷകളിലാണ് ഭാവന ഇപ്പോള്‍ മിന്നും താരമായി നിറഞ്ഞ് നില്‍ക്കുന്നത്. കന്നഡ സിനിമ നിര്‍മാതാവ് നവീനെയാണ് ഭാവന വിവാഹം ചെയ്തിരിക്കുന്നത്. ഇതിന് ശേഷം കന്നഡയില്‍ താരം നിരവധി ചിത്രങ്ങള്‍ ചെയ്തു.
വിവാഹ ശേഷം മലയാള സിനിമയില്‍ താരം സജീവമല്ലായിരുന്നു. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആയിരുന്നു മലയാളത്തില്‍ താരം അഭിനയിച്ച ഒടുവിലത്തെ ചിത്രം. താരത്തിന് നേരെ ഉണ്ടായ ഒറു ആക്രമണത്തിന് ശേഷം താരം മലയാള സിനിമയില്‍ നിന്ന് വി്ട്ട് നില്‍ക്കുകയായിരുന്നു. തനിക്ക് മലയാളത്തില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നുവെന്നും നടന്മാരായ പൃഥ്വിരാജ്, ജയസൂര്യ എന്നിവരുള്‍പ്പടെ മലയാള സിനിമയിലെ പല സുഹൃത്തുക്കളും ജീവിതത്തിലെ ദുര്‍ഘടമായ നിമിഷങ്ങളില്‍ കൂടെ നില്‍ക്കുകയും തനിക്ക് അവസരങ്ങള്‍ തരുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഭാവന ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.
തന്റെ എല്ലാ വിശേഷങ്ങളും തന്നെ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കുമായിരുന്നു. ഇപ്പോഴിതാ താരം മലയാള സിനിമാ ലോകത്തേക്ക് വന്‍ തിരിച്ചുവരവുമായി എത്തുകയാണ്. നവാഗത സംവിധായകന് ആദില്‍ മൈമൂനത്ത് അഷ്റഫിന്റെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന് ആയെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടന് മമ്മൂട്ടിയാണ് പുറത്തുവിട്ടത്. സിനിമയുടെ ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കുടുംബകഥ പറയുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.
ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത സംവിധായകന് ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ അടങ്ങുന്ന ടൈറ്റില്‍ പോസ്റ്ററാണ് ഇന്ന് പുറത്തുവിട്ടത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ച വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഭാവനയുടെ ഈ ചിത്രത്തിനായി.