പ്രിയദർശൻ എന്ന സംവിധായകന്റെ ക്രാഫ്റ്റ് കണ്ട സിനിമകളിൽ ഒന്ന് …!! അദ്വൈതം സിനിമയെകുറിച്ച് കുറിപ്പ്
1 min read

പ്രിയദർശൻ എന്ന സംവിധായകന്റെ ക്രാഫ്റ്റ് കണ്ട സിനിമകളിൽ ഒന്ന് …!! അദ്വൈതം സിനിമയെകുറിച്ച് കുറിപ്പ്

മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ കരിയറില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിയാണ് പ്രിയദര്‍ശന്‍. സിനിമയ്ക്ക് പുറത്തും ശക്തമായ ബന്ധം തുടരുന്ന പ്രിയന്‍ സിനിമകളിലൂടെയാരുന്നു ലാല്‍ മലയാളി പ്രേക്ഷക മനസ് കീഴടക്കിയത്. മോഹന്‍ലാലിന്റെ പ്രേക്ഷക പ്രീതി നേടിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളെടുത്താല്‍ അതില്‍ അധികവും മോഹന്‍ലാല്‍ ചിത്രങ്ങളായിരിക്കും.പൂച്ചയ്‌ക്കൊരു മൂക്കുത്തി മുതല്‍ ഒപ്പം വരെയുള്ള ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഒരിക്കലും മറക്കാത്ത ഒരു ചിത്രമുണ്ട്. ലാലിന്റെ ഓര്‍മയില്‍ ഞെട്ടലും സങ്കടവും സമ്മാനിക്കുന്ന സിനിമ. പാട്ടും സിനിമയും ഒരു പോലെ ഹിറ്റയായ അദ്വൈതമാണ് ആ ചിത്രം. സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

പ്രിയൻ ലാൽ ടീമിന്റെ evergreen ക്ലാസ്സ്‌ അദ്വൈതം.

1992 ൽ ടി ദാമോദരൻ മാഷിന്റെ രചനയിൽ പ്രിയദർശൻ ഒരുക്കിയ സിനിമയാണ് അദ്വൈതം 92 ലെ ഓണം റിലീസ് ആയി തിയേറ്റർ ൽ എത്തിയ സിനിമ മികച്ച വിജയം നേടി. ഈ സിനിമ കണ്ടവർക്ക് ഇതിലെ കഥാപാത്രങ്ങൾ ഒന്നും ഒരിക്കലും മറക്കാൻ സാധിക്കില്ല ശിവനും വാസുവും കാർത്തുവും ശേഖരനും ഇന്നോസ്ന്റ് അവതരിപ്പിച്ച പോലീസും എല്ലാം. മോഹൻലാൽ എന്നാ നടന്റെ സേതുമാധവനോളവും നീലകണ്ഠനോളം ഓക്കേ ചേർത്ത് വെക്കാൻ പറ്റിയ കഥാപാത്രമാണ് ശിവൻ എന്ന് പറയാം അദ്ദേഹത്തിന്റെ പല transformations കണ്ട സിനിമയാണ് അദ്വൈതം സാധാരണ തൊഴിലാളിയിൽ നിന്ന് ദേവസ്വം പ്രസിഡന്റ്‌ ആയി പിന്നിട്ടു സ്വാമിജിയായി മാറുന്ന കഥാപാത്രം മോഹൻലാൽ അല്പം നെഗറ്റീവ് shade ഉള്ള കഥാപാത്രം ചെയ്ത സിനിമ കൂടിയാണ് അദ്വൈതം എന്നാൽ അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങൾ എടുത്തു പറയുമ്പോൾ ഈ ചിത്രം അധികം പരാമർശിച്ചു കണ്ടിട്ടില്ല അത് പോലെ ജയറാമിന്റെ കഥാപാത്രവും ഗംഭീരമാണ് വാസുവും ശിവനും തമ്മിൽ ഉള്ള സൗഹൃദം ❤️❤️❤️. രേവതിയും തന്റെ വേഷം ഗംഭീരമാക്കി. സിനിമയിൽ ഞെട്ടിച്ച മറ്റൊരു പ്രകടനം ഇന്നോസ്ന്റ് ആണ് അദ്ദേഹത്തിന്റെ മറ്റൊരു മുഖം പ്രേക്ഷകർ കണ്ട ചിത്രമാണ്. ചിത്രയുടെ പ്രകടനവും ഗംഭീരമായിരുന്നു. പ്രിയദർശൻ എന്നാ സംവിധായകന്റെ ക്രാഫ്റ്റ് കണ്ട സിനിമകളിൽ ഒന്നാണ് അദ്വൈതം