പാകിസ്ഥാനിൽ നിന്ന് മോഹന്‍ലാലിന്‍റെ ‘കട്ട ഫാൻ’…!!! വീഡിയോ പങ്കുവച്ച് അഖില്‍ മാരാർ
മലയാളക്കരയുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. കഴിഞ്ഞ നാല്പത് വർഷമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ കംപ്ലീറ്റ് ആക്ടർ സിനിമാസ്വാദകർക്ക് സമ്മാനിച്ചത് ഒട്ടനവധി ഹിറ്റ് സിനിമകളാണ്. ഇന്നും കാലാനുവർത്തികളായി നിൽക്കുന്ന മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത നിരവധി കഥാപാത്രങ്ങളുമാണ്. ഇനിയും ഒട്ടേറെ സിനിമകൾ നടന്‍റേതായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. മോഹൻലാലിൻ്റെ ആരാധകരെ കുറിച്ച് പലപ്പോഴും വാർത്തകൾ വരാറുമുണ്ട് അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ വൈറലാവുന്നത്. തനിക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഉണ്ടായ ആഹ്ലാദകരമായ ഒരു അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍.
ദുബൈ എയര്‍പോര്‍ട്ടില്‍ വച്ച് തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ചിലരൊക്കെ വരുന്നത് കണ്ട ഒരാള്‍ ആരാണെന്ന് തിരക്കിയെന്നും കേരളത്തില്‍ നിന്നുള്ള സംവിധായകനാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ താല്‍പര്യത്തോടെ സംസാരിച്ചെന്നും അഖില്‍ പറയുന്നു. പാകിസ്ഥാന്‍ സ്വദേശി ആമിര്‍ എന്നയാളാണ് അഖിലിനെ പരിചയപ്പെട്ടത്. സിനിമകളെക്കുറിച്ച് സംസാരിക്കവെ മൊബൈലില്‍ മോഹന്‍ലാലിന്‍റെ ചിത്രം കാണിച്ചപ്പോള്‍ ഏറെ ആവേശത്തോടെ ആമിര്‍ പ്രതികരിച്ചെന്നും അഖില്‍ പറയുന്നു. ആമിറിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലഘു വീഡിയോയിലൂടെയാണ് അഖില്‍ മാരാര്‍ ഇക്കാര്യം പറയുന്നത്.
https://www.facebook.com/share/r/gjrGddD2Qgxs1cqg/?mibextid=xCPwDs
വീഡിയോയില്‍ ആമിര്‍ തന്നെ സംസാരിക്കുന്നുമുണ്ട്. “എനിക്ക് ഏറെ ഇഷ്ടമാണ് മോഹന്‍ലാലിനെ. അദ്ദേഹത്തിന്‍റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. ഞാന്‍ മോഹന്‍ലാലിന്‍റെ വലിയൊരു ആരാധകനാണ്”, ആമിര്‍ ഏറെ ആഹ്ളാദത്തോടെ പറയുന്നു. സംസാരമധ്യേ ദൃശ്യവും പുലിമുരുകനുമൊക്കെ താന്‍ കണ്ടിട്ടുണ്ടെന്ന് ആമിര്‍ പറഞ്ഞതായി അഖില്‍ മാരാര്‍ പറയുന്നു.