മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന “ഫൂട്ടേജ് ”: ഓഗസ്റ്റ് 2 ഇനു തീയേറ്ററുകളിൽ!
1 min read

മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന “ഫൂട്ടേജ് ”: ഓഗസ്റ്റ് 2 ഇനു തീയേറ്ററുകളിൽ!

ലയാളത്തിലെ ഏറ്റവും പുതിയ ഫൗണ്ട് ഫൂട്ടേജ് ചിത്രം “ഫൂട്ടേജിന്റെ ‘ പുതിയ പോസ്റ്റർ പുറത്ത്. പ്രേക്ഷകരുടെ പ്രിയ നടി മഞ്ജു വാര്യർ കേന്ദ്ര കഥാപത്രമായി ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് എഡിറ്റർ സൈജു ശ്രീധരൻ ആണ്. സൈജു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ഇതുവരെ മായാളത്തിൽ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഡിസൈൻ ക്വാളിറ്റി ആണ് ഫൂട്ടേജ് പോസ്റ്റർ ഇപ്രാവിശ്യം കാഴ്ചവെച്ചിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നി ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ നമുക്ക് പരിചിതനും പ്രിയങ്കരനുമായ സൈജുവിന്റെ സംവിധാനത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകളുണ്ട്. കാത്തിരിപ്പുകൾക്കൊടുവിൽ ഈ ഓഗസ്റ്റ് 2ന് പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലംസ് ആണ്.

മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവുമെഴുതുന്നത്. സുഷിൻ ശ്യാം ആണ് പശ്ചാത്തല സം​ഗീതം നിർവ്വഹിക്കുന്നത്.