”ഞാൻ ലൂസിഫറിനേക്കാൾ പവർഫുൾ ആയിരിക്കോ എമ്പുരാനിൽ എന്ന് നിങ്ങളാണ് പറയേണ്ടത്”; ടൊവിനോ തോമസ്
ഏറെക്കാലമായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ‘എമ്പുരാൻ’. തന്റെ ആദ്യ സംവിധാനം സംരംഭം തന്നെ വൻ ഹിറ്റായതിന്റെ പൃഥ്വിരാജ് എന്ന നവാഗത സംവിധായകനും ലൂസിഫറിന് ശേഷം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. മോഹൻലാൽ എന്ന താരത്തെയും ഒരു പരിധി വരെ മോഹൻലാൽ എന്ന നടനെയും പരമാവധി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരുന്നു എമ്പുരാൻ.
അതിന് ശേഷം പൃഥ്വിരാജ് എമ്പുരാൻ പ്രഖ്യാപിച്ചപ്പോൾ ഇതേ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫൻ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാൻ പ്രധാനമായും പ്രമേയമാക്കുന്നത് എന്ന് അണിയറപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. ലൂസിഫറിൽ കണ്ട ടൈംലൈനിന് മുൻപ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനിൽ ഉണ്ടാവും.
ചിത്രത്തിൽ ടൊവിനോയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പി. കെ രാംദാസ് എന്ന രാഷ്ട്രീയക്കാരന്റെ മകനായ ജതിൻ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എമ്പുരാനിലും താൻ ഉണ്ടെന്നാണ് ടൊവിനോ പറയുന്നത്. സിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ ഇതിലുമെന്ന് നിങ്ങൾ തന്നെ കണ്ട് മനസിലാക്കേണ്ട കാര്യമാണെന്നും ടൊവിനോ പറയുന്നു.
“എമ്പുരാനിൽ ഞാനുമുണ്ട്. എൻ്റെ മൂന്ന് ദിവസത്തെ ഷൂട്ട് ഇപ്പോൾ കഴിഞ്ഞു. ഇനിയും കുറച്ചുകൂടി ബാക്കിയുണ്ട്. അത് ഉടനെ തന്നെയുണ്ടാകും. ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ ഇതിലുമെന്ന് നിങ്ങൾ തന്നെ കണ്ട് മനസിലാക്കേണ്ട കാര്യമാണ്. കൂടുതൽ കാര്യങ്ങൾ അറിയാതെ പോയി കാണുന്നതാണ് ആസ്വാദനത്തിന് നല്ലത്.” എന്നാണ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞത്.
സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ദീപക് ദേവാണ് സംഗീതം. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അടുത്ത വർഷമായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.