ആടുജീവിതം ശരിക്കും ആകെ നേടിയത് എത്ര ??? കണക്കുകൾ പുറത്ത് വിട്ട് പൃഥ്വിരാജ്
മലയാള സിനിമയ്ക്ക് വീണ്ടുമൊരു ‘സീൻ മാറ്റൽ’ ചിത്രം കൂടി ലഭിച്ചിരിക്കുകയാണ്. ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തിൽ മറ്റാരാലും പകർന്നാടാനാകാത്ത വിധം പൃഥ്വിരാജ് എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. ബ്ലെസി എന്ന സംവിധായകന്റെ 16 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല എന്നവർ വിധി എഴുതി. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ ആടുജീവിതം നേടിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സാധൂകരിക്കുന്നതാണ് കളക്ഷന്റെ ഔദ്യോഗിക കണക്കുകളും. റിലീസിന് ആഗോളതലത്തില്‍ ആടുജീവിതം നേടിയ കളക്ഷന്റെ കണക്കുകള്‍ നായകൻ പൃഥ്വിരാജ് പുറത്തുവിട്ടിരിക്കുകയാണ്. ആടുജീവിതം ആഗോളതലത്തില്‍ റിലീസിന് 16.7 കോടി രൂപയാണ് നേടിയിരിക്കുന്നത്.
തെന്നിന്ത്യയില്‍ 2024ല്‍ പ്രദര്‍ശനത്തിനെത്തിയ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ആടുജീവിതത്തിന് മുന്നില്‍ ഉള്ളത്. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരത്തിന്റെ കളക്ഷൻ റിലീസിന് ആടുജീവിതം നേടിയതിനേക്കാള്‍ ആയിരുന്നു. ഗുണ്ടുര്‍ കാരം റിലീസിന് 80 കോടി രൂപയില്‍ അധികം ആഗോളതലത്തില്‍ റിലീസിന് നേടിയിരുന്നു. തേജ സജ്ജയുടെ ഹനുമാനാകട്ടെ 24 കോടി രൂപയില്‍ അധികവും റിലീസിന് നേടി.
മലയാളത്തില്‍ നിന്ന് എക്കാലത്തെയും നാലാമത്തെ സിനിമ എന്ന റെക്കോര്‍ഡാണ് ആടുജീവിതം ഓപ്പണിംഗ് കളക്ഷനില്‍ നേടിയിരിക്കുന്നതെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മോഹൻലാലിന്റെ മരക്കാറാണ് മലയാളത്തിനറെ ഓപ്പണിംഗ് കളക്ഷനില്‍ ആഗോളതലത്തില്‍ എക്കാലത്തെയും ഒന്നാം സ്ഥാനത്ത്. മരക്കാര്‍ ആഗോളതലത്തില്‍ റിലീസിന് 19.92 കോടി രൂപ നേടി. കുറുപ്പ് ആഗോളതലത്തില്‍ റിലീസിന് 19 കോടി നേടിയപ്പോള്‍ ഒടിയൻ 17.50 കോടി നേടി മൂന്നാമതുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 5.83 കോടിയാണ് ആടുജീവിതം നേടിയതെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.