തിരിച്ചുവരവ് ഗംഭീരമാക്കി ജയറാം…!!! ‘ഓസ്ലര്’ 11 ദിവസം കൊണ്ട് നേടിയ കളക്ഷന്‍
ജയറാമിനെ ഇഷ്ടപ്പെടുന്നവര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്. ത്രില്ലർ സ്വഭാവത്തോട് കൂടി തുടങ്ങി ഇൻവേസ്റ്റിഗേറ്റീവ് മൂഡിൽ മുന്നോട്ട് പോകുന്ന സിനിമയാണ് എബ്രഹാം ഓസ്ലർ. എബ്രഹാം ഓസ്ലർ എന്ന കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ട് അഭിനയിച്ച ജയറാം തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിട്ടുണ്ട്. പ്രേക്ഷകരെ സിനിമയിൽ പിടിച്ചിരുത്താൻ സംവിധാന മികവുകൊണ്ട് കഴിഞ്ഞിട്ടുണ്ട്. ട്രെയിലറിൽ മമ്മൂട്ടി ശബ്ദ സാന്നിധ്യം അറിഞ്ഞപ്പോൾ മുതൽ മെഗാസ്റ്റാറിന്റെ എൻട്രിക്കായി കാത്തിരിക്കുകയായിരുന്നു തിയേറ്ററിലെ പ്രേക്ഷകർ. കാത്തിരുന്ന പ്രേക്ഷകരെ സാറ്റിസ്ഫൈ ചെയ്യിക്കുന്നതായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രമായ അലക്സാണ്ടർ.
വന്‍ അഭിപ്രായം നേടാനായില്ലെങ്കിലും ഭേദപ്പെട്ട ചിത്രമെന്ന മൗത്ത് പബ്ലിസിറ്റി നേടാന്‍ ചിത്രത്തിനായി. അത് കളക്ഷനില്‍ പ്രതിഫലിക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.ജനുവരി 11 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. രണ്ടാം വാരാന്ത്യത്തില്‍ മാത്രം ചിത്രം നേടിയിരിക്കുന്നത് 3.10 കോടിയാണ്. ഇതോടെ 11 ദിവസത്തെ കേരള ഗ്രോസ് 18.36 കോടി വരും. ഒരു ജയറാം ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. 2024 ലെ ആദ്യ ഹിറ്റ് ആയും ജയറാമിന്റെ തിരിച്ചുവരവായുമൊക്കെ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ ഓസ്ലര് കളക്ഷനെ വിലയിരുത്തുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായി വേറിട്ട മുഖമായി ചിത്രത്തില്‍ ജയറാം എത്തുമ്പോള്‍ ഛായാഗ്രാഹണം തേനി ഈശ്വറാണ് നിര്‍വഹിച്ചിരിക്കുന്നത്. ജയറാമിന്റെ ഓസ്ലറിന് മിഥുൻ മുകുന്ദൻ സംഗീതം നല്കുമ്പോള് നിര്‍ണായക വേഷത്തില്‍ അര്ജുൻ അശോകനൊപ്പം അനശ്വര രാജനും ഉണ്ട്. ജയറാം വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ഓസ്ലര് നിര്‍മിച്ചിരിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവേല്‍ തോമസും ചേര്‍ന്നാണ്. ലൈൻ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്. പ്രൊഡക്ഷൻ ഡിസൈൻ ഗോകുല്‍ ദാസാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കലുമാണ്.