വി എ ശ്രീകുമാറിന്റെ ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും മോഹന്‍ലാല്‍ ; “ലാലേട്ടാ ഓടി രക്ഷപ്പെട്ടോ…” ട്രോളുമായി ആരാധകര്‍
വലിയ പ്രതീക്ഷയോടെ എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്. 2018 ഇറങ്ങിയ ഒടിയന് എന്നാല്‍ ബോക്സോഫീസില്‍ അത്ര മികച്ച പ്രകടനമല്ല സൃഷ്ടിച്ചത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിര ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന് അത് ഗുണകരമായില്ല എന്നാണ് അന്നത്തെ ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്. വലിയ മേയ്ക്കോവറാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ വരുത്തിയത്. ഒടിയന് മാണിക്യമായി എത്താന്‍ വലിയ ശാരീരിക മാറ്റങ്ങള്‍ തന്നെ മോഹന്‍ലാല്‍ വരുത്തി. ബോട്ടക്സ് ഇഞ്ചക്ഷന് അടക്കം മോഹന്‍ലാല്‍ ഈ ചിത്രത്തിന് വേണ്ടി സ്വീകരിച്ചുവെന്ന് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം മികച്ച രീതിയില്‍ വരാതിരുന്നതോടെ അതിന്റെ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തിയാണ് ചിത്രത്തിന്റെ സംവിധായകന് വിഎ ശ്രീകുമാര്‍.
ഒടിയന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രണ്ട് ചിത്രങ്ങള്‍ ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിലൊന്ന് എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രരൂപമായിരുന്നു. എംടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വി എ ശ്രീകുമാര്‍ പ്രോജക്റ്റില്‍ നിന്ന് പുറത്തായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്രീകുമാര്‍.എന്റെ അടുത്ത സിനിമ പ്രിയപ്പെട്ട ലാലേട്ടനൊപ്പം എന്ന കുറിപ്പോടെ ചിത്രീകരണ സ്ഥലത്തുനിന്നും മോഹന്‍ലാലിനൊപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ വി എ ശ്രീകുമാര്‍ പങ്കുവച്ചത്. ഇത് സിനിമാപ്രേമികളുടെ ശ്രദ്ധ പെട്ടെന്നുതന്നെ നേടി.
അതേസമയം സിനിമയാണോ അതോ പരസ്യ ചിത്രമാണോ ഇതെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ശ്രീകുമാറിന് പിന്തുണ അറിയിക്കുന്നവര്‍ മാത്രമല്ല, മോഹന്‍ലാലിനോട് സൂക്ഷിക്കാന്‍ പറയുന്നവരും കമന്റുകളിലുണ്ട്. നിരവധി പേരാണ് ഒടിയന് പോലെ ആകരുതെന്ന് പറയുന്നത്. എന്തായാലും പ്രോജെക്ട് ( സിനിമ ആണെങ്കില്‍ ) ഉറപ്പായ നിലക്ക് ഒരു അപേക്ഷ ഉണ്ട് ഒടിയന് പോലെ തള്ളരുത്. ഒടിയന് മോശം ആയിട്ടല്ല പക്ഷെ നിങ്ങള്‍ തള്ളിയത് ന്റെ പകുതി പോലും ഓടിയനില്‍ ഇല്ലായിരുന്നു എന്നതാണ് വാസ്തവം എന്തായാലും നിങ്ങളെ വിമര്‍ശിച്ച എന്നെ പോലെ ഉള്ള ലാല്‍ ഫാന്‍സിനു മറുപടി നല്കുന്ന സിനിമ ആകണം മറ്റൊന്നും പറയാനില്ല… പിന്നെ ഇത് പരസ്യം ആണെങ്കില്‍ നിങ്ങളായി നിങ്ങടെ പാടായി…ആശംസകള്‍ എന്നായിരുന്നു ഒരാളുടെ കമന്റ്.പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന പോലെ നല്ലൊരു സിനിമയുമായി വരിക, ജീവന് വേണേല്‍ ഓടിക്കോ ലാലേട്ടാ! ഒരാള്‍ ഒന്ന് കരക്ക് കയറുമ്പോഴേക്കും പിന്നേം വലിച്ചു കുളത്തിലേക്ക് ഇട്ടോണം, തള്ള് കുറച്ചു ,നല്ല ഫിലിം ചെയ്താല്‍ മതി .തള്ളി തള്ളി നാട്ടുകാര്‍ക്ക് ഹൈപ്പ് കൊടുത്തിട്ട് തീയറ്ററില്‍ ചെല്ലുമ്പോള്‍ അതിന്റെ 10% പോലും കിട്ടിയില്ല എങ്കില്‍ തെറി വിളി കേള്‍ക്കേണ്ടി വരും എന്നായിരുന്നു മറ്റ് ചില കമന്റുകള്‍.
അതേസമയം മോഹൻലാലിൻ്റെതായി ഏറ്റവും ഒടുവിൽ പുറതതിറങ്ങിയ ചിത്രമാണ് നേര്. വൻപ്രേക്ഷക പ്രതികരണം ആണ് ചിത്രം നേടിയത്. 80 കോടി ക്ല്ബിൽ ഇടവും നേടി ചിത്രം. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോള്‍ പ്രതീക്ഷയ്ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ നേര് നേടിയത് 84 കോടി രൂപയില്‍ അധികമാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് മാത്രം നേര് രണ്ട് കോടി രൂപയിലധികം നേടി എന്നും റിപ്പോര്‍ട്ടുണ്ട്.