മരക്കാർ തീയേറ്ററിൽ തന്നെ; റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു മോഹൻലാൽ ചിത്രത്തിന്റെ റിലീസിംഗിന് സംബന്ധിച്ച് ഇത്രയും വലിയ രീതിയിലുള്ള ചർച്ചകളും വിവാദങ്ങളും ഉണ്ടായിട്ടില്ല. ആഴ്ചകളായി നിലനിൽക്കുന്ന മരക്കാർ ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുമെന്ന് മുൻപ് പ്രഖ്യാപിച്ച ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യുമെന്ന് അന്തിമമായ തീരുമാനം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ കണ്ട് ബ്രഹ്മാണ്ഡ ചിത്രം മരക്കാർ ഒടിടിയിൽ റിലീസ് ചെയ്യുമെന്നും അല്ലാത്തപക്ഷം മറ്റൊരു മാർഗവും ഇല്ല എന്ന് തുറന്ന് പറഞ്ഞിരുന്നു. തിയേറ്റർ ഉടമകളും ആയുള്ള നിരവധി ചർച്ചകൾ പരാജയപ്പെട്ടത് തീയേറ്ററിൽ റിലീസ് പ്രതീക്ഷകൾ ഇല്ലാതെയാക്കി. ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മരക്കാറിന്റെ കാര്യത്തിൽ വലിയ ട്വിസ്റ്റുകൾ സംഭവിച്ചിരിക്കുകയാണ്. ഈ മണിക്കൂറിൽ സിനിമാപ്രേമികളെ ഏറ്റവും കൂടുതൽ ആവേശത്തിലാഴ്ത്തിയ ഏറ്റവും വലിയൊരു വാർത്ത തന്നെയാണ് മരക്കാർ തിയേറ്ററുകളിലേക്ക് എത്തുന്നു എന്നുള്ളത്. ചിത്രം തിയേറ്ററുകളിലെത്തുന്ന കാര്യത്തിൽ ആമസോൺ പ്രൈം എന്ത് നിലപാട് സ്വീകരിച്ചു എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. എന്തായാലും ചിത്രത്തിന്റെ റിലീസ് തീയതി വരെ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നയാണ്.
ഏതാനും ദിവസങ്ങൾക്കു മുമ്പ് മരക്കാർ സിനിമയുടെ പ്രിവ്യൂ സിനിമയുമായി ബന്ധപ്പെട്ട ക്ഷണിക്കപ്പെട്ട അതിഥികളുടെ മുൻപിൽ വച്ച് നടത്തിയിരുന്നു. അന്ന് ചടങ്ങിൽ പങ്കെടുത്ത ചിത്രം കണ്ട എല്ലാവരും മരക്കാർ വലിയ സ്ക്രീനിൽ കാണേണ്ട സിനിമയാണ്, തിയേറ്ററിൽ വെച്ച് തന്നെ ഈ ചിത്രം പ്രേക്ഷകർ കാണണം എന്നും ഉള്ള അഭിപ്രായം പറഞ്ഞിരുന്നു. എല്ലാവരുടെയും അഭിപ്രായം തന്നെയാണ് ഇത്തരത്തിലുള്ള ഒരു മാറ്റത്തിലേക്ക് നിർമാതാക്കളെ പ്രേരിപ്പിച്ചതും. നൂറ് ശതമാനം ഉള്ള തിയേറ്റർ കപ്പാസിറ്റി ഡിസംബർ മുതൽ തിയറ്ററുകളിൽ പ്രാബല്യത്തിൽ വരാനുള്ള സാധ്യതകളും നിലനിൽക്കുകയാണ് ഇപ്പോൾ. അതുകൊണ്ടുതന്നെ ഡിസംബർ രണ്ടാം തീയതി മരക്കാർ തിയേറ്ററുകളിലെത്തും എന്ന് തന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.