തലയെടുപ്പോടെ ‘തലവൻ’! കലിപ്പൻ പോലീസുകാരായി ബിജു മേനോനും ആസിഫ് അലിയും, ജിസ് ജോയ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലെല്ലാം മത്സരിച്ചഭിനയിക്കുന്ന അനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ച താരങ്ങളാണ് ബിജു മേനോനും ആസിഫ് അലിയും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചെത്തുന്ന ജിസ് ജോയ് ചിത്രം ‘തലവൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. നേർക്കുനേർ നിന്ന് പോരടിക്കുന്ന പോലീസ് ഓഫീസർമാരായാണ് ഇരുവരും എത്തുന്നതെന്നാണ് സൂചന. സൂപ്പർ ഹിറ്റായ ‘അയ്യപ്പനും കോശിയും’ലെ അയ്യപ്പൻ നായർ എന്ന ശക്തമായ പോലീസ് വേഷത്തിന് ശേഷമെത്തുന്ന ബിജു മേനോന്റെ പോലീസ് കഥാപാത്രമായതിനാൽ തന്നെ ഏവരും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി ഉറ്റുനോക്കുന്നത്.
സമൂഹത്തിൽ ഉത്തരവാദിത്വമുള്ള പദവിയിൽ ജോലി ചെയ്യുന്ന രണ്ടുപേർ. അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില ഉദ്വേഗജനകമായ സംഭവങ്ങളെ മുൻനിര്‍ത്തിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈഎസ്പി ജയശങ്കറായി ബിജു മേനോനും എസ് ഐ കാർത്തിക് എന്ന കഥാപാത്രമായി ആസിഫ് അലിയും എത്തുന്ന ക്രൈം ത്രില്ലർ ചിത്രം അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് നിർമിക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘ഈശോ’, ‘ചാവേർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ‘തലവൻ’. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ആനന്ദ് തേവരക്കാട്ട്, ശരത് പെരുമ്പാവൂർ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ശരൺ വേലായുധൻ. എഡിറ്റിങ്: സൂരജ് ഇ.എസ്, സംഗീതം: ദീപക് ദേവ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, കലാസംവിധാനം: അജയൻ മങ്ങാട്, സ്റ്റണ്ട്: കലൈ കിങ്സൺ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: ജിഷാദ് ഷംസുദ്ദീൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, ഗാനരചന: ജിസ് ജോയ്, അസോസിയേറ്റ് ഡയറക്ടേഴ്സ്: ഫർഹാൻസ് പി. ഫൈസൽ, അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, പ്രൊഡക്ഷൻ മാനേജർ: ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, ടൈറ്റിൽ ഗ്രാഫിക്സ്: എ.ജെ ബ്ലെൻഡ്, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച് ക്രിയേഷൻസ്, സൗണ്ട് മിക്സിങ്: പി.സി വിഷ്ണു, സൗണ്ട് റെക്കോർഡിസ്റ്റ്: വിഷ്ണുരാജ്, കളറിസ്റ്റ്: ശ്രീക് വാര്യർ, സ്റ്റിൽസ്: അരുൺ പയ്യാടിമീത്തൽ, ഡിസൈൻസ്: മക്ഗഫിൻ, ട്രെയിലർ കട്സ്: ചമൻ ചാക്കോ, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, വിതരണം: സെൻട്രൽ പിക്ചേഴ്സ്, പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്.