വിശ്വം വിറപ്പിച്ച മുരുക താണ്ഡവത്തിന്റെ 7 വര്‍ഷങ്ങള്‍….
മലയാളത്തില്‍ ആദ്യ 100 കോടി കളക്?ഷന് നേടിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകന്. 2016 ല്‍ മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ചിത്രം അതുവരെയുള്ള മലയാളത്തിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി കുറിച്ചിരുന്നു. മോഹന്‍ലാലിന്റെ അത്യുഗ്രന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായ പുലിമുരുകന് തീര്‍ത്ത ഓളം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് നിര്‍മാതാവ് ടോമിച്ചന് മുളകുപാടം പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. ‘പുലിമുരുകന് തീയറ്ററുകളില്‍ എത്തിയിട്ട് ഇന്നേക്ക് ഏഴ് വര്‍ഷങ്ങള്‍ പിന്നിടുന്നു. മലയാള സിനിമക്കും പ്രേക്ഷകര്‍ക്കും വ്യക്തിപരമായി എനിക്കും ഇന്നും എന്നും അഭിമാനത്തോടെ തലയുയര്‍ത്തി നില്ക്കുവാന് ധൈര്യം പകര്‍ന്ന ചിത്രം..! മലയാള സിനിമയില്‍ പുത്തന്‍ നാഴിക്കല്ലുകള്‍ തീര്‍ക്കുവാന്‍ തുടക്കമിട്ട ഈ ഒരു ചിത്രത്തിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമാണ്.. എല്ലാവര്ക്കും വീണ്ടും വീണ്ടും ഒരായിരം നന്ദി’, എന്നാണ് ടോമിച്ചന് മുളകുപാടം കുറിച്ചത്. ഒരു ആരാധകനും ചിത്രത്തെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം
മലയാള സിനിമയ്ക്ക് ആദ്യമായി നൂറ് കോടിയെന്ന സുവര്‍ണ്ണ നേട്ടം കൈ വരിക്കാന്‍ അവതരിച്ച സിനിമ, ആദ്യ ട്രൈലെര്‍ പുറത്ത് വിട്ടപ്പോള്‍ ഡീഗ്രേഡിങ്ങും മൂപ്പന് തള്ള്കള്‍ ട്രോളുകളും കൊണ്ട് ഒരു കൂട്ടം ആളുകള്‍ പുച്ഛിച്ചു തള്ളിയപ്പോഴും അവരൊന്നും കരുതിയിരുന്നില്ല തിയേറ്ററില്‍ വരാന്‍ പോകുന്ന മുരുകന് തരംഗത്തിനെ കുറിച്ച്, സെക്കന്റ് ഷോ കഴിഞ്ഞും എക്സ്ട്രാ ഷോകള്‍ ആഡ് ആക്കി മുരുകന് തിയേറ്ററില്‍ താണ്ഡവമാടിയപ്പോള്‍ നോട്ട് നിരോധനത്തിന് പോലും മുരുകന് കാണാന്‍ വരുന്ന ജനലക്ഷങ്ങളെ തടയാനായില്ല എന്നതാണ് സത്യം, ഉച്ചക്ക് 12 മണിക്കും 3 മണിക്കും ടിക്കറ്റ് കിട്ടാതെ എത്ര രാത്രി ആയാലും മുരുകനെ കണ്ടിട്ടേ ഞാന്‍ പോകൂ എന്ന് വാശി പിടിച്ച് തിയേറ്ററിന് മുന്നില്‍ നിന്ന് തരംഗമായ 70കാരി അമ്മച്ചിയെ കുറിച്ച് ഇന്നും മലയാളത്തിന്റെ ഓര്‍മയിലുണ്ടാകും.
കുട്ടികള്‍ അക്കാലത്ത് പുലിമുരുകന് സ്റ്റൈല്‍ പോസിങ്ങുമായി ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും കീഴടക്കിയിരുന്നു, ഹെറ്റേഴ്സ് എന്ത് പറഞ്ഞാലും കഴിഞ്ഞ 10 കൊല്ലത്തിനിടയില്‍ തിയേറ്ററില്‍ പുലിമുരുകന് ഉണ്ടാക്കിയ ഓളം വേറൊരു നടന്റെ സിനിമയ്ക്കും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്തിന് ലാലേട്ടന്റെ ലൂസിഫറിന് പോലും ആ ഓളം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് (പേഴ്സണല്‍)
മലയാളത്തിന്റെ പുലിമുരുകന് ഏഴാം ജന്മദിനാശംസകള്