‘ദുല്‍ഖറിന്റെ കരിയര്‍ പ്ലാനിങ്ങില്‍ സംഭവിച്ച വന്‍ പിഴവാണ് കിംഗ് ഓഫ് കൊത്ത’ : കുറിപ്പ് വൈറല്‍
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തില്‍ നായകനായെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. കുറുപ്പിന് ശേഷമെത്തുന്ന ദുല്‍ഖറിന്റെ മലയാളം തിയറ്റര്‍ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. ബോധപൂര്‍വ്വമായ ഡീഗ്രേഡിംഗ് ആണ് ചിത്രത്തിന് നേരെ ഉണ്ടാവുന്നതെന്ന് അണിയറക്കാര്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ കിംഗ് ഓഫ് കൊത്തയെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ദുല്‍ഖറിന്റെ കരിയര്‍ പ്ലാനിംങില്‍ സംഭവിച്ച വലിയൊരു പിഴവാണ് കിംഗ് ഓഫ് കൊത്തയെന്നാണ് കുറിപ്പ് പങ്കുവെച്ച്‌കൊണ്ട് ജിതിന്‍ ജോസഫ് പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
Dulquer ന്റെ career planning ഇല്‍ സംഭവിച്ച ഒരു വന്‍ പിഴവാണ് king of കൊത്ത. Yes.. Dulquer ന് നല്ല ഒരു action മൂവി ചെയ്ത് career ന്റെ next phase ലേക്ക് കാലെടുത്തു വെക്കാന്‍ സമയമായിരുന്നു. അതിനു വേണ്ടി നല്ല ഒരു launch pad അദ്ദേഹം തയ്യാറാക്കുകയും ചെയ്തിരുന്നു. KOK ക്കു മുന്‍പ് ബഹുഭാഷകളില്‍ അയാള്‍ പോപ്പുലര്‍ ആയിരുന്നു.
എന്നാല്‍ Pan Indian മൂവി ആയി അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത subject വളരെ പാളി. വളരെയധികം local flavours ഉള്ള, ഒരു Pan Indian appeal തീരെയില്ലാത്ത വിഷയമാണ് പടം കൈകാര്യം ചെയ്യുന്നത്. ഇങ്ങനെയൊരു സിനിമ ചെയ്യുമ്പോള്‍ കുറച്ചുകൂടി widely acceptable ആവുന്ന ഒരു content വേണമായിരുന്നു തിരഞ്ഞെടുക്കാന്‍. ഡയറക്ടറുടെയും സ്‌ക്രിപ്റ്റ് writer ടെയും പരിചയക്കുറവും വിനയായി.
കൊത്ത രാജു, കൊത്ത രവി, കണ്ണന്‍ഭായ് എന്നൊക്കെ പേരുള്ള characters വച്ചു പക്കാ കേരള flavour ഉള്ള കഥ Pan Indian റിലീസ് ആക്കിയത് വന്‍ അബദ്ധമായി എന്നെ പറയാന്‍ ഉള്ളു. പ്രോഡക്റ്റ് നനന്നായില്ലെങ്കില്‍ എത്ര screen പിടിച്ചാലും, ലോകം മുഴുവന്‍ ഓടി നടന്നു പ്രൊമോട്ട് ചെയ്താലും കാര്യമില്ലെന്നു കാട്ടിത്തന്ന സിനിമാ. Content is the ultimate king.
Cinema എല്ലാവര്‍ക്കും easily accessible ആയ ഈ കാലത്ത് വലിയ projects ന്റെ പരാജയം career ഇല്‍ നല്ല ക്ഷീണം ചെയ്യും. Cinema പരാജയപ്പെട്ടാലും OTT റിലീസ് ലൂടെ സിനിമ എല്ലാവരും കാണും… Actors exposed ആകും. പ്രകടനം കൂടി മോശമാണെങ്കില്‍ കാലങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിഹാസങ്ങളും ട്രോളുകളും കേള്‍ക്കേണ്ടിവരും. സിനിമ തിരഞ്ഞെടുക്കുന്നതില്‍ DQ നന്നായി ശ്രദ്ധിക്കട്ടെ