‘തിരിച്ചു വരാന്‍ വൈകും തോറും കാത്തിരിക്കാന്‍ ആളുകള്‍ കൂടിവരുന്ന ഒരു പ്രതിഭാസമാണ് ലാലേട്ടന്’; കുറിപ്പ് ശ്രദ്ധ നേടുന്നു
സിനിമയിലെ സംഘട്ടനമൊക്കെ ഒര്‍ജിനലാണോ എന്ന സംശയം പലര്‍ക്കും ഉണ്ട്. എന്നാല്‍ എല്ലാം ഒരു ടൈമിങ്ങിന്റെ പുറത്ത് നടക്കുന്നതാണെന്ന് പല താരങ്ങളും പറഞ്ഞിട്ടുണ്ട്. അതേ സമയം ടൈമിങ് തെറ്റിയാല്‍ സൂപ്പര്‍താരങ്ങള്‍ക്ക് പോലും പരിക്ക് പറ്റുന്ന മേഖല കൂടിയാണ് ആക്ഷന്‍ രംഗങ്ങള്‍. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിലെ മോഹന്‍ലാലിന്റെ ഫൈറ്റ് സീനുകളെകുറിച്ച് പ്രേക്ഷകന് പങ്കുവെക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ് ഒരുക്കിയ സൂപ്പര്‍ ആക്ഷന്‍ ഗ്യാങ്ങ്സ്റ്റര്‍ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിക്കുകയായിരുന്നു. 200 കോടിക്ക് അടുത്താണ് ചിത്രം കളക്ഷന്‍ ഉണ്ടാക്കിയത്. ചിത്രത്തിന്റെ അടുത്ത ഭാഗത്തിന്റെ പണിപ്പുരയിലാണ് അണിയറ പ്രവര്‍ത്തകര്‍.
കുറിപ്പിന്റെ പൂര്‍ണരൂപം
10-15 ആളുകള്‍ ചേര്‍ന്ന് വന്ന് carpenting റൂമിന്റെ വാതിലും പൂട്ടി ‘ കൊല്ലാനാണ് ഉത്തരവ്.. ഞങ്ങളെന്താ വേണ്ടേ ‘ എന്ന് ചോദിക്കുമ്പോള്‍ മോഹിപ്പിക്കുന്ന ഒരു തുക പറഞ്ഞ് സ്റ്റീഫന്‍ വേണമെങ്കില്‍ തടിയൂരാമായിരുന്നു. പക്ഷെ അങ്ങനെ ചെയ്താല്‍ അയാള്‍ സ്റ്റീഫന്‍ നെടുമ്പള്ളി ആവില്ലല്ലോ…most dreaded അബ്രാം ഖുറേഷിക്കു ജീവന് വേണ്ടി യാചിക്കാന്‍ പറ്റില്ലല്ലോ. പിന്നീട് നടന്നത് മലയാള സിനിമ ചരിത്രത്തിലെ തന്നെ എണ്ണം പറഞ്ഞ ഒരു hand to hand combat ആയിരുന്നു. റോപ്പ് കെട്ടി ആടുന്നതിനേക്കാള്‍, ഗുണ്ടകളെ പറപ്പിച്ചു സ്കോര്‍പിയോ തല്ലിപ്പൊളിക്കുന്നതിനേക്കാള്‍ impact ആണ് നന്നായി choreograph ചെയ്ത hand to hand നല്ല നാടന്‍ അടിക്കു. ലൂസിഫര്‍ ലെ high octane ജയില്‍ fight കാണുമ്പോള്‍, ഓരോ അടിയും വീഴുമ്പോള്‍, അത് കൊണ്ട ഒരനുഭവം പ്രേക്ഷകന് കിട്ടുന്നുണ്ട്.
ഇതുപോലുള്ള fight സീനുകള്‍ക്ക് gravity defying പറപ്പിക്കല് ഫൈറ്റുകളെക്കാള് ചെലവ് കുറവാണ്. പക്ഷെ ആര്‍ട്ടിസ്റ്റുകള്‍ നല്ല മെയ്വഴക്കവും ടൈമിംഗ് ഉം ഉള്ളവരാകണം. വയസ്സ് 62 കഴിഞ്ഞിട്ടും ലാലേട്ടന്റെ ആ കഴിവുകള്‍ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. ഒരു സ്ഥലത്തു നില്‍ക്കാതെ ഓടി നടന്നു, വളരെ നാച്ചുറല്‍ ആയി അദ്ദേഹം ഇപ്പോഴും fight sequences ചെയ്യുന്നു. മുഖത്തു ഒരു അടി കിട്ടുമ്പോള്‍ സ്റ്റീഫന്‍ മുരുകനെ നോക്കുന്ന ഒരു നോട്ടമുണ്ട്… Pure fire. അവസാനം വീണുകിടക്കുന്ന മുരുകനെ നോക്കി ഒരു ഡെവിളിഷ് സ്മൈലും.എല്ലാ രീതിയിലും perfect ആയ, ടെക്നിക്കലി top notch ആയ ഒരു സിനിമയായിരുന്നു ലൂസിഫര്‍.
തിരിച്ചു വരാന്‍ വൈകും തോറും കാത്തിരിക്കാന്‍ ആളുകള്‍ കൂടിവരുന്ന ഒരു പ്രതിഭാസമാണ് ലാലേട്ടന്. വളരെ കുറച്ചു, ഏറ്റവും blessed ആയിട്ടുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് മാത്രം ലഭിക്കുന്ന മഹാഭാഗ്യം