‘പെണ്ണായിരുന്നുവെങ്കിൽ ഞാൻ മമ്മൂട്ടിയെ പ്രേമിക്കുമായിരുന്നു, സമ്മതം പോലും ചോദിക്കാതെ അദ്ദേഹത്തിന്റെ ഈ രണ്ടു ചിത്രങ്ങൾ എല്ലാവരും കണ്ടിരിക്കണം’ ടി.പത്മനാഭൻ പറയുന്നു
ചെറുകഥാ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മലയാളത്തിലെ ഒരേയൊരു ടി.പത്മനാഭന്റെ മമ്മൂട്ടിയെ കുറിച്ചുള്ള അഭിപ്രായ പ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിരിക്കുകയാണ്. സിനിമ മേഖലയിൽ നിന്നുള്ളവരും മറ്റ് നടന്മാരും ആയിട്ടുള്ള പ്രശസ്ത അടുപ്പം ഒന്നും ഇല്ലാത്ത താൻ എന്നാൽ മമ്മൂട്ടിയുമായി നല്ല വ്യക്തി ബന്ധത്തിലാണ് ഉള്ളതെന്നും ടി.പത്മനാഭൻ പറയുന്നു. മാധ്യമം വാരികക്ക് നൽകിയ അഭിമുഖത്തിലാണ് ടി.പത്മനാഭൻ മമ്മൂട്ടിയെ കുറിച്ച് വാചാലനായത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; “മമ്മൂട്ടിയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാം ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ഞാൻ ഒരു പെണ്ണ് ആയിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ സമ്മതം ഒന്നും ചോദിക്കാതെ ഞാൻ അദ്ദേഹത്തെ കയറി പ്രേമിക്കുമായിരുന്നു. അത് ആ പുരുഷ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പറയുന്നതല്ല മറിച്ച്, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് അതി മഹത്തായ സന്ദേശങ്ങൾ നൽകുന്ന സിനിമകൾ തന്നെയാണ് അതിന് കാരണം. അതൊക്കെ കണ്ട് കണ്ട് അങ്ങേയറ്റം സ്നേഹിച്ചിട്ടാണ്. എത്രയോ കൊല്ലം ആയി കാണാൻ തുടങ്ങിയിട്ട്. മമ്മൂട്ടി ഉടനീളം അഭിനയിച്ച ആദ്യ സിനിമ മേളയാണ് എന്നാണ് എന്റെ അറിവ് അന്നുമുതൽ തന്നെ എന്റെ ഇഷ്ടനടനാണ് അദ്ദേഹം. രാപ്പകൽ എന്ന സിനിമ എത്ര തവണ കണ്ടു എന്ന് ഓർക്കാൻ കഴിയുന്നില്ല. അത്രയേറെ തവണ കണ്ടിട്ടുണ്ട്.
ഈ സിനിമയുടെ കഥയും സംവിധായകനും എല്ലാം കമൽ ആണെങ്കിലും കമൽ സങ്കൽപ്പിച്ചതിലും അപ്പുറത്ത് ഈ സിനിമ വളരാൻ കാരണം മമ്മൂട്ടിയാണ്. പിന്നെ മറ്റൊന്ന് ഓർമ്മ വരുന്നത് ജയരാജന്റെ ലൗഡ് സ്പീക്കറാണ്. മികച്ച സിനിമയാണ് അത്. ഈ രണ്ടു സിനിമകളും എല്ലാവരും ആവശ്യം കണ്ടിരിക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം അതി മഹത്തായ സന്ദേശം മനുഷ്യന് നൽകുന്ന സിനിമകൾ ആണിവ അങ്ങനെയൊക്കെ എത്രയോ സിനിമകൾ ഉണ്ട്.”