‘അങ്ങനെ ഖുറേഷി ലോകത്തിന്റെ എമ്പുരാന്‍ ആവുന്നു…’; എമ്പുരാന്റെ കഥയെക്കുറിച്ച് കുറിപ്പ്
1 min read

‘അങ്ങനെ ഖുറേഷി ലോകത്തിന്റെ എമ്പുരാന്‍ ആവുന്നു…’; എമ്പുരാന്റെ കഥയെക്കുറിച്ച് കുറിപ്പ്

പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ള ചിത്രമായിരുന്നു ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനായി ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാന്റെ’ അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ലൂസിഫര്‍ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ചിത്രീകരണം ഓഗസ്റ്റില്‍ തുടങ്ങുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ആറുമാസത്തോളമായി നടന്ന ലൊക്കേഷന്‍ ഹണ്ട് യാത്രകള്‍ ഉത്തരേന്ത്യയില്‍ അവസാനിച്ച വിവരങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകള്‍. ഇപ്പോഴിതാ എമ്പുരാന്‍ സിനിമയെക്കുറിച്ച് ലോറന്‍സ് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ഫാന്‍സും മലയാള സിനിമ പ്രേമികളും കാത്തിരിക്കുന്ന ഒന്നാണ് എമ്പുരാന്‍ എന്ന സിനിമ… ലൂസിഫറിന്റെ രണ്ടാം ഭാഗം… ഇതൊരു ട്രിളജി ആവാന്‍ ആണ് സാധ്യത. മൂന്നാമതൊരു ഭാഗം കൂടെ ഉണ്ടാവും… എന്റെ മനസ്സിലെ എമ്പുരാന്റെ കഥ ഇവിടെ ചേര്‍ക്കുന്നു…
താങ്ക്‌സ്
Murali Gopy,
Prithviraj Sukumaran,
Antony Perumbavoor and
Mohanlal ഫോര്‍ ദിസ് മൂവി…
സിനിമയുടെ തുടക്കത്തില്‍ ഒരു ബ്ലാക്ക് സ്‌ക്രീനില്‍ ഒരു പ്രൊമ്പ്റ്റ് പോലെ കുറച്ചു കാര്യങ്ങള്‍ എഴുതി വരുന്നു.. ഫ്രീ മെസണ്‍സ് ഇന്റെ ചരിത്രം…. 33 ലെവല്‍സ് ഉണ്ടെന്ന് പറയപ്പെടുന്ന ഫ്രീ മേയ്‌സണറി. ലോകത്തെ രാഷ്ട്രത്തലവന്മാരുള്‍പ്പടെ അവരില്‍ അംഗത്വമുള്ള പ്രമുഖര്‍. ലോകം മുഴുവന്‍ ഒരൊറ്റ അധികാരിയുടെ കീഴില്‍ വരണം എന്നതാണ് അവരുടെ ലക്ഷ്യം. ഇന്ത്യയില്‍ നെഹ്റു (നെഹ്റു കുടുംബം മുഴുവന്‍ ), ടാറ്റാ, വിവേകാനന്ദന്‍ എന്നിവയൊക്കെ അതിലെ അംഗങ്ങള്‍ ആണെന്ന് കരുതപ്പെടുന്നു…
PKR ഒരു താഴെക്കിടയിലെ ഫ്രീ മേയ്‌സണ്‍ ആണ്… അവര്‍ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങള്‍ മസോണിക് ലോഡ്ജുകള്‍ എന്നറിയപെടുന്നു. അവിടെവെച്ചു PKR ബന്ധപ്പെടുന്ന ഒരു സ്ത്രീയില്‍ അദ്ദേഹത്തിന് ജനിക്കുന്ന മകന്‍ ആണ് സ്റ്റീഫന്‍… പ്രേത്യേക മസോണിക് റിച്വല്‍ പ്രകാരം ജനിച്ച മകന്‍ ആണ് സ്റ്റീഫന്‍… ഫ്രീ മാസണ്‍മാരുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ ആവാന്‍ വേണ്ടി തിരഞ്ഞെടുക്കപെട്ടവന്‍… പക്ഷെ അങ്ങനെ ഒരാള്‍ക്ക് പലതും നഷ്ടപ്പെടുത്തേണ്ടി വരും…
18 വയസ്സ് ആവുന്നവരെ സ്റ്റീഫനെ വളര്‍ത്താന്‍ അയാള്‍ ഒരു സ്ത്രീയെ കണ്ടെത്തുന്നു.. അവരുടെ മരണശേഷം സ്റ്റീഫനെ അയാള്‍ വീട്ടില്‍ കൊണ്ടുവരുന്നു. പക്ഷെ പ്രിയയുടെ എതിര്‍പ്പ് മൂലം സ്റ്റീഫനെ വീട്ടില്‍ നിന്നും അയാള്‍ക്ക് പറഞ്ഞയക്കേണ്ടി വന്നു… ഫ്രീ മെസണ്‍സിനെ നശിപ്പിക്കാന്‍ വേണ്ടി നടക്കുന്ന കത്തോലിക്കാ സഭയുടെ ചില പ്രേത്യേക സംഘങ്ങള്‍ സ്റ്റീഫനെ പിന്തുടരുന്നുമുണ്ട്. അങ്ങനെ സ്റ്റീഫന്‍ ബോംബയില്‍ എത്തുന്നു.. അവിടെയുള്ള മസോണിക് ലോഡ്ജില്‍ അയാള്‍ എത്തപെടുന്നു… അവരുടെ ലക്ഷ്യം നടത്തിയെടുക്കാന്‍ പണം ആവശ്യം ആണല്ലോ.. അത് കണ്ടെത്താനായി സ്വര്‍ണമൊക്കെ കടത്തുന്ന പരിപാടികള്‍ അവര്‍ക്കുണ്ട്… അതില്‍ സ്റ്റീഫന്‍ പങ്കാളി ആവുന്നു…
ഒരു പ്രത്യേക ദൗത്യം നിറവേറ്റാനായി സ്റ്റീഫന്‍ മിഡ്ഡില്‍ ഈസ്റ്റില്‍ എത്തുന്നു.. അവിടെവെച്ചു അയാള്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആയ അബ്രഹാം ഖുറെഷിയെ കണ്ടുമുട്ടുന്നു… എബ്രഹാം ഖുറേഷി എന്നത് ഒരു സ്ഥാനപേരാണ്… അയാള്‍ സ്വര്‍ണക്കടത്തുകാരുടെ ഡോണ്‍ കൂടെയാണ്..അയാളുടെ മകന്‍ ആണ് സയീദ് മസൂദ്… അങ്ങനെ തന്റെ പിന്‍ഗാമിയായി സ്റ്റീഫനെ അയാള്‍ വാഴിക്കുന്നു… തന്റെ മകനെ അവനു സഹോദരനായി നല്‍കുന്നു…അയാള്‍ മരിക്കുന്നു…സ്റ്റീഫന്‍ എബ്രഹാം ഖുറേഷി എന്ന പേര് സ്വീകരിക്കുന്നു..
മുന്‍ ഗ്രാന്‍ഡ്മാസ്റ്ററുടെ മരണത്തിനു PKR എത്തുന്നു… കൂടെ ജതിനും വരുന്നു… മസോണിക് മെമ്പര്‍ഷിപ് എന്നത് രക്തബന്ധത്തിലൂടെയും പകര്‍ന്നു കിട്ടുന്ന ഒന്നാണ്… അതില്‍ ഉള്ളവര്‍ സഹോദരസ്ഥാനീയരുമാണ്… സ്റ്റീഫനും ജതിനും അങ്ങനെ കണ്ടുമുട്ടുന്നു… PKR ഇന്റെ അറിവോടെ ജതിനെ വിദേശത്തു നിര്‍ത്തി പഠിപ്പിക്കുന്നു… അവരുടെ ആക്ടിവിറ്റീസ് പല രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ജതിന്‍ കാരണക്കാരന്‍ ആവുന്നു…
അപ്പോഴാണ് പ്രിയയുടെ ഭര്‍ത്താവ് മരിക്കുന്നതും ബോബി അവളെ കെട്ടുന്നതും.. എല്ലാവരും അതിനെ എതിര്‍ക്കുന്നുവെങ്കിലും ആ വിവാഹം നടക്കുന്നു….ബോബി PKR ഇനെ അധികാരത്തിനുവേണ്ടി കൊല്ലുന്നു… (ബാക്കി കഥ ലൂസിഫറില്‍ കണ്ടത് )… ജതിനെ നാട്ടിലെ കാര്യങ്ങള്‍ ഏല്പിച്ചിട്ട് സ്റ്റീഫന്‍ തിരിച്ചു പോകുന്നു… IUF ന് ആവശ്യമുള്ള ഫണ്ടിങ് കൊടുക്കുന്നു… അതുപോലെ ഓരോ ലോക രാഷ്ട്രത്തിലെയും അധികാരികളെ വരെ അയാള്‍ തീരുമാനിക്കുന്നു… ഓരോ രാജ്യത്തെ ഇലക്ഷനുവേണ്ടിയും തന്റെ പ്രിയപ്പെട്ടവര്‍ അധികാരത്തില്‍ വരാനും അയാള്‍ കോടാനുകോടികള്‍ ചിലവാക്കുന്നു… അങ്ങനെ ഖുറേഷി ലോകത്തിന്റെ എമ്പുരാന്‍ ആവുന്നു…
എമ്പുരാന്‍ ലൂസിഫറിന്റെ ഒരു പ്രീ ക്വല്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത്… മൂന്നാം ഭാഗം ആയിര്‍ക്കും സീ ക്വല്‍.
കഥ ഇഷ്ടപ്പെട്ടവര്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപെടുത്തുക…