ജവാനിലെ അതിഥി വേഷം ചെയ്യാൻ താല്പര്യമില്ല: അല്ലു അർജുൻ
തെലുങ്ക് ചലച്ചിത്ര നടനാണ് എങ്കിൽ പോലും തെന്നിന്ത്യയിൽ ഒട്ടാകെ തൻറെ താരസാന്നിധ്യം അറിയിച്ച താരമാണ് അല്ലു അർജുൻ. വിജയത എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് താരം തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് മാത്രമായി അഭിനയിച്ചിരുന്നു. ആദ്യമായി നായകനായി താരം അഭിനയിച്ച ചിത്രം കെ രാഘവേന്ദ്ര സംവിധാനം ചെയ്ത ഗംഗോത്രിയാണ്. 2003ൽ പ്രദർശനത്തിന് എത്തിയ ചിത്രം ശരാശരി വിജയം നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും 2004ൽ പ്രദർശനത്തിനെത്തിയ ആര്യ എന്ന ചിത്രം താരത്തിന്റെ കരിയറിൽ തന്നെ വഴിത്തിരിവാകുകയും ചെയ്തു. സുകുമാർ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയമാണ് നേടിയത്.
യുവാക്കൾക്കിടയിൽ ധാരാളം ആരാധകരെ താരത്തിന് നേടിയെടുക്കുവാൻ ഈ ചിത്രത്തിലൂടെ കഴിഞ്ഞു. 2005 മൂന്നാമത്തെ ചിത്രമായ ബണ്ണി പ്രദർശനത്തിന് എത്തി. ഈ ചിത്രവും വാണിജ്യപരമായി മികച്ച വിജയം നേടിയപ്പോൾ 2006 ഹാപ്പി എന്ന ചിത്രം പ്രദർശനത്തിന് എത്തി. കരുണാകരനായിരുന്നു ചിത്രത്തിൻറെ സംവിധായകൻ. പക്ഷേ ചിത്രം വാണിജ്യപരമായി വിജയം നേടിയില്ല. 2007 അഞ്ചാമത്തെ ചിത്രമായ ദേശാമുടരു പുറത്തിറങ്ങി. പൂരി ജഗന്നാഥായിരുന്നു ചിത്രത്തിലെ സംവിധായകൻ. ടോളിവുഡിലെ ആ വർഷത്തെ ആദ്യവിജയം ആയിരുന്നു ഈ ചിത്രം. പുറത്തിറങ്ങിയ ആഴ്ചയിൽ തന്നെ ചിത്രം 12.58 കോടി ഗ്രോസ് നേടിയിരുന്നു. അതേ വർഷം തന്നെ അമ്മാവനായ ചിരഞ്ജീവി നായകനായി അഭിനയിച്ച ശങ്കർദാദ് സിന്ദാബാദ് എന്ന ചിത്രത്തിൽ അതിഥിതാരമായി അല്ലു പ്രത്യക്ഷപ്പെട്ടിരുന്നു.
തെലുങ്കിലെ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം രണ്ട് തവണ ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചു. 2011 വിനായക് സംവിധാനം ചെയ്ത ബദ്രിനാഥ് എന്ന ചിത്രത്തിൽ അഭിനയിച്ച താരം പ്രദർശനത്തിനെത്തിയ ആദ്യ ദിനം തന്നെ 6.5 കോടി രൂപ ശേഖരിച്ചിരുന്നു. ഗീതാ ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് ആയിരുന്നു ചിത്രം നിർമ്മിച്ചത്. തെലുങ്ക് താരം ആണെങ്കിലും കേരളത്തിൽ അടക്കം നിരവധി ആരാധകരാണ് താരത്തിനുള്ളത്. അവസാനം തെലുങ്കിൽ പുറത്തിറങ്ങിയ വേദം എന്ന ചിത്രം ഒഴികെ മറ്റെല്ലാ ചിത്രങ്ങളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഷാറൂഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിലെ വേഷം ചെയ്യാനാകില്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അല്ലു അർജുൻ.
ഷാരൂഖാന്റെ പത്താന്റെ വിജയത്തോടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. അല്ലു അർജുൻ ചിത്രത്തിൽ അതിഥി വേഷം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. 20 മിനിറ്റ് ദൈർഘ്യം ഉണ്ടായിരുന്ന വേഷത്തിന് ചിത്രത്തിൽ വലിയ പ്രാധാന്യം ഉണ്ടായിരുന്നു എന്ന് സിനിമാവൃത്തങ്ങൾ പറയുന്നുണ്ട്. എന്നാൽ താരം ചിത്രത്തിൽ അഭിനയിക്കില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാൻ ഇന്ത്യ ലെവലിൽ സൂപ്പർഹിറ്റ് ആയിരുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പ്രമാണിച്ചാണ് ജവാനിൽ നിന്ന് അല്ലു പിന്മാറിയത് എന്നാണ് വാർത്തകൾ.