സിസിഎല്ലിൽ കേരളത്തിന് കപ്പ് ഉയര്‍ത്താനാകുമോ? ആദ്യ മത്സരം ഞായറാഴ്ച
1 min read

സിസിഎല്ലിൽ കേരളത്തിന് കപ്പ് ഉയര്‍ത്താനാകുമോ? ആദ്യ മത്സരം ഞായറാഴ്ച

സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് മത്സരമായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിന് നാളെ തുടക്കം കുറിക്കുകയാണ് . ബംഗാള്‍ ടൈഗേഴ്സും കര്‍ണാടക ബുള്‍ഡോസേഴ്സും ആണ് ആദ്യം ഏറ്റുമുട്ടുന്നത് . അതേ സമയം മലയാളി ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന കേരളത്തിന്‍റെ മത്സരങ്ങള്‍ 19ആം തിയതി അതായത് ഞായറാഴ്ച തുടക്കമാവും. ഛത്തിസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ ആണ് കേരള ടീമിന്റെ ആദ്യ മത്സരം.  തെലുങ്ക് വാരിയേഴ്സ് ആണ് ആദ്യ എതിരാളികള്‍. സി 3 കേരള സ്ട്രൈക്കേഴ്സ് എന്നാണ്കേരള ടീമിന്‍റെ പുതിയ നാമകരണം. കര്‍ണാടക ബുള്‍ഡ‍ോസേഴ്സുമായാണ് കേരളം രണ്ടാമത്തെ കളി കളിക്കുന്നത് .

ഫെബ്രുവരി 26നാണ് രണ്ടാമത്തെ കളി. രാജസ്ഥാനിലെ ജയ്പൂരിലാണ് മത്സരം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന കേരളത്തിന്‍റെ  മത്സരമാണ് ഏറ്റവും ശ്രദ്ധേയം. മാര്‍ച്ച് 5 ന് നടക്കുന്ന ആ മത്സരത്തില്‍ ബോളിവുഡ്  ടീം മുംബൈ ഹീറോസ് ആണ് കേരളത്തിന്റെ എതിരാളികള്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് സീസണ്‍ ആദ്യത്തിലെ കേരളത്തിന്‍റെ അവസാന മത്സരം നടക്കുന്നത് . മാര്‍ച്ച് 11 ന് രാജസ്ഥാനിലെ ജോധ്പൂരില്‍ വച്ചുള്ള മത്സരത്തില്‍ ഭോജ്പുരി ദബാംഗ്സ് ആണ് കേരളത്തിന്റെ എതിരാളികള്‍.

സി 3 കേരള സ്ട്രൈക്കേഴ്സിന്‍റെ ഈ തവണത്തെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസിഡറും കുഞ്ചാക്കോ ബോബന്‍ ആണ്. മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന സിസിഎല്ലിലെ കേരള ടീമില്‍ അംഗങ്ങളായി ഉള്ളത് ഇന്ദ്രജിത്ത് എസ്, ആസിഫ് അലി,  വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, രാജീവ് പിള്ള,  വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, അർജുൻ നന്ദകുമാർ, വിനു മോഹൻ,  നിഖിൽ മേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, പ്രശാന്ത് അലക്സാണ്ടർ, ആന്റണി പെപ്പെ, സിദ്ധാർത്ഥ് മേനോൻ, ജീൻ പോൾ ലാൽ എന്നിവരൊക്കെയാണ് .

ദീപ്തി സതി, പ്രയാഗ മാർട്ടിൻ എന്നി താരങ്ങളാണ് ടീമിന്‍റെ വനിതാ അംബാസിഡര്‍മാര്‍. 2014, 2017 വർഷങ്ങളിൽ റണ്ണേഴ്സ് അപ്പ് ആയ കേരള സ്ട്രൈക്കേഴ്സ് ടീം ഈ വട്ടം  തിക‍ഞ്ഞ ആത്മ വിശ്വാസത്തിലാണ്. മോഹൻലാൽ, എം ഷാജി, ജയ്സൺ, മിബു ജോസ് നെറ്റിക്കാടൻ മുൻകാല തെന്നിന്ത്യൻ ചലച്ചിത്ര താരം രാജ്കുമാർ സേതുപതി, നടിയും സംവിധായികയുമായ ശ്രീപ്രിയ സേതുപതി, നാ​ഗാർജുൻ സേതുപതി, പി  എന്നിവരാണ് കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ സഹ ഉടമകൾ.