“ബിഗ്ബോസിലേക്ക് ഇനിയും പോകും, ക്യാമറ എവിടെയാണെന്നൊക്ക ഇപ്പോ ഏകദേശ ഐഡിയ ഉണ്ട്” : അമൃത സുരേഷ്
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. കൂടാതെ ബിഗ് ബോസിലും താരം ശക്തയായ മത്സരാർത്ഥിയായി എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ അമൃത സംഗീത ലോകത്തെ വിശേഷങ്ങള്‍ മാത്രമല്ല തന്റെ വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളും ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകൾ ആണ് ഏറെ ജനശ്രദ്ധ നേടുന്നത്. ബിഗ് ബോസിലേക്ക് വിളിച്ചാൽ വീണ്ടും മത്സരാർത്ഥിയായി പോകുമെന്ന് പറയുകയാണ് അമൃത സുരേഷ്.
ബിഗ്ബോസ് മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണന്റെ വിവാഹ നിശ്ചയത്തിനെത്തിയപ്പോൾ ആയിരുന്നു അമൃതയുടെ ഈ പ്രതികരണം. ‘ആരതി വഴി റോബിനെ അറിയമെന്നും . റോബിൻ രാധാകൃഷ്ണൻ ഒരു നല്ല മനുഷ്യനാണ് എന്നും അമൃത പറഞ്ഞു. കൂടാതെ ഇനി ബിഗ്ബോസിലേക്ക് വിളിച്ചാൽ താൻ പോകും എന്നും , ഇപ്പോൾ തനിക്ക് കുറെ കാര്യങ്ങൾ അറിയാം എന്നും അമൃത പറഞ്ഞു. അന്ന് ബിഗ് ബോസിലേക്ക് പോകുമ്പോൾ ഒന്നും അറിയില്ലായിരുന്നു. ഇപ്പോൾ ക്യാമറ എവിടെയാണ് ഇരിക്കുന്നതെന്ന് ഒരു ഊഹമുണ്ട് . ഇനി കുറച്ച് കൂടെ പ്ലാൻ ചെയ്ത് കളിക്കാൻ കഴിയും. ബിഗ്ബോസ് മറ്റൊരു അനുഭവമാണ്, നമ്മൾ അറിയാത്ത രീതിയിൽ ചിന്തിക്കും. ലോകം മുഴുവൻ ഒരു വീടിനുള്ളിൽ ആയ ഫീലിംഗ് ആണ് , പലതരം ആളുകൾ പലതരം ഫീലിംഗ് .. വിളിച്ചാൽ എന്തായാലും ബിഗ്ബോസിലേക്ക് പോകും’, അമൃത പറഞ്ഞത്.
ബിഗ് ബോസ് സീസൺ 3യുടെ 50ാമത്തെ എപ്പിസോഡിലാണ് അമൃത സുരേഷും സഹോദരിയായ അഭിരാമിയും മത്സരാർത്ഥികളായി . വിവിധ വേദികളില്‍ ഇരുവരും ഒരുമിച്ച് നൃത്തവും ഗാനവങ്ങളുമായി എത്തിയെങ്കിലും ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. ബിഗ്ബോസിൽ ആരും പ്രതീക്ഷിക്കാതെ എത്തിയ താരങ്ങൾ ആയിരുന്നു അഭിരാമിയും സഹോദരിയും. റിയാലിറ്റി ഷോയിലൂടെ ആരാധക മനസ്സ് കീഴടക്കിയ താരമാണ് അമൃത സുരേഷ്. സംഗീത ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച അമൃത സുരേഷ് ‘വാമനപുരി’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയുടെ ഭാഗമായത് . അമൃത സുരേഷ് ‘സൂഫിയും സുജാത’യും എന്ന ചിത്രത്തിനു വേണ്ടിയാണ് ഏറ്റവും ഒടുവിൽ പാടിയത്.