മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ തിയേറ്ററില്‍ നിറഞ്ഞോടുന്നു ; ആദ്യ ദിവസം നേടിയ കണക്കുകള്‍ പുറത്ത്
മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും പ്രേക്ഷകര്‍ പറയുന്നു. ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവെന്നാണ് എല്ലാവരും ഒന്നടങ്കം പറയുന്നത്. മികച്ച ത്രില്ലര്‍ അനുഭവമാണ് ക്രിസ്റ്റഫര്‍, ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവ് എന്നെല്ലാമാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.
ഈ അവസരത്തില്‍ ക്രിസ്റ്റഫറിന് കേരളത്തിന് ആദ്യ ദിവസം ലഭിച്ച കളക്ഷന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘ക്രിസ്റ്റഫറി’ന് ആദ്യ ദിവസം 175ലധികം ഹൗസ് ഫുള്‍ ഷോകളും 50തിലധികം അര്‍ദ്ധരാത്രി പ്രദര്‍ശനങ്ങളുമായി 1.83 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. നിരവധി കുറ്റകൃത്യങ്ങളിലൂടെ, അവയോട് പ്രധാന കഥാപാത്രത്തിന്റെ പ്രതികരണങ്ങളിലൂടെ വികസിക്കുന്ന കഥാഘടനയാണ് ചിത്രത്തിന്റേത്. ആ കുറ്റകൃത്യങ്ങളുടെ പ്രത്യേകത അവയില്‍ ഭൂരിഭാഗത്തിലും ഇരയാവുന്നത് സ്ത്രീകളാണ് എന്നതാണ്. അത്തരം കേസുകളില്‍ എന്ത് വിലകൊടുത്തും നീതിയുടെ പക്ഷത്ത് നില്‍ക്കുന്നയാളാണ് മമ്മൂട്ടിയുടെ പൊലീസ് ക്രിസ്റ്റഫര്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതും ക്രിസ്റ്റഫറിന്റെ പ്രത്യേകതയാണ്. ബയോഗ്രഫി ഓഫ് എ വിജിലാന്റ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര് ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഓപ്പറേഷന് ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ജസ്റ്റിന് വര്‍ഗീസിന്റേതാണ്.
എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമ മോഹന്‍, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്ണന് എം ആര്, സൗണ്ട് ഡിസൈന്‍ നിധിന് ലൂക്കോസ്, കളറിസ്റ്റ് ഷണ്മുഖ പാഡ്യന്‍, ഡി ഐ മോക്ഷ പോസ്റ്റ്, പിആര്‍ഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റര്ടൈന്മെന്റ്സ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.