ടോവിനോയുടെ ‘മിന്നൽ മുരളി’; ഷൂട്ടിംഗ് നാട്ടുകാർ തടഞ്ഞു, സംഘർഷത്തിനു ഒടുവിൽ പോലീസ് എത്തി ഷൂട്ടിംഗ് നിർത്തിവെപ്പിച്ചു
ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടോവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി. ഇതിനോടകംതന്നെ ദേശീയതലത്തിൽ വരെ ഈ ചിത്രം ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ചിത്രത്തിന്റെ പള്ളി സെറ്റ് പൊളിച്ച വിവാദം വളരെ കാലം കേരള സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം തന്നെയാണ്. ഗോദ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബേസിൽ ജോസഫും ടോവിനോ തോമസും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും വലിയ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികൾ മിന്നൽ മുരളി എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. മലയാളത്തിൽ എന്നല്ല ഇന്ത്യയിൽതന്നെ വേണ്ടത്ര പരീക്ഷണം നടത്തിയിട്ടില്ലാത്ത സൂപ്പർഹീറോ മൂവി എന്ന ഗണത്തിലാണ് മിന്നൽ മുരളി ഉൾപ്പെടുക. ഒരു ഹോളിവുഡ് നിലവാരത്തിലുള്ള ഒരു സൂപ്പർ ഹീറോ മലയാളം ചിത്രത്തിനുവേണ്ടിയാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്. ചിത്രത്തിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രമായി ടോവിനോ തോമസ് എത്തുമ്പോൾ പ്രേക്ഷകർക്ക് വലിയ ആകാംക്ഷയും പ്രതീക്ഷയും ഉണ്ട്. രാഷ്ട്രീയപരമായ ഒരുപാട് കാരണങ്ങൾ കൊണ്ട് തന്നെ ഇതിനോടകം മിന്നൽ മുരളി വലിയ ചർച്ചാ വിഷയമായി മാറിയ ചിത്രമാണ്. ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മിന്നൽ മുരളിയുടെ ചിത്രീകരണം നാട്ടുകാർ തടസ്സപ്പെടുത്തിരിക്കുകയാണ്. നിലവിലെ കോവിഡ സാഹചര്യം കണക്കിലെടുത്ത് ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിൽ ഷൂട്ടിങ് അനുവദിക്കുകയില്ലെന്ന് പറഞ്ഞായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്.
തൊടുപുഴ കുമാരമംഗലം പഞ്ചായത്തിൽ ആയിരുന്നു മിന്നൽ മുരളിയുടെ ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. കളക്ടറുടെ പ്രത്യേക അനുമതിയോടു കൂടിയാണ് ചിത്രീകരണം നടത്തിയതെന്ന് മിന്നൽ മുരളിയുടെ അണിയറപ്രവർത്തകർ പ്രതിഷേധവുമായി എത്തിയ നാട്ടുകാരോട് പറഞ്ഞിരുന്നുവെങ്കിലും പ്രദേശത്തെ സംഘർഷത്തെ തുടർന്ന് തൊടുപുഴ പോലീസ് ലൊക്കേഷൻ എത്തി ഷൂട്ടിംഗ് നിർത്തിവെപ്പിക്കുകയാണ് ചെയ്തത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് കേരളത്തിൽ ഷൂട്ടിംഗ് നടത്താനുള്ള അനുമതി സംസ്ഥാന സർക്കാർ നൽകിയത്. ഈ അനുമതിയെ തുടർന്നാണ് മിന്നൽ മുരളിയുടെ ചിത്രീകരണം പുനരാരംഭിച്ചത്.മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ‘മിന്നൽ മുരളി’ ഇതിനോടകം നിരവധി പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കുന്നത്. നിലവിലെ പ്രതിസന്ധി നിയമസഹായം മൂലം നടക്കാനാകുമെന്നാണ് അണിയറപ്രവർത്തകർ കരുതുന്നത്.