‘ ഹിന്ദു വികാരം എത്രയും ഉണര്‍ത്താന്‍ കഴിയുമോ അത്രയും ഉണര്‍ത്തിയ സിനിമ’ ; ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിനെതിരെ വിമര്‍ശനം
ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം മികച്ച പ്രതികരണവുമായി, കേരളത്തിലെങ്ങും ഹൗസ്ഫുള്‍ ഷോയുമായി മുന്നോട്ട് പോവുകയാണ്. ചലച്ചിത്ര രംഗത്ത് നിന്നും, രാഷ്ട്രീയ മേഖലയില്‍ ഉള്ളവരില്‍ നിന്നും മറ്റ് സിനിമാസ്വാദകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. വന്‍ വിജയമായ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുന്നേ പലരും ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും മലയാള സിനിമയുടെ അഭിമാന ചിത്രമായി മാറുകയാണ് മാളികപ്പുറം. ഇരുപത്തിയഞ്ചാം ദിവസത്തിലേയ്ക്ക് കടക്കുന്ന ചിത്രത്തിന് ഓരോ ദിവസം ജനപ്രീതി കൂടുകയാണ്. മാത്രമല്ല, എല്ലാ തിയേറ്ററുകളും ഹൗസ്ഫുള്‍ ഷോയുമായാണ് മുന്നോട്ട് പോകുന്നത്. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും ഈ ചിത്രം തിയേറ്ററില്‍ പോയി കാണുന്ന പ്രവണതയും ഉണ്ട്.
ഇപ്പോഴിതാ, ചിത്രത്തിനെതിരെ വിമര്‍ശനവുമായി വന്നിരിക്കുകയാണ് മുഹമ്മദ് ആഷിഖ് എന്ന പ്രേക്ഷകന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ചിത്രത്തിനെതിരെ രംഗത്ത് വന്നത്. ബിജെപി സംസ്ഥാന കമ്മിറ്റിക്കും, സുരേന്ദ്രനും, സന്ദീപ് വാര്യര്‍ക്കും , കുമ്മനം രാജശേഖര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് തുടങ്ങുന്ന ഒരു സിനിമ ഹിന്ദുത്വ മുതലെപടുപ്പല്ല എന്നു വിശ്വസിച്ചിരിക്കുകയാണോ നിങ്ങള്‍ ?! എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കൂടാതെ, ഹിന്ദു വികാരം എത്രമാത്രം ഉണര്‍ത്താന്‍ കഴിയുവോ അത്രേം ഉണര്‍ത്തി തന്നെയാണ് സിനിമ പോയിരിക്കുന്നതെന്നും പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം….
Bjp സംസ്ഥാന കമ്മിറ്റിക്കും, സുരേന്ദ്രനും ,സന്ദീപ് വാര്യര്‍ക്കും , കുമ്മനം രാജശേഖര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് തുടങ്ങുന്ന ഒരു സിനിമ ഹിന്ദുത്വ മുതലെപടുപ്പല്ല എന്നു വിശ്വസിച്ചിരിക്കുകയാണോ നിങ്ങള്‍ ?!
കുറെ നാളുകള്‍ക്ക് മുന്നേ രാവണന്റെ വരവാണ് എന്നു പറഞ്ഞ നടന്ന പയ്യനെ കുറിച്ചു പറഞ്ഞത് തന്നെയാണ് സിനിമ കാണുമ്പോ എനിക്ക് ആ രണ്ട് കുട്ടികളുടെ കഥാപാത്രം ഓര്‍മ്മ വരുന്നത് , അല്ല ആ പെണ്കുട്ടിയുടെ കഥാപാത്രം കാണുമ്പോള്‍ ഉണ്ടാകുന്നത് എന്നു ഇനിയും വ്യക്തമായി എഴുതാന്‍ അറിയില്ല !
ആ ഡയലോഗ് കൂടെ ചേര്‍ത്തു കൊണ്ട് ഇവിടെ നിര്‍ത്തുന്നു ‘ പലരെയും കൊണ്ട് കേറ്റാന്‍ നോക്കിയത് അല്ലേ എന്നിട്ട് എവിടെ , ആയ്യപ്പനെ ആര് കാണണം എന്ന് അയ്യപ്പന്‍ തീരുമാനിക്കും ‘ (സ്ത്രീ പ്രവേശനം)
എനിക്ക് സിനിമ ഇഷ്ടമായില്ല അതോണ്ട് സിനിമ ഫ്‌ലോപ്പ് ആയി എന്നു ഞാന്‍ പറഞ്ഞിട്ടില്ല , സിനിമ ഭൂരിഭാഗത്തിന് ഇഷ്ടമായി സിനിമ ഹിറ്റ് ആയി.
still ഹിന്ദു വികാരം എത്രമാത്രം ഉണര്‍ത്താന്‍ കഴിയുവോ അത്രേം ഉണര്‍ത്തി തന്നെയാണ് സിനിമ പോയിരിക്കുന്നത് ?? എന്റെ രാഷ്ട്രീയം ഞാന്‍ മുന്‍പും വ്യക്തമാക്കിയതാണ് ??
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബാലതാരമായി എത്തിയത് ദേവനന്ദയും ശ്രീപദ് എന്നിവരാണ്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.