‘മാളികപ്പുറം’ ചിത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി’ കാണാത്തവര്‍ ഉടന്‍ തന്നെ കാണുക; ഉണ്ണിമുകുന്ദന്‍
1 min read

‘മാളികപ്പുറം’ ചിത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി’ കാണാത്തവര്‍ ഉടന്‍ തന്നെ കാണുക; ഉണ്ണിമുകുന്ദന്‍

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം സൂപ്പര്‍ഹിറ്റില്‍ എത്തി നില്‍ക്കുമ്പോള്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഉണ്ണിമുകുന്ദന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചത്. വന്‍ വിജയമായാണ് മാളികപ്പുറം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. സിനിമയിലെ ഓരോ അണിയറ പ്രവര്‍ത്തകരെ പറ്റിയും എടുത്തു പറയാതെ തനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉള്‍കൊള്ളാന്‍ സാധിക്കുകയില്ലെന്നും ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്‌നത്തിന്റേത് ആണെന്നും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

May be an illustration of 2 people and text that says "KAVYA FILM COMPANY presents Vith AN MEGA MEDIA മാളികപ്പറം Vishnu Sasi Sankar Priya Venu, Neeta Pinto Abhilash Pillai Vishnu Narayanan Ranjin"

മാളികപ്പുറത്തിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. കാണാത്തവര്‍ ഉടന്‍ തന്നെ സിനിമ കാണണമെന്നും ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെടുന്നു. വാക്കുകള്‍ കൊണ്ട് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷത്തിലൂടെയാണ് താന്‍ന്‍ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും നടന്‍ പറയുന്നു.

May be an image of 2 people, child, people standing, sunglasses, outdoors and tree

തന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ആദ്യമായിട്ടാണ്, ഇതിനു മുന്‍പും എന്റെ സിനിമകള്‍ വിജയിച്ചിട്ടുണ്ട്, പ്രേക്ഷക പ്രീതി നേടിയിട്ടുമുണ്ട് പക്ഷേ മാളികപ്പുറത്തിന്റെ അത്രയും വരില്ല. സിനിമ പ്രേക്ഷകരിലേക്കെത്തിച്ച പ്രൊഡ്യൂസഴ്‌സ് ആന്റോ ചേട്ടനോടും വേണുച്ചേട്ടനോടും ഒരിക്കല്‍ കൂടി ഞാന്‍ എന്റെ നന്ദിയും സ്‌നേഹവും രേഖപ്പെടുത്തുന്നുവെന്നും നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

May be an image of 1 person and text

ഉണ്ണിമുകുന്ദന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

നമസ്‌കാരം,

മാളികപ്പുറം സിനിമ ഇത്രയും വലിയ വിജയമാക്കിതന്ന അയ്യപ്പ സ്വാമിയോടും സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോടും ഞാന്‍ എന്റെ സ്‌നേഹവും നന്ദിയും ആദ്യം തന്നെ രേഖപ്പെടുത്തുന്നു. വാക്കുകള്‍ കൊണ്ട് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷത്തിലൂടെയാണ് ഞാന്‍ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സിനിമയെ പറ്റിയുള്ള ഒരുപാട് നല്ല പ്രതികരണങ്ങള്‍ ഞാന്‍ വായിക്കുകയും അതൊക്കെ ഞാന്‍ ഷെയര്‍ ചെയ്യുകയും ചെയ്യ്തിട്ടുണ്ട്. അതോടൊപ്പം നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും സിനിമയെ പറ്റിയുള്ള നല്ല സന്ദേശങ്ങള്‍ എന്നിലേക്ക് ഇപ്പോഴും എത്തികൊണ്ടിരിക്കുകയാണ്. എന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ആദ്യമായിട്ടാണ്, ഇതിനു മുന്‍പും എന്റെ സിനിമകള്‍ വിജയിച്ചിട്ടുണ്ട്, പ്രേക്ഷക പ്രീതി നേടിയിട്ടുമുണ്ട് പക്ഷേ മാളികപ്പുറത്തിന്റെ അത്രയും വരില്ല. സിനിമ പ്രേക്ഷകരിലേക്കെത്തിച്ച പ്രൊഡ്യൂസഴ്‌സ് ആന്റോ ചേട്ടനോടും വേണുച്ചേട്ടനോടും ഒരിക്കല്‍ കൂടി ഞാന്‍ എന്റെ നന്ദിയും സ്‌നേഹവും രേഖപ്പെടുത്തുന്നു. ഈ കുറിപ്പ് ഞാന്‍ എഴുതാനുള്ള പ്രധാന കാര്യം, ഞാന്‍ ചെയ്തുകൊണ്ടിരുന്ന തെലുങ്ക് ചിത്രത്തിന്റെ ഡേറ്റ് ഇഷ്യൂവും മറ്റ് ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടും ഞാന്‍ ഈ സിനിമ ഒഴിവാക്കേണ്ടി വന്നിരുന്നേനെ, എന്നാല്‍ ആ കാരണങ്ങള്‍ക്ക് എല്ലാം പരിഹാരം കണ്ടെത്തിക്കൊണ്ട് എന്നെ മാളികപ്പുറത്തിലേക്ക് അടുപ്പിച്ചത് മേപ്പടിയാന്റെ ഡയറക്ടറും എന്റെ പ്രിയ സുഹൃത്തുമായ വിഷ്ണു മോഹനും അതോടൊപ്പം എന്റെ മാനേജറും സഹോദര തുല്യനുമായ വിപിനും കൂടിയാണ്. അതുകൊണ്ട് തന്നെ എനിക്ക് ലഭിക്കുന്ന സ്‌നേഹവും നല്ല സന്ദേശങ്ങളും ഇവര്‍ക്കുംകുടി അര്‍ഹതപ്പെട്ടതാണ്. അതുപോലെ എന്നെ ഒരു സുഹൃത്ത് അല്ലെങ്കില്‍ സഹോദരന്‍ എന്ന നിലയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാവരെയും ഈ സമയത്ത് ഞാന്‍ ഓര്‍ക്കുന്നു. സിനിമയുടെ ചിത്രികരണത്തിന് ശേഷം ഇതിന്റെ നട്ടെല്ലായിമാറിയത് എന്റെ പ്രിയ സുഹൃത്തും സിനിമയുടെ എഡിറ്ററുമായ ഷമീര്‍ മുഹമ്മദ് ആയിരുന്നു. സിനിമ പ്രേക്ഷക മനസ്സിലേക്ക് ഇത്രയുമധികം ആഴത്തില്‍ പതിയാന്‍ കാരണം അദ്ദേഹത്തിന്റെ എഡിറ്റിംഗ് മികവ് തന്നെയാണ്. ഒരായിരം നന്ദി ഷമീര്‍.

May be an image of 3 people, beard and text

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ ഒരു ഫൈറ്റിംഗ് രംഗങ്ങളെപ്പറ്റി ആലോചിച്ചു തുടങ്ങിയപ്പോള്‍തന്നെ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു അത് ഏറ്റവും മികച്ചതാവണമെന്ന്. അത് സില്‍വ മാസ്റ്റര്‍ ഉള്ളതു കൊണ്ട് മാത്രമാണ് സാധിച്ചത്, സിനിമയെയും അതിലെ കഥാപാത്രങ്ങളെയും പൂര്‍ണ്ണമായി മനസിലാക്കി സില്‍വ മാസ്റ്റര്‍ അത് ഏറ്റവും മികച്ച രീതിയില്‍ തന്നെ കമ്പോസ് ചെയ്യ്തു തന്നു. ഫൈറ്റിംഗ് സീനുകള്‍ക്ക് തിയേറ്ററില്‍ രോമാഞ്ചം സൃഷ്ട്ടിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും മാസ്റ്റര്‍ക്കാണ്. സിനിമയിലെ ഓരോ അണിയറ പ്രവര്‍ത്തകരെ പറ്റിയും എടുത്തു പറയാതെ എനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല. കാരണം ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്‌നത്തിന്റെതാണ്. പല വേദികളിലും അവരെ കുറിച്ച് മുന്‍പ് പറഞ്ഞിട്ടുള്ളതിനാല്‍ ഇവിടെ പ്രത്യേകമായി എടുത്ത് പറയുന്നില്ല. മാളികപ്പുറത്തിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.കാണാത്തവര്‍ ഉടന്‍ തന്നെ കാണുക.

May be an image of 1 person and text