“ഇത്ര ഗംഭീരമായ ഒരു ക്ലൈമാക്സ് ഇന്നേവരെ ഒരു മലയാള പടത്തിലുമുണ്ടായിട്ടില്ല” : കാപ്പ കണ്ട പ്രേക്ഷകന്റെ റിവ്യൂ
1 min read

“ഇത്ര ഗംഭീരമായ ഒരു ക്ലൈമാക്സ് ഇന്നേവരെ ഒരു മലയാള പടത്തിലുമുണ്ടായിട്ടില്ല” : കാപ്പ കണ്ട പ്രേക്ഷകന്റെ റിവ്യൂ

2007ലെ ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്റ്റാണ് കാപ്പ എന്ന പേരിൽ അറിയപ്പെടുന്നത്. അങ്ങനെയൊരു പേരിൽ റിലീസിന് വന്ന ഷാജി കൈലാസ് – പൃഥ്വിരാജ് കുമാരൻ ചലച്ചിത്രം കാപ്പയും പ്രമേയമാക്കുന്നത് ഗുണ്ടായിസവും കോട്ടേഷനും ഗ്യാംഗ് വാറുകളുമാണ്. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് സിനിമയാണ് കാപ്പ. സാധാരണ മുംബൈ, കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളെ ഹൈലൈറ്റ് ചെയ്തു വരാറുള്ള കൊട്ടേഷന്‍ സിനിമകള്ളിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമ തിരുവനന്തപുരത്തെ ഒരുപറ്റം ഗുണ്ടകളുടെ കുടിപ്പകയുടെയും രക്ത ചൊരിച്ചിലിന്റെയും കഥയാണ് പറയുന്നത്. അതിന് കാരണം തിരക്കഥാകൃത്താണ്. തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തകന്‍ എന്ന നിലയിൽ കുറേ കാലം സേവനം ചെയ്തിരുന്ന എഴുത്തുകാരന്‍ ജി ആര്‍ ഇന്ദുഗോപന്‍ യാഥാര്‍ഥസംഭവങ്ങളെയും ഫിക്ഷൻ ചെയ്ത സാഹചര്യങ്ങളെയും ക്യാരക്റ്ററുകളെയും ആസ്പദമാക്കി തയ്യാറാക്കിയ ശംഖുമുഖി എന്ന നോവലാണ് കാപ്പ എന്ന സിനിമയായി ഇപ്പോൾ സ്‌ക്രീനില്‍ എത്തിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത്.

ലീഡിംഗ് ഗ്യാംഗ്സ്റ്റര്‍ കൊട്ട മധു എന്ന പി എന്‍ മധുകുമാറായി പൃഥ്വിരാജ് എത്തുന്നു. അയാളെ ചുറ്റിപ്പറ്റിയാണ് കൂടുതലും സിനിമ മുന്നോട്ടുപോകുന്നത്. ഷാജി വളരെ മികച്ച മേക്കിങ് തന്നെയാണ് ചിത്രം എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കൊട്ട മധുവായിട്ടുള്ള ഒരു പക്കാ പൃഥ്വിരാജ് വിളയാട്ടവും ചിത്രത്തിൽ കാണാം എന്ന് സിനിമ കണ്ട് ഇറങ്ങിയ പ്രേക്ഷകർ പറയുന്നു. പണ്ട് പൃഥ്വിരാജ് തന്നെ ചെയ്തിട്ടുള്ള വർഗ്ഗം, വാസ്തവം, അൻവർ തുടങ്ങിയ സിനിമകളുടെ ഒരു പാറ്റേൺ ഈ സിനിമയിൽ കഥാപാത്രത്തിനായി പൃഥ്വിരാജ് പിടിച്ചിട്ടുണ്ട്. സിനിമയിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി പ്രേക്ഷകർ പറയുന്ന മറ്റൊരു കഥാപാത്രം ജഗദീഷ് അവതരിപ്പിച്ച ഇക്ക എന്ന കഥാപാത്രമാണ്. കൂടാതെ ആസിഫ് അലിയുടെ ആനന്ദ് എന്ന കഥാപാത്രവും ദിലീഷ് പോത്തന്റെ ലത്തീഫും അപര്‍ണയുടെ പ്രമീളയും, അന്ന ബെന്നിന്റെ ബിനു ത്രിവിക്രമനും മികച്ച കഥാപാത്രങ്ങളാണ്. ഇവരെ കൂടാതെ കാപ്പയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നന്ദു, സെന്തില്‍ കൃഷ്ണ, മിനോണ്‍ എന്നിവരാണ്.

ഒരുപാട് സിനിമ പ്രവർത്തകരും പ്രേക്ഷകരും ചർച്ചകളും വിമർശനങ്ങളും എല്ലാം ഉൾകൊള്ളുന്ന മലയാളത്തിലെ പ്രശസ്തമായ സിനിമ ഗ്രൂപ്പായ സിനിഫൈലിൽ കാപ്പ എന്ന സിനിമയെ കുറിച്ച് പോസ്റ്റ് ചെയ്യപ്പെട്ട പ്രേക്ഷകന്റെ റിവ്യൂ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായ കാപ്പയെ ക്ലാസ് ഐറ്റം എന്നാണ് പ്രേക്ഷകൻ വിലയിരുത്തുന്നത്. ഇതുവരെയുള്ള ഷാജി കൈലാസ് സിനിമകളിൽ ഏറ്റവും ബെസ്റ്റ് കാപ്പയാണെന്നും പ്രേക്ഷകൻ അവകാശപ്പെടുന്നു. ഒട്ടും പ്രഡിറ്റബിൾ അല്ലാത്ത, ഇത്രയ്ക്കും ഗംഭീരമായൊരു സിനിമാ ക്ലൈമാക്സ്… ഇന്നേവരെ ഒരു മലയാള പടത്തിലുമുണ്ടായിട്ടില്ല എന്നും കൂട്ടിച്ചേർത്താണ് പ്രേക്ഷകൻ റിവ്യൂ എഴുതിയിരിക്കുന്നത്.

പ്രേക്ഷകന്റെ റിവ്യൂ ഇങ്ങനെ..

കണ്ടിറങ്ങിയതേയുള്ളൂ.

‘ക്ലാസൈറ്റം’

ആറാം തമ്പുരാനും,

നരസിംഹവും,

വല്യേട്ടനും,

ഒന്നുമല്ല,

ഇനിമേൽ…

ഷാജി കൈലാസ് ഫേവറേറ്റ് ലിസ്റ്റിൽ.

ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച ഷാജി കൈലാസ് പടം.

കാപ്പ.

പ്രിഥ്വിരാജ് സുകുമാരൻ,

ജഗദീഷ്,

ആസിഫ് അലി

അപർണ്ണ,

അന്ന ബെൻ.

ഒരേ.. പൊളി.

ഒട്ടും പ്രഡിറ്റബിൾ അല്ലാത്ത,

ഇത്രയ്ക്കും ഗംഭീരമായൊരു

സിനിമാ ക്ലൈമാക്സ്….

ഇന്നേവരെ ഒരു മലയാള പടത്തിലുമുണ്ടായിട്ടില്ല.

പ്രിയ,

എഴുത്തുകാരൻ

ജി. ആർ ഇന്ദുഗോപൻ….

കാപ്പ എന്ന പേരിലെഴുതിയ ഈ പടത്തിൻ്റെ രചന,

കേവലമൊരു സിനിമാ തിരക്കഥ മാത്രമല്ല….

നല്ല ഒന്നാം തരം

ഒരു മാസ്റ്റർ ക്ലാസ് നോവലാണ്. പ്രൗഢോജ്ജ്വലമാണ്.

വീണ്ടും…

വീണ്ടും….

കാണും…..

എന്നൊരിയ്ക്കൽ കൂടി തീർച്ചപ്പെടുത്തികൊണ്ട്

ഈ, തീയ്യറ്റർ വിടുന്നു.

‘കാപ്പ’

 

News summary : Kappa movie audience review.