“മമ്മൂട്ടി അഡ്വാൻസ് വാങ്ങിയ ആ ചിത്രത്തിൽ ദിലീപ് നായകനായി എത്തി” – സംഭവം ഇങ്ങനെ…
തലമുറകളുടെ വ്യത്യാസം പോലും ഇല്ലാതെ മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകൻ തന്നെയാണ് ജോഷി. മുൻ സൂപ്പർതാരങ്ങളായ ജയന്റെയും നസീറിന്റെയും സോമന്റെയും സുകുമാരന്റെയും ഒക്കെ കാലം മുതൽ തന്നെ ജോഷി ഹിറ്റ് ചിത്രങ്ങളുമായി ഈ സിനിമയുടെ മുൻപന്തിയിൽ തന്നെയുണ്ട്. മലയാളത്തിന്റെ താര രാജാക്കന്മാരെ വെച്ചും നിരവധി ചിത്രങ്ങളാണ് ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്. ഒരു ഇടവേളക്കുശേഷം ജോഷിയുടെ അതിശക്തമായ ഒരു മടങ്ങിവരവിന് കാരണമായ ചിത്രമായിരുന്നു ദിലീപ് നായകനായി എത്തിയ റൺവേ എന്ന ചിത്രം. ഒരു മെഗാഹിറ്റ് തന്നെയായിരുന്നു ഈ ചിത്രം. ചിത്രത്തിലെ കഥാപാത്രം ദിലീപിന് നൽകിയതും വലിയൊരു കരിയർ ബ്രേക്ക് തന്നെയായിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗവും ഉടന ഉണ്ടാകുമെന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നു. വാളയാർ പരമശിവമെന്ന കഥാപാത്രത്തിനായി ജോഷി ആദ്യം കണ്ടെത്തിയത് മമ്മൂട്ടിയായിരുന്നു. ഈ സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടി അദ്ദേഹം അഡ്വാൻസ് പോലും വാങ്ങിയിരുന്നു. തിരക്കഥ വായിച്ച് അഭിനയിക്കാമെന്നും സമ്മതിക്കുകയും ചെയ്തിരുന്നു. കാണാതായ പെൺകുട്ടി എന്ന ചിത്രമായിരുന്നു ആ സമയത്ത് ഇറങ്ങിയ മമ്മൂട്ടിയുടെ സിനിമ. ചിത്രത്തിന്റെ പരാജയത്തോടെ അഡ്വാൻസ് തുക തിരികെ നൽകി ജോഷി സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു ചെയ്തത്. ഈ സംഭവം കഴിഞ്ഞ് 18 വർഷങ്ങൾക്ക് ശേഷമായിരുന്നു റൺവേ എന്ന ചിത്രം സംഭവിക്കുന്നത്. ആ സമയത്ത് ദിലീപിനെയാണ് ജോഷി നായകനായി കണ്ടത്. ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. അതേസമയം വാളയാർ പരമശിവത്തിന്റെ കഥ പറയാൻ ജോഷി വീണ്ടും എത്തുന്നു തരത്തിലുള്ള ചില പ്രചരണങ്ങളും പുറത്തു വന്നിരുന്നു. ദിലീപ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
ഉദയകൃഷ്ണ തന്നെയായിരിക്കും വാളയാർ പരമശിവത്തിന്റെ തിരക്കഥ എഴുതുന്നത് എന്നും, ഇന്ദ്രജിത്ത് പ്രധാന കഥാപാത്രമായി എത്തുമെന്നും ദിലീപിന്റെ നായികയായി കാവ്യാ മാധവൻ ഒരു തിരിച്ചുവരവ് നടത്തും എന്നുമാണ് ഈ ചിത്രത്തിന്റെ റിപ്പോർട്ടുകളായി പുറത്തു വന്നിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ദിലീപ് കാവ്യ ഭാഗ്യജോഡി കൂട്ടുകെട്ടിന് വേണ്ടിയുള്ള ഒരു കാത്തിരിപ്പ് തന്നെയാണ് അതിൽ ഏറ്റവും പ്രധാനമായി പറയേണ്ടത്. പ്രേക്ഷകരുടെ പ്രിയ ജോഡികൾ ഒരിക്കൽ കൂടി സ്ക്രീനിൽ ഒരുമിച്ച് എത്തുന്നത് കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓരോരുത്തരും.