‘മോഹന്‍ലാല്‍ ഒരു അത്ഭുത ജീവിയാണ്, സിനിമയ്ക്കു വേണ്ടി ജനിച്ച ഒരാള്‍, അദ്ദേഹത്തിന്റെ അഭിനയം കണ്ട് കരഞ്ഞിട്ടുണ്ട്,  ; വിപിന്‍ മോഹന്‍
1 min read

‘മോഹന്‍ലാല്‍ ഒരു അത്ഭുത ജീവിയാണ്, സിനിമയ്ക്കു വേണ്ടി ജനിച്ച ഒരാള്‍, അദ്ദേഹത്തിന്റെ അഭിനയം കണ്ട് കരഞ്ഞിട്ടുണ്ട്, ; വിപിന്‍ മോഹന്‍

ചലച്ചിത്ര രംഗത്തെ ക്യാമറമാനും സംവിധായകനുമാണ് വിപിന്‍ മോഹന്‍. മലയാളത്തില്‍ നൂറിലധികം ചിത്രങ്ങള്‍ക്കായി അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. നാടോടിക്കാറ്റ്, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, വരവേല്‍പ്പ്, തലയണമന്ത്രം, സന്ദേശം തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. പിന്നീട് അദ്ദേഹം പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിയുകയും ചെയ്തു. ഇപ്പോഴിതാ, നടന്‍ മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം.

Vipin Mohan Filmography, Wiki, Movies, Family. Vipin Mohan Photos And Gallery | Whykol

80 കളിലും 90 കളിലും ചില മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് താന്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് വിപിന്‍. അന്ന് മോഹന്‍ലാലുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന തനിക്ക് നടനിലേക്ക് എത്തിപ്പെടാന്‍ വലിയ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ, മോഹന്‍ലാല്‍ ഒരു അത്ഭുത ജീവിയാണെന്നും, സിനിമയ്ക്കു വേണ്ടി ജനിച്ച ഒരാളാണെന്നുമാണ് വിപിന്‍ പറയുന്നത്.

 

മോഹന്‍ലാല്‍ എന്താണ് ക്യാമറയ്ക്ക് മുന്നില്‍ പറയുക, ചെയ്യുക എന്നൊന്നും നമ്മുക്ക് പറയാന്‍ പറ്റില്ല. പുള്ളി സീന്‍ വായിക്കും മാറ്റിവെക്കും. ഷോട്ട് റെഡി ആയി കഴിഞ്ഞ് വന്ന് പുള്ളി അഭിനയിക്കുന്നത് വേറെ രീതിയിലാകും. എന്റെ സിനിമാ ജീവിതത്തില്‍ എന്നെ ഒരുപാട് കരയിച്ചതും ചിരിപ്പിച്ചതുമായ വ്യക്തി മോഹന്‍ലാലാണ്. പുള്ളിടെ അഭിനയം കണ്ട് ഞാന്‍ ചിരിച്ച് ക്യാമറ തട്ടി ഇട്ട സംഭവം വരെയുണ്ട്. എനിക്ക് എന്റെ വികാരങ്ങള്‍ പിടിച്ചു വയ്ക്കാന്‍ കഴിയില്ല. ചിലപ്പോഴൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട്. ടിപി ഗോപാലന്‍ എം എ ചെയ്യുന്ന സമയത്ത് പുള്ളിയുടെ അഭിനയം കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. ഞാന്‍ ആ ക്യാരക്ടര്‍ ആയി മാറും. പുള്ളി ചെയ്യുന്നത് എന്റെ ജീവിതവുമായി കണക്ട് ചെയ്യും വിപിന്‍ കൂട്ടിച്ചര്‍ത്തു.

Vipin Mohan: Movies, Photos, Videos, News, Biography & Birthday | eTimes

അതുപോലെ റിഹേഴ്സലില്‍ ഒന്നും കാണിക്കാത്ത സാധനം ആവും മോഹന്‍ലാല്‍ ടേക്കില്‍ ചെയ്യുക. നാടോടിക്കാറ്റില്‍ ഒരു രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ ചിരിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക് വീണിട്ടുണ്ട്. ഒരു കാലഘട്ടത്തിലെ നമ്മുക്കൊരു കഥാപാത്രമാകാന്‍ സാധിക്കുകയുള്ളു. വയസ് അനുസരിച്ചേ നമുക്കത് ചെയ്യാന്‍ കഴിയൂ. അപ്പോള്‍ ചെയ്തത് ഇപ്പോള്‍ ചെയ്താല്‍ ഏല്‍ക്കില്ല. അതാണ് സംഭവിച്ചത്.

Manjima Mohan Wiki, Height, Age, Boyfriend, Husband, Family, Biography & More - WikiBio

അതേസമയം, മോഹന്‍ലാല്‍ അന്ന് ചെയ്ത കോമഡിയൊന്നും ഇപ്പോള്‍ ചെയ്താല്‍ ഏല്‍ക്കില്ലെന്നും. അന്ന് മോഹന്‍ലാല്‍ അത്ര സൂപ്പര്‍ സ്റ്റാര്‍ ഒന്നുമല്ല. ഇന്ന് ഒരു സൂപ്പര്‍ സ്റ്റാറാണ്. അന്ന് എന്ത് കോമാളിത്തരവും കാണിക്കാം. ഇന്ന് അത് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന്റെ ആദ്യ സിനിമ മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയുന്നതാണെന്നും, പിന്‍ഗാമിയില്‍ ആണ് അവസാനമായി ഒരുമിച്ച് പ്രവര്‍ത്തിച്ചതെന്നും വിപിന്‍ പറഞ്ഞു.