“മമ്മൂക്ക ഒരു കമ്പ്ലീറ്റ് ഫാമിലിമാൻ ആണ്”- മമ്മൂട്ടിയെ കുറിച്ച് വിനീത് കുമാർ
മലയാള സിനിമയിൽ വ്യത്യസ്തമായ നയനങ്ങളുമായി കടന്നുവന്ന ചെറുപ്പക്കാരനാണ് വിനീത് കുമാർ. പ്രേക്ഷകരെല്ലാം വളരെയധികം ഇഷ്ടപ്പെട്ട ഒരു നടൻ കൂടിയായിരുന്നു വിനീത് കുമാർ. നടനെ ഓർമിക്കുവാൻ കരളേ നിൻ കൈപിടിച്ചാൽ എന്ന് തുടങ്ങുന്ന ഗാനം തന്നെ ധാരാളമാണ്. ഈ ഒരു ഗാനം താരത്തിന് വലിയൊരു കരിയർ ബ്രേക്ക് ആയിരുന്നു സമ്മാനിച്ചിരുന്നത്. മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ദേവദൂതൻ എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു താരത്തിന് ഒരു വലിയ കരിയർ ബ്രേക്ക് സമ്മാനിച്ചിരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് താരം പറയുന്ന ചില വാക്കുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താൻ ഒരിക്കൽ എയർപോർട്ടിൽ പോകുന്ന സമയത്ത് മമ്മൂക്കയുടെ വണ്ടി അതുവഴി പോകുന്നത് കണ്ടിരുന്നു. ആ സമയത്ത് താൻ മമ്മൂക്കയെ വിളിച്ച് എയർപോർട്ടിലേക്ക് പോവുകയാണോന്ന് ചോദിച്ചു.
അപ്പോൾ അദ്ദേഹം ചോദിച്ചു നീ എവിടെയാണ് പുറത്തിറങ്ങി ഇങ്ങോട്ട് വരൂന്ന്. ഞാൻ അപ്പോൾ അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നു. അപ്പോൾ അദ്ദേഹം എയർപോർട്ടിന് പുറത്ത് ഒരിടത്ത് വണ്ടി പാർക്ക് ചെയ്തിട്ട് വെയിറ്റ് ചെയ്യുകയാണ്. ഞാൻ ഇപ്പോൾ എവിടെ പോവുകയാണ് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ എവിടെയും പോകുന്നില്ല മോളും വൈഫും വരുന്നുണ്ട് അവരെ കൂട്ടാൻ വന്നതാണ് എന്നാണ്. എനിക്ക് ആ സമയത്ത് അദ്ദേഹത്തോട് വല്ലാത്ത ബഹുമാനം തോന്നി. അവരെ കൂട്ടാൻ അദ്ദേഹം തന്നെ നേരിട്ട് വരണമെന്നില്ല, ഏതെങ്കിലും ജോലിക്കാരെ പറഞ്ഞു വിട്ടാൽ മതി. എന്നാൽ അദ്ദേഹം മികച്ച ഒരു കുടുംബസ്നേഹിയാണ് എന്നതിന്റെ ഉദാഹരണമായിരുന്നു അദ്ദേഹം തന്നെ നേരിട്ട് വന്നിരുന്നത്. എനിക്ക് വല്ലാത്ത അത്ഭുതം തോന്നിയിരുന്നു അത് കേട്ടപ്പോൾ.
മകളെയും ഭാര്യയും കൂട്ടാൻ അദ്ദേഹം നേരിട്ട് വന്നിരിക്കുന്നു, എല്ലാ തിരക്കുകളും മാറ്റിവെച്ച്. മമ്മൂക്ക ഒരു കമ്പ്ലീറ്റ് ഫാമിലിമാൻ ആണ് എന്നും വിനീത് പറയുന്നുണ്ടായിരുന്നു. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. കുടുംബത്തിന് മമ്മൂട്ടി നൽകുന്ന പ്രാധാന്യം എത്ര വലുതാണ് എന്ന് പല അഭിമുഖങ്ങളിലൂടെയും പ്രേക്ഷകർക്കും മനസ്സിലാക്കിയിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ വിനീതിന്റെ വാക്കുകൾ ആരാധകരെല്ലാം വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.