‘ രാജമൗലി തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ എന്താണോ ചെയ്തത് അത് മലയാളത്തിന് വേണ്ടി ചെയ്യണം’ ; പൃഥ്വിരാജ്
നിലപാടുകള്‍ കൊണ്ടും അഭിനയം കൊണ്ടും മലയാളികളുടെ ഇഷ്ടതാരമാണ് പൃഥ്വിരാജ്. പൃഥ്വിരാജിന് തുടക്കം മുതലെ മികച്ച സ്വീകാര്യതയായിരുന്നു സിനിമ രംഗത്ത് നിന്നും ലഭിച്ചത്. 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
2009 ല്‍ പുറത്തിറങ്ങിയ ‘പുതിയ മുഖം’ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടിരുന്നു, അതിന് ശേഷം യംഗ് സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അദ്ദേഹം അര്‍ഹനായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും സംവിധാന കുപ്പായമണിയുകയും ചെയ്തു. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി ഭാഷകളിലും പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. പ്രശാന്ത് നീലിന്റെ സലാര്‍ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലേക്കും അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ് പൃഥ്വിരാജ്.
ഇപ്പോഴിതാ, ഫിലിം കമ്പാനിയന് നടത്തുന്ന ഇന്ത്യന്‍ ഫിലിം മേക്കേഴ്സ് ആഡയില്‍ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അതെനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണം. വലിയ സ്വപ്നങ്ങള്‍ കാണാനും ചിന്തിക്കുന്നതിനുമപ്പുറമുള്ളത് കൊണ്ടുവരാനാകുമെന്നുമുള്ള ധൈര്യവും വിശ്വാസവും നല്കുന്ന എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
അതേസമയം, പൃഥ്വിരാജിന്റെ തിയേറ്ററില്‍ ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം കാപ്പയാണ്. പൃഥ്വിരാജും, ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് ആണ്. ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ 22ന് തിയേറ്ററില്‍ എത്തും. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. കൊട്ടമധു എന്ന ഗുണ്ടയായി വേറിട്ട ഗെറ്റപ്പിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്.