മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തീയേറ്ററിൽ പ്രദർശിപ്പിച്ച ആ ചിത്രം
നൂറു ദിവസവും അതിൽ കൂടുതലും ദിവസങ്ങളിൽ സിനിമകൾ തീയേറ്ററിൽ ഓടുന്നത് വലിയ വിജയമാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നിരവധി ചിത്രങ്ങൾ 100 ദിവസം 200 ദിവസം എന്ന് നേട്ടങ്ങൾ വലിയ രീതിയിൽ ആഘോഷിച്ചിട്ടുണ്ട്. എന്നാൽ ചരിത്രപരമായി പരിശോധിക്കുമ്പോൾ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമ ഏതാണ് എന്ന ചോദ്യം വളരെ വലിയ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കാരണം നിരവധി മൂല്യമുള്ള, വിജയ ചിത്രങ്ങൾ സമ്മാനിച്ച ഒരു ഇൻഡസ്ട്രി എന്ന നിലയിൽ ആ ചോദ്യത്തിന് വളരെ വലിയ പ്രസക്തിയാണുള്ളത്. മാറിയ സിനിമ സാഹചര്യത്തിൽ 100 ദിവസം ഒരു കണക്ക് വിജയത്തിന്റെ ഒരു സൂചികയായി ഇപ്പോൾ എടുക്കാൻ കഴിയുന്നതുമല്ല, അത് കളക്ഷൻ റെക്കോർഡ് എന്ന് നിലയിലേക്ക് മാറിയിട്ടുണ്ട്. എന്നാലും മലയാള സിനിമയുടെ ചരിത്രം മുഴുവൻ പരിശോധിക്കുമ്പോഴും തുടർച്ചയായി തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച സിനിമ ഏതാണ് എന്നുള്ള ചോദ്യം എല്ലാ കാലത്തിലും ഏവരുടെയും മനസ്സിൽ ഉണ്ടാവും. എന്നാൽ സമൂഹമാധ്യമങ്ങളിൽ താരാരാധനയുടെ ഭാഗമായി നിരവധി ചിത്രങ്ങൾ ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ഏറ്റെടുത്തുകൊണ്ട് രംഗത്ത് വരാറുള്ളത് ശ്രദ്ധിക്കപ്പെടാറുണ്ട്. അവയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ 1988-ൽ പുറത്തിറങ്ങിയ ചിത്രം എന്ന സിനിമയും,
സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ സംവിധാനം ചെയ്ത് മുകേഷ് കേന്ദ്രകഥാപാത്രമായി എത്തിയ ‘ഗോഡ് ഫാദർ’ എന്ന ചിത്രവുമാണ്. ഇപ്പോഴിതാ ‘ഗോഡ് ഫാദർ’ എന്ന ചിത്രത്തിലെ നായകൻ തന്നെ ഇക്കാര്യത്തിന് കൃത്യമായ വ്യക്തത വെറുതെ ഇരിക്കുകയാണ്. സ്റ്റാർ മാജിക് എന്ന ജനകീയ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ‘ഗോഡ്ഫാദർ ആണോ ചിത്രം സിനിമയാണോ കൂടുതൽ ദിവസം ഓടിയത്?’ എന്ന ചോദ്യം മുകേഷ് നേരിട്ടത്. അതിനു മുകേഷ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു:, ”അതിനെപ്പറ്റി ആ കാലഘട്ടത്തിലെ എല്ലാവർക്കും നന്നായി അറിയാമായിരുന്നു, പിന്നെ പിന്നെ ഞാൻ തന്നെ ചോദിക്കും ഏറ്റവും കൂടുതൽ ദിവസം മലയാളത്തിൽ ഓടിയ സിനിമ ഏതാണെന്ന്. അങ്ങനെ ചോദിക്കുമ്പോൾ ഒരുപാട് ആളുകൾ പല ചിത്രങ്ങളുടെയും പേര് പറയും. എന്നാൽ ശരിക്കും 410 ദിവസം ഒരേ പോലെ ഒരു തിയേറ്ററിൽ മാറാതെ ഓടിയ ഏക സിനിമ മലയാളത്തില് ഗോഡ് ഫാദർ ആണ്”മുകേഷ് പറയുന്നു. പുതിയ തലമുറയിൽപ്പെട്ട സിനിമാപ്രേമികൾക്ക് അത്ര വ്യക്തമായി ഈ രണ്ടു ചിത്രങ്ങളുടെയും അവകാശവാദങ്ങളെ കുറിച്ച് പറയുമ്പോൾ അതിനെ പറ്റി അറിവില്ല എന്ന് പലപ്പോഴും സിനിമ ഗ്രൂപ്പുകളിലും മറ്റും ആയി നടക്കുന്ന ചർച്ചകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.