‘ഇപ്പോഴത്തെ താരങ്ങള്‍ നമ്മളൊന്ന് ചിരിച്ചാല്‍ തിരിച്ച് ചിരിക്കാന്‍ പോലും താല്പര്യമില്ലാത്തവരാണ്’; അര്‍ച്ചന മനോജ്
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന മനോജ്. കൂടുതലും വില്ലത്തി വേഷം അവതരിപ്പിക്കാറുള്ള നടി സിനിമകളിലും ഇപ്പോള്‍ സജീവമാണ്. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് വന്ന് ഇന്നും സജീവമായി തുടരുകയാണ്. നായികയായി സീരിയലില്‍ സജീവമായി നിന്ന താരം ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് അഭിനയിക്കുന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയലില്‍ നായികയുടെ അമ്മ വേഷത്തിലാണ് അര്‍ച്ചന ഇപ്പോള്‍ അഭിനയിക്കുന്നത്. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്.
പുതിയതായി വരുന്ന സീരിയല്‍ താരങ്ങള്‍ക്ക് ഡെഡിക്കേഷന് ഇല്ലെന്ന് പറയുകയാണ് താരം അഭിമുഖത്തിലൂടെ. പ്രൊഫഷണലിയും പേഴ്സണലിയും എനിക്ക് വലിയ ഇഷ്ടപ്പെട്ട ആരുമില്ല. ഒരുപാട് സുഹൃത്തുക്കളുണ്ട്. പണ്ടൊക്കെ സീരിയലില്‍ അഭിനയിച്ചിട്ട് പോയാലും ആ ബന്ധം സൂക്ഷിക്കും. ഇപ്പോഴത്തെ സീരിയലിലെ പുതിയ പിള്ളേര്‍ക്ക് ഒരു ഡെഡിക്കേഷനും ഇല്ല. ഇക്കാര്യം എവിടെ പറയാനും എനിക്ക് മടിയില്ല. അവര്‍ എന്തോ സെലിബ്രിറ്റി ആവാന്‍ വേണ്ടി വന്നത് പോലെയാണ്. ഒന്നോ രണ്ടോ സീരിയലില്‍ അഭിനയിക്കും, എന്നിട്ട് കല്യാണം കഴിഞ്ഞങ്ങ് പോവും. കറക്ട് സമയത്ത് ഡേറ്റ് കൊടുക്കാനൊക്കെ അവര്‍ക്ക് ബുദ്ധിമുട്ടാണ്. പിന്നെ കൃത്യ സമയത്ത് ലൊക്കേഷനില്‍ വരില്ല, തുടങ്ങി ഞാന്‍ കണ്ടിരിക്കുന്നതില്‍ കുറേ പേരും അങ്ങനെയാണെന്നും താരം പറയുന്നു.
സീരിയലില്‍ അഭിനയിക്കാന്‍ വന്ന് സെലിബ്രിറ്റിയായി കല്യാണം കഴിച്ച് പോവുന്നവരുണ്ട്. ഇതൊക്കെ ഒരു കമ്മിറ്റ്മെന്റും ഇല്ലാത്തത് കൊണ്ടാണ്. ഇപ്പോഴത്തെ താരങ്ങള്‍ നമ്മളൊന്ന് ചിരിച്ചാല്‍ തിരിച്ച് ചിരിക്കാന്‍ പോലും താല്പര്യമില്ലാത്തവരാണ്. അവരെന്തോ ആണെന്നുള്ള ഒരു വിചാരത്തിലാണ് വന്നിരിക്കുന്നത്. അഹങ്കാരം കാണിക്കുന്നതില്‍ ഒരു കാര്യവുമില്ല. ഞാന്‍ മരിച്ചാലും ഐശ്വര്യ റായി മരിച്ചാലും എല്ലാം ഒരുപോലെയാണ്. എല്ലാവരും ഒരിടത്തേക്ക് മാത്രമേ പോവുകയുള്ളുവെന്നും അര്‍ച്ചന വ്യക്തമാക്കുന്നു.
അതേ സമയം പലരും തന്നെയൊരു വില്ലത്തിയായിട്ടാണ് കണക്കാക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഒരു സീരിയലില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ അതില്‍ നിന്നും ഇറങ്ങി പോയിട്ടുണ്ട്. ചെറിയൊരു പ്രശ്നത്തിന്റെ പേരിലാണ്. പക്ഷേ അത് കാരണം എനിക്ക് ഒരുപാട് ശത്രുക്കളുണ്ടെന്ന് മനസിലാക്കിയത് ഇപ്പോഴാണ്. കുറച്ച് പ്രായമുള്ള ആളായിരുന്നു പ്രൊഡ്യൂസര്‍. അന്ന് മോള് വളരെ ചെറുതാണ്. അവളെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഞാന്‍ എട്ട് സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്. മൂന്നെണ്ണം മെയിനാണ്. ഇപ്പോള്‍ ഒരു ചാനലില്‍ ഒരു സീരിയലെ ചെയ്യാന്‍ പറ്റൂ. പണ്ട് അങ്ങനെയായിരുന്നില്ല. എത്ര സീരിയല്‍ വേണമെങ്കിലും ചെയ്യാമെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.