“അൽഫോൺസ് പുത്രൻ മോഹൻലാലിന്റെ വലിയൊരു ആരാധകനാണ്…. ഇരുവരും ഒരുമിച്ച് ഒരു സിനിമ ഉടനെ ഉണ്ടാകും” – കാർത്തിക് സുബ്ബരാജ്
1 min read

“അൽഫോൺസ് പുത്രൻ മോഹൻലാലിന്റെ വലിയൊരു ആരാധകനാണ്…. ഇരുവരും ഒരുമിച്ച് ഒരു സിനിമ ഉടനെ ഉണ്ടാകും” – കാർത്തിക് സുബ്ബരാജ്

തമിഴ് സിനിമാലോകത്തെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. പേട്ട എന്ന ചിത്രം മാത്രം മതി കാർത്തിക് സുബ്ബരാജിനേ ഓർമ്മിക്കുവാൻ പ്രേക്ഷകർക്ക്. മലയാളികൾക്കിടയിലും നിരവധി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്. വളരെ ചെറിയ ബജറ്റിൽ ഒരുക്കിയ പിസ എന്ന ചിത്രത്തിലൂടെയാണ് കാർത്തിക്ക് സംവിധാനത്തിലേക്ക് ചുവടുവെയ്ക്കുന്നത്. പിന്നീടാണ് 2013 ഇൽ സിനിമ പുരസ്കാരം സ്വന്തമാക്കിയത്. പിസ, പേട്ട, മെർക്കുറി, ജിഗർതണ്ട തുടങ്ങിയ ചിത്രങ്ങളൊക്കെ അദ്ദേഹത്തിന്റെ പ്രശസ്തി നേടിയ ചിത്രങ്ങളിൽ ചിലതു മാത്രമാണ്. മലയാള സംവിധായകനായ അൽഫോൻസ് പുത്രനും ആയി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് കാർത്തിക് സുബ്ബരാജ്.

അൽഫോൺസ് പുത്രൻ തന്നോട് പറഞ്ഞ കാര്യത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ കാർത്തിക് പറയുന്നതാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അൽഫോൺസ് പുത്രൻ മോഹൻലാലിന്റെ വലിയൊരു ആരാധകനാണ്. മോഹൻലാലിനോട് ഭയങ്കര ഇഷ്ടമാണ് അൽഫോൻസിന് ഉള്ളത്. മോഹൻലാലും ഒരുമിച്ച് അൽഫോൺസ് പുത്രൻ ഒരു സിനിമ ചെയ്യും. അത് ഉടനെ തന്നെ സംഭവിക്കും എന്നാണ് എനിക്ക് തോന്നുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. മോഹൻലാലിനെ വച്ചുകൊണ്ടുള്ള സിനിമയെക്കുറിച്ച് അൽഫോൻസെന്നോട് സംസാരിച്ചിരുന്നു എന്നും വ്യക്തമായി തന്നെ പറയുന്നുണ്ട്. കാർത്തിക്കിന്റെ വാക്കുകളിൽ പ്രേക്ഷകരെല്ലാം വലിയ തോതിലുള്ള ആവേശത്തിലാണ്. അൽഫോൺസ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടിയാണ് ഇപ്പോൾ പ്രേക്ഷകരും കാത്തിരിക്കുന്നത്. ഈ കൂട്ടുകെട്ട് പെട്ടെന്ന് കാണാൻ സാധിക്കുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

മോഹൻലാലിനെ പ്രധാന താരമാക്കി അൽഫോൺസ് പുത്രൻ ഒരു ചിത്രം ചെയ്യുകയാണെങ്കിൽ അത് വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തിൽ ആയിരിക്കും എന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. അതുകൊണ്ട് തന്നെ മോഹൻലാലിനെ എങ്ങനെയാണ് അൽഫോൺസ് പുത്രൻ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുന്നത് എന്ന ഒരു ആകാംക്ഷയാണ് ഓരോരുത്തരിലും നിറഞ്ഞു നിൽക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ വാർത്തയ്ക്ക് കൂടുതൽ ആരാധകർ ഉണ്ടാവുന്നതും. എത്രയും പെട്ടെന്ന് തന്നെ ഈ ചിത്രം സംഭവിക്കട്ടെ എന്നും അൽഫോൺസ് പുത്രന്റെ പുതിയ മാജിക്കിന് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ എന്നും പറയുന്നുണ്ട്. പൃഥ്വിരാജ് നയൻതാരാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഗോൾഡ് എന്ന ചിത്രമാണ് അൽഫോൺസ് പുത്രന്റെ ഏറ്റവും പുതുതായി ഇറങ്ങാനിരിക്കുന്ന ചിത്രം. ഈ ചിത്രത്തിന് വേണ്ടിയും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പ്രേമം എന്ന ചിത്രമാണ് അൽഫോൻസിന്റെ കരിയറിൽ തന്നെ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചത്.