“ഞങ്ങൾ ട്രിവാൻഡ്രം ലോഡ്ജിന്റെ സെക്കൻഡ് പാർട്ട് ചെയ്യുന്നുണ്ട്. കഥാപാത്രങ്ങളെല്ലാം മാറും. ട്രിവാൻഡ്രം ലോഡ്ജിലെ ഒന്നോ രണ്ടോ ആളുകൾ മാത്രമായിരിക്കും ഉണ്ടാകുക”… ട്രിവാൻഡ്രം ലോഡ്ജിന് സെക്കൻഡ് പാർട്ട് ഉണ്ടാകുമെന്ന് അനൂപ് മേനോൻ
1 min read

“ഞങ്ങൾ ട്രിവാൻഡ്രം ലോഡ്ജിന്റെ സെക്കൻഡ് പാർട്ട് ചെയ്യുന്നുണ്ട്. കഥാപാത്രങ്ങളെല്ലാം മാറും. ട്രിവാൻഡ്രം ലോഡ്ജിലെ ഒന്നോ രണ്ടോ ആളുകൾ മാത്രമായിരിക്കും ഉണ്ടാകുക”… ട്രിവാൻഡ്രം ലോഡ്ജിന് സെക്കൻഡ് പാർട്ട് ഉണ്ടാകുമെന്ന് അനൂപ് മേനോൻ

കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘വരാൽ’ എന്ന ചിത്രം ഇന്നലെയാണ് തിയറ്ററുകളിൽ എത്തിയത്. കണ്ണനാണ് വരാൽ സംവിധാനം ചെയ്തിരിക്കുന്നത്. ആടുപുലിയാട്ടം, പട്ടാഭിരാമന്‍, മരട് 357 എന്നിവയ്ക്ക് ശേഷം കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വരാല്‍. ചിത്രത്തിൽ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോൻ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സണ്ണി വെയിൻ, പ്രകാശ് രാജ്, സുരേഷ് കൃഷ്ണ, സെന്തിൽ കൃഷ്ണ, ഗൗരി നന്ദ, രഞ്ജി പണിക്കർ, സോഹൻ സീനുലാൽ, കൊല്ലം തുളസി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി ചന്ദ്രനും, എഡിറ്റിംഗ് അയൂബ് ഖാനുമാണ്. സംഗീതം നല്‍കുന്നത് ഗോപി സുന്ദര്‍. ദീപ സെബാസ്റ്റ്യനും, കെ.ആര്‍ പ്രകാശും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായിരിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് കൈകാര്യം ചെയ്യുന്നത് അജിത് എ ജോര്‍ജ്ജാണ്.

 

സിനിമയിലെ സംഘട്ടനങ്ങളൊരുക്കിയിരിക്കുന്നത് മാഫിയ ശശി. ഇപ്പോഴിതാ വരാലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നടന്ന പ്രസ് മീറ്റിൽ അനൂപ് മേനോൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ‘ട്രിവാൻഡ്രം ലോഡ്ജി’ന്റെ രണ്ടാം ഭാഗം ചെയ്യുന്നുണ്ടെന്നാണ് അനൂപ് മേനോൻ പ്രസ് മീറ്റിൽ പറഞ്ഞത്. ട്രിവാൻഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗമായി ‘മദ്രാസ് ലോഡ്ജ്’ വരുന്നുണ്ടെന്ന രീതിയിൽ മുൻപ് വാർത്തകൾ വന്നിരുന്നു, എന്നുള്ള ചോദ്യത്തിനു മറുപടി ആയിട്ടാണ് താരം ഇക്കാര്യം പറഞ്ഞത്. “ട്രിവാൻഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗമല്ലായിരുന്നു മദ്രാസ് ലോഡ്ജ്. മലയാള സിനിമയുടെ ബേസിലുള്ള മറ്റൊരു സിനിമയായിരുന്നു. പഴയ ഉമ്മ ലോഡ്ജിന് മദ്രാസ് ലോഡ്ജ് എന്ന പേരിട്ടു ചെയ്യാനായിരുന്നു പ്ലാൻ. അതെന്റെയൊരു വലിയ പ്രൊജക്ടാണ്. ഇനി വരുമായിരിക്കും. അന്ന് അതൊരു ചെറിയ പ്രോജക്ട് ആയി ചെയ്യാനായിരുന്നു വിചാരിച്ചത്.

പക്ഷേ എഴുതി വന്നപ്പോൾ വലിയ സിനിമയായി. ഇപ്പോൾ മാറിയ സാഹചര്യത്തിൽ വലിയ രണ്ട് താരങ്ങളെ വെച്ച് ചെയ്തെന്നിരിക്കാം. അതു ട്രിവാൻഡ്രം ലോഡ്ജിന്റെ സെക്കൻഡ് പാർട്ട് അല്ല. ഞങ്ങൾ ട്രിവാൻഡ്രം ലോഡ്ജിന്റെ സെക്കൻഡ് പാർട്ട് ചെയ്യുന്നുണ്ട്. ആ ലോഡ്ജ് ആയിരിക്കില്ല, കഥാപാത്രങ്ങളെല്ലാം മാറും. ട്രിവാൻഡ്രം ലോഡ്ജിലെ ഒന്നോ രണ്ടോ ആളുകൾ മാത്രമായിരിക്കും ഉണ്ടാകുക”. അനൂപ് മേനോൻ പറഞ്ഞു. അനൂപ് മേനോന്റെ തിരക്കഥയിൽ വി. കെ. പ്രകാശ് സംവിധാനം ചെയ്ത് 2012 പുറത്തിറങ്ങിയ ചിത്രമായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്. ജയസൂര്യ, ഹണി റോസ്, അനൂപ് മേനോൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്.