‘മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ക്രിസ്റ്റഫറിലൂടെ ബി ഉണ്ണികൃഷ്ണന്‍ വമ്പന്‍ തിരിച്ച് വരവ് നടത്തും’; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ക്രിസ്റ്റഫറിലൂടെ ബി ഉണ്ണികൃഷ്ണന്‍ വമ്പന്‍ തിരിച്ച് വരവ് നടത്തും’; കുറിപ്പ് ശ്രദ്ധ നേടുന്നു

ലയാളി പ്രേക്ഷകര്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ട്. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ ചിത്രമായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരത്തിലുള്ള ഒരു ചിത്രവുമായി മേഹന്‍ലാല്‍ എത്തുന്നത്. 2017 ല്‍ പുറത്ത് വന്ന വില്ലന് ശേഷമാണ് ആറാട്ടിലൂടെ ഈ ജോഡി വീണ്ടും ഒന്നിച്ചത്. മമ്മൂട്ടിയെ നായകനാക്കി റിലീസിനൊരുങ്ങുന്ന ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ആണിത്. പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ഉള്ളത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇപ്പോഴിതാ ബി ഉണ്ണികൃഷ്ണനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇന്നലെ ബി ഉണ്ണികൃഷ്ണന്‍ സാറിനെ കുറിച്ച് ഒരു പോസ്റ്റ് ഈ ഗ്രൂപ്പില്‍ കണ്ടിരുന്നു. ഏതൊരു സംവിധായകനോ ആയിക്കോട്ടെ, അവരുടെ അവസാന സിനിമ പരാജയമോ നിലവാരമില്ലാത്തതോ എന്തോ ആയിക്കോട്ടെ അവരുടെ അടുത്ത സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ അതിനെ ഡിഗ്രേഡ് ചെയ്യുന്നത് ശെരിയാണോ എന്നാണ് കുറിപ്പിലൂടെ ചോദിക്കുന്നത്. അവസാനം റീലീസ് ആയ ആറാട്ട് എന്ന സിനിമയുടെ പേരില്‍ ബി ഉണ്ണികൃഷ്ണന്‍ ഒരു മോശം സംവിധായകനാണ് എന്ന് പറയാന്‍ സാധിക്കുമോ…. ?

ലാലേട്ടന് മാടമ്പി എന്നൊരു വന്‍ ഹിറ്റ് സമ്മാനിച്ച ആളാണ് ഉണ്ണി കൃഷ്ണന്‍ സര്‍. അതിന് ശേഷം ലാലേട്ടനൊപ്പം ചെയ്ത ഗ്രാന്‍ഡ് മാസ്റ്റര്‍, വില്ലന്‍ എന്നീ സിനിമകളിലും ക്വാളിറ്റിയില്‍ ഒരു വിട്ടു വീഴ്ചയും അദ്ദേഹം വരുത്തിയിട്ടില്ല. ബോക്‌സ്ഓഫിസില്‍ പ്രതീക്ഷിച്ച രീതിയില്‍ വിജയമായില്ലെങ്കില്‍ പോലും വില്ലനൊക്കെ മികച്ച സിനിമയല്ലെന്ന് പറയാന്‍ കഴിയുമോ….? ഒരിക്കലുമില്ല. അവസാനം റീലീസായ ആറാട്ട് ഒരു നല്ല സിനിമയാണ് എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ സമീപ കാലത്ത് മോഹന്‍ലാലിനെ ഇത്രയധികം എനര്‍ജെറ്റിക് ആയി കണ്ട വേറെ ഏത് സിനിമയാണ് ഉള്ളത്.

തിരക്കഥയിലെ പുതുമയില്ലായ്മ പടത്തിനെ നന്നായി ബാധിച്ചുവെങ്കിലും പണ്ട് കണ്ടു മറന്ന ആ ജോളി മൂടിലുള്ള ലാലേട്ടനെ ആറാട്ട് തിരികെ കൊണ്ടു വന്നു എന്നത് അംഗീകരിച്ചേ മതിയാകൂ. ഏത് മികച്ച സംവിധായാകരുടെ കരിയറിലും മോശം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ലെജണ്ടറി ഫിലിം മേക്കേഴ്സ് ഒരുക്കിയ ചിത്രങ്ങള്‍ പോലും ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്. ഗ്രാന്‍ഡ് മാസ്റ്ററും വില്ലനും ഒക്കെ എടുത്ത സംവിധായകന് അതിലും മികച്ചു നില്‍ക്കുന്ന സിനിമകള്‍ ഉണ്ടാക്കാന്‍ തീര്‍ച്ചയായും സാധിക്കും.

അത് കൊണ്ട് ദയവായി സിനിമ ഇറങ്ങുന്നതിന് മുമ്പേയുള്ള ഡിഗ്രേഡിങ്ങും ഹേറ്റ് സ്‌പ്രെഡ് ഉം പരമാവധി ഒഴിവാക്കുക. മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ക്രിസ്റ്റഫര്‍ ആണ് ബി ഉണ്ണികൃഷ്ണന്റെ അടുത്ത ചിത്രം.. ഇതിലൂടെ അദ്ദേഹം വമ്പന്‍ തിരിച്ചു വരവ് നടത്തും എന്ന് തന്നെയാണ് നമ്മള്‍ സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.