മൂന്ന് കോടി കാഴ്ചക്കാരെ സ്വന്തമാക്കി ഒമർ ലുലു ചിത്രം !! ഹിന്ദിയിൽ നിന്നും വലിയ പിന്തുണ ലഭിക്കുന്നു
സംവിധായാകനായ ഒമർ ലുലു ഹാപ്പി വെഡിങ്, ചങ്ക്സ്, അഡാർ ലൗ എന്നീ ചിത്രങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഹാപ്പി വെഡിംഗ് ചിത്രത്തിന് നല്ല അഭിപ്രായമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നു ലഭിച്ചത്. എന്നാൽ ചങ്ക്സ് എന്ന ചിത്രത്തിന് അത്ര നിരൂപക പ്രശംസ ലഭിച്ഛിക്കാത്ത ഒരു ചിത്രമായിരുന്നു. വിനോദപരമായി കണ്ടിരിക്കാൻ പറ്റുന്ന ഒരു ചിത്രമായിരുന്നു അത്.പിന്നീട് നിരവധി പുതുമുഖങ്ങളെ വെച്ചു ചെയ്ത ഒരു ചിത്രമാണ് ഒരു അഡാർ ലൗ. ട്രൈലെറിൽ നിന്നു തന്നെ കഥയുടെ ഒരു പശ്ചാത്തലം കണ്ടെത്താൻ കഴിഞ്ഞിരുന്നു എന്നതാണ്.ചിത്രത്തിന്റെ റിലീസ് പോലെ തന്നെ വാലെന്റയിൻസ് ഡേ ആയിട്ട് ബന്ധമുണ്ട് വാലെന്റയിൻ ആയിട്ട് ബന്ധമുണ്ട് ഈ ചിത്രത്തിന്. ഇത്രയധികം ശ്രദ്ധ ലഭിച്ച ഈ ചിത്രം മറ്റു ഭാഷകളിലും റിലീസ് ചെയ്തു എന്നതാണ്. ഇപ്പോഴിതാ ഒമർ ലുലു സംവിധാനത്തിൽ 2019-ൽ ഒരുങ്ങിയ ‘ഒരു അഡാർ ലൗ ‘എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുതിയ റെക്കോർഡിലേക്ക്. പതിനൊന്ന് ദിവസത്തിനുള്ളിൽ 30 ദശലക്ഷം കാഴ്ചക്കാരേയാണ് ഹിന്ദി പതിപ്പ് സ്വന്തമാക്കിയത്.മലയാളത്തിൽ പ്രിയ വാര്യർ ആയിരുന്നു താരം എങ്കിൽ ഹിന്ദി പതിപ്പിൽ നുറിൻ ഷെരിഫ് ആണ് താരം.
ചിത്രത്തിലെ ഗാഥാ എന്ന കഥാപാത്രത്തെയാണ് നുറിനു കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹമാണ്. പ്രധാന കഥാപാത്രമായ റോഷന്റെ കഥാപാത്രത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പ്രിയ പ്രകാശ് വാര്യർ പ്രത്യക്ഷപെട്ട ‘മാണിക്യമലരായ’ എന്നാ ഗാനത്തിന് ചിത്രം പുറത്തിറങ്ങുന്നതിനു മുന്നേ തന്നെ വൻ പബ്ലിസിറ്റി ലഭിച്ചിരുന്നു. റോഷൻ അബ്ദുൾ റഹൂഫ്, നൂറിൻ ഷെരിഫ്,സിയാദ് ഷാജഹാൻ, മാത്യു ജോസഫ്, അരുൺ എ കുമാർ തുടങ്ങിയവരായിരുന്നു പ്രധാനവേഷത്തിൽ എത്തിയിരുന്നത്. കഴിഞ്ഞവർഷം വാലെന്റൈൻസ് ഡേക്കായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ഒരു അഡാർ ലൗ എന്ന ചിത്രം ഇതിന്റെ ട്രൈലർ വന്നതോടെ തന്നെ ആവേശത്തിലേക്കാണ് പ്രേക്ഷകരെ നയിച്ചത്. ചിത്രം ഇറങ്ങിയ ശേഷം ഇത് ഒരു ലോകശ്രദ്ധയകർശിച്ച സിനിമയായിമാറി എന്നതാണ്. മലയാളികൾക്ക് ഒമർ ലുലു എന്ന സംവിധായകനിൽ പല അഭിപ്രായവും പ്രകടമാണ്.എന്നാൽ അദ്ദേഹത്തിന് ഹിന്ദി പ്രേക്ഷകർ വലിയ പിന്തുണയാണ് നൽകുന്നത് എന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഹിന്ദിയിൽ ഒമർ ലുലു ഒരു പരീക്ഷണം നടത്താൻ തന്നെയാണ് മലയാളത്തിലുള്ള ആരാധകരുടെ അഭ്യർത്ഥന.