‘ഇന്ത്യൻ 2: ചിത്രികരണം വൈകുന്നതിന് കാരണം കമൽ ഹാസൻ തന്നെ’ തുറന്നടിച്ച് ശങ്കർ
1996-ൽ ശങ്കർ-കമൽ ഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഇന്ത്യൻ 2. ആരാധകർ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രികരണം നീണ്ടുപോകുന്നു എന്ന് ആരോപിച്ചു ശങ്കറിനെതിരെ നിർമാതാക്കളായ ലൈക്ക് പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യൻ 2 പൂർത്തിയാക്കുന്നതുവരെ പുതിയ സിനിമകൾ സംവിധാനം ചെയ്യുന്നത് വിലക്കണമെന്നായിരുന്നു ആവിശ്യം. എന്നാൽ ചിത്രത്തിന്റെ ചിത്രികരണം വൈകാൻ കാരണം കമലഹാസനും ലൈക പ്രൊഡക്ഷനുസുമാണ് എന്നാണ് ശങ്കർ പറയുന്നത്. ചിത്രികരണം വൈകുന്നതിന്റെ കാരണം കോടതിയിലാണ് ശങ്കർ വ്യക്തമാക്കിയത്. കമലാഹാസൻ മേക്കപ്പ് അലർജിയാണ്.ചിത്രത്തിൽ പ്രായമായ ഒരു കഥാപാത്രത്തെയാണ് അഭിനയിക്കുന്നത്. അതിനാൽ ഇതേ തുടർന്ന് ചിത്രികരണം പ്രതിസന്ധിയിൽ ആകുന്നുണ്ട്. കൂടാതെ ചിത്രികരണത്തിന് ഇടയിൽ നടന്ന ക്രൈൻ അപകടവും വൈകാൻ കാരണമായി. കോവിഡ് പ്രതിസന്ധിയിൽ ചിത്രീകരണം മുടങ്ങുന്നതിന് നിർമ്മാതാവിന് ഉണ്ടാവുന്ന നഷ്ടങ്ങൾക്ക് താൻ ഉത്തരവാദിയല്ലന്ന് ശങ്കർ കോടതിയെ അറിയിച്ചു. അതിനിടെ ചിത്രത്തിന്റെ അഭിനയത്തിനായി എത്തിയ വിവേകിന്റെ അപ്രതീക്ഷിതമായ മ.രണ.വും ചിത്രത്തിന് തിരിച്ചടിയായിരിക്കുകയാണ്.
വിവേക് അഭിനയിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രം ചിത്രത്തിൽ പൂർണമല്ല എന്നതും. ഈ ഒരു അവസരത്തിൽ വിവേക് ചെയ്തിരുന്ന വേശം മറ്റൊരു നടനെവച്ച് റീ ഷൂട്ട് ചെയ്യണമെന്ന് ശങ്കർ ഇതിനോടകം അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ പ്രശ്നത്തിൽ ഇടപെടാൻ സാധിക്കില്ലന്നാണ് കോടതി പറഞ്ഞത്. സംവിധായകനും നിർമ്മാതാവും പരസ്പരം ഇരുന്നു സംസാരിച്ച് പ്രശ്ന പരിഹാരം കാണണം എന്നായിരുന്നു കോടതിയുടെ നിർദേശം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാൻ മനപ്പൂർവ്വം വൈകിപ്പിക്കുകയും ആണ് എന്നായിരുന്നു ലൈക്ക പ്രൊഡക്ഷൻസിന്റെ ആരോപണം. ശങ്കറിന്റെതായ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ദിൽ രാജു നിർമ്മികുന്ന രാംചരൺ നായകനാകുന്ന ഒരു ചിത്രവും. രൺവീർ സിംഗ് നെ നായകനാക്കി ഒരു ഹിന്ദി ചിത്രമാണ് ഒരുങ്ങുന്നത്. ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് ലൈക്ക പ്രൊഡക്ഷൻസ് നിയമനടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.