‘നാല് കഥാപാത്രങ്ങളും ഒന്നില്‍ ഒന്ന് വ്യത്യാസമുള്ളത്, ഇത് തന്നെ അല്ലെ ഒരു നടന്റെ ഏറ്റവും വലിയ വിജയം’ ; മമ്മൂട്ടിയെക്കുറിച്ച് കുറിപ്പ് വൈറല്‍
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. 20-ാം വയസ്സില്‍ ആദ്യമായി ഫിലം ക്യാമറയുടെ മുന്നിലെത്തി ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ അന്‍പത് വര്‍ഷങ്ങളാണ് അദ്ദേഹം ചലച്ചിത്രലോകത്ത് വിഹരിച്ചത്. ഒരു ഡയലോഗ് പോലുമില്ലാതെ 1971 ഓഗസ്റ്റ് ആറിന് ആദ്യമായി അഭിനയിച്ച ചിത്രം അനുഭവങ്ങള്‍ പാളിച്ചകള്‍. 73-ല്‍ കാലചക്രം എന്ന സിനിമയില്‍ ആദ്യമായി ഡയലോഗ് പറഞ്ഞഭിനയിച്ചു. പിന്നീട് നായകനിരയിലേക്ക് എത്തുകയും ഇന്ന് റോഷാക്ക് വരെ എത്തിനില്‍ക്കുന്നു.
2022ല്‍ മമ്മൂട്ടിയുടെ നാല് സിനിമകളാണ് പുറത്തിറങ്ങിയത്. അതില്‍ നാലും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു. മൂന്നെണ്ണം തിയേറ്റര്‍ റിലീസും ഒരെണ്ണം ഒടിടി റിലീസുമായിരുന്നു. രണ്ട് സിനിമകള്‍ പുതുമുഖസംവിധായകര്ക്കൊപ്പമാണ് മമ്മൂട്ടി അഭിനയിച്ചത്. ഒന്ന് പുതുമുഖ സംവിധായിക റത്തീനയുടെ പുഴുവും നിസാം ബഷീറിന്റെ റോഷാക്കുമായിരുന്നു അവ. റോഷാക്ക് ഇപ്പോള്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടി വ്യത്യസ്ത ലുക്കിലാണ് ചിത്രത്തിലെത്തുന്നത്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ മമ്മൂട്ടി വളരെ ഗംഭീരമായിതെന്ന അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഒരു ചെറിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 2022 വര്‍ഷം കഴിയാന്‍ മൂന്ന് മാസങ്ങള്‍ നില്‍ക്കേ മമ്മുക്കയുടെ റിലീസ് ചെയ്ത നാല് സിനിമകള്‍ മൂന്ന് എണ്ണം തിയേറ്ററിക്കല്‍ റിലീസ് ഒന്ന് ഒടിടി റിലീസ്. ചെയ്ത നാല് കഥാപാത്രങ്ങളും ഒന്നില്‍ ഒന്ന് വ്യത്യാസങ്ങള്‍ ഉള്ളത്. അത് പരിശോധിച്ചാല്‍ പോലും നടത്തം ഇരുത്തം, ഭാഷാശൈലി, നോട്ടം എല്ലാം തന്നെ വ്യത്യാസം ഉള്ളത്. ഇത് തന്നെ അല്ലെ ഒരു നടന്റെ ഏറ്റവും വലിയ വിജയം എന്നത്. അദ്ദേഹം ഇനിയും ചെയ്യും പല പല വേഷങ്ങള്‍ വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. പണ്ട് ബിബിന്‍ ജോര്‍ജ്ജ് പറഞ്ഞത് ഒന്ന് തിരുത്തി പറഞ്ഞാല്‍ ഒരു രണ്ട് കൊല്ലത്തെ മമ്മുക്കയുടെ സിനിമകള്‍ എടുത്താല്‍ അറിയാം മമ്മുട്ടിയെ പോലെ ഒന്നിനോന്ന് വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ ചെയ്ത മറ്റൊരു നടന് ഇല്ലെന്നും ലെജന്റ് മമ്മൂട്ടിയെന്നും കുറിപ്പില്‍ പറയുന്നു.
പുഴുവിലേയും റോഷാക്കിലേയും റിലീസിനൊരുങ്ങുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിലേയുമെല്ലാം കഥാപാത്രങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പേര് കുറിപ്പുകള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കുന്നുണ്ട്. പുതുമക്ക് പിന്നാലെ മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ യാത്രയെന്നും അതുകൊണ്ട് മുന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹം തിരഞ്ഞെടുക്കുന്നുവെന്നെല്ലാം അവര്‍ പറയുന്നു.