പാകിസ്ഥാൻ പ്രധാനമന്ത്രിയും ബോളിവുഡ് താര റാണിയും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു; നൂറ്റാണ്ടിന്റെ ഗോസിപ്പ്
ക്രിക്കറ്റ് ഇതിഹാസങ്ങളും ബോളിവുഡിലെ സൂപ്പർ താരങ്ങളും തമ്മിലുള്ള പ്രണയബന്ധങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ എല്ലാകാലത്തും ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യാറുള്ള ഒരു കാര്യമാണ്. ഇപ്പോൾ ദേശീയ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമാകുന്നത് വളരെ കാലം പഴക്കമുള്ള ഒരു ഗോസിപ്പിനെക്കുറിച്ചാണ്. ഗോസിപ്പിന്റെ ഒരുവശത്ത് ബോളിവുഡ് സൂപ്പർതാരമായ നടിയും മറുവശത്ത് ഇന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ആണെന്നുള്ള കാര്യമാണ് വർഷങ്ങൾക്കിപ്പുറവും ആ ഗോസിപ്പിന് കുറിച്ചുള്ള ചർച്ചകൾ സജീവമായി സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. ഇരുവരും തമ്മിൽ കടുത്ത പ്രണയബന്ധത്തിൽ ആവുകയും തുടർന്ന് വിവാഹം കഴിക്കുവാൻ തയ്യാറെടുപ്പുകൾ നടത്തിയെന്നുമാണ് അക്കാലയളവിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി അന്നത്തെ പാക് ടീമിന്റെ ക്യാപ്റ്റനും ആയിരുന്ന ഇമ്രാൻ ഖാൻ ബോളിവുഡിലെ താരറാണിയായി പ്രണയത്തിലാവുകയും ഇരുവരുടെയും ബന്ധം വിവാഹത്തിന്റെ വക്കോളമെത്തിയ എത്തുകയും ചെയ്തിരുന്നുവെന്ന പഴയ ഒരു ന്യൂസ് റിപ്പോർട്ട് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഇരുവരുടെയും പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും സജീവമായത്.
അക്കാലയളവിൽ ഇമ്രാൻ ഖാൻ പാക് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നപ്പോൾ പല പ്രശസ്തരായ സ്ത്രീകളും ഒപ്പം പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകൾ സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വർഷങ്ങൾ പിന്നിടുമ്പോൾ ആ ബോളിവുഡ് സുന്ദരി ഇന്ത്യൻ സിനിമയിലെ ഇതിഹാസ അഭിനേത്രിയായി മാറി കഴിഞ്ഞിരിക്കുകയാണ്. ഹിന്ദി, തമിഴ് ഉർദു എന്നീ ഭാഷകളിലായി തന്റെ നാൽപത് വർഷത്തെ കരിയറിൽ 180ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടി രേഖ എന്നറിയപ്പെടുന്ന ഭാനുരേഖ ഗണേശൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിരന്തരമായുള്ള ആഭ്യന്തര പ്രശ്നങ്ങൾ കത്തി നിൽക്കുമ്പോഴും നടി രേഖയുടെ അമ്മ പാക് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഇമ്രാൻ ഖാനുമായുള്ള പ്രണയബന്ധം അംഗീകരിച്ചു എന്നാണ് അന്നത്തെ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇരുവരുടെയും പ്രണയ ബന്ധത്തെ അംഗീകരിച്ച രേഖയുടെ അമ്മ വിവാഹം നടത്തുവാൻ വേണ്ടിയത് ജോത്സ്യനെ വരെ കണ്ടിരുന്നു എന്നാണ് അക്കാലത്തെ റിപ്പോർട്ടുകൾ പറയുന്നത്. അതേപോലെതന്നെ ഇന്ത്യൻ ഇതിഹാസം അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള പ്രണയ ബന്ധവും തുടർന്ന് ഇരുവർക്കുമിടയിൽ ഉണ്ടായ വലിയ അകൽച്ചയും വിദേശ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എന്നാൽ അത് ഗോസിപ്പ് അല്ല എന്ന് മാത്രം.