മെഗാസ്റ്റാറിന്റെ ഭീഷ്മപര്‍വത്തിന്റെ കളക്ഷന്‍ റെകോര്‍ഡ് റോഷാക്ക് തകര്‍ക്കുമോ? ആദ്യ പ്രേക്ഷക പ്രതികരണം
പ്രഖ്യാപനസമയം മുതല്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്ന ചിത്രമായിരുന്നു റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. ഒടുവില്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. വന്‍ ആഘോഷത്തോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ അവതരണവും, സാങ്കേതിക പരിചരണവും എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും ലഭിക്കുന്നത്. പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി മമ്മൂക്കയുടെ ലൂക്ക് ആന്റണിയും മറ്റ് കഥാപാത്രങ്ങളും, കിടിലം തിയറ്റര്‍ എക്സ്പീരിയന്‍സാണ് റോഷാക്ക് സമ്മാനിച്ചതെന്നുമെല്ലാമാണ് സോഷ്യല്‍ മീഡിയയില്‍ സിനിമ കണ്ട് കഴിഞ്ഞവര്‍ പറയുന്നത്.
ലോക സിനിമ ചലച്ചിത്ര വേദികളില്‍ ഒരു അവസരം കിട്ടിയ അവിടെ റോഷാക്ക് പ്രദര്‍ശിപ്പിച്ച ഒരു കയ്യടി ഉറപ്പാണെന്നാണ് ഒരാള്‍ പറയുന്നത്. റോഷാക്ക് ആദ്യ പകുതി മികവുറ്റ സിനിമ അനുഭവം.നിസാം ബഷീര്‍ മേക്കിങ് വളരെ മികച് നില്‍പ്പുണ്ട്. സിനിമ നല്ല എന്‍ഗേജിംങ് ആയിട്ട് ആണ് ആദ്യ പകുതി മുന്നേറുന്നത്. പ്ലോട്ട് ഡെവലപ്മെന്റ് മനോഹരം. പടം പുലര്‍ത്തുന്ന ടെക്നിക്കല്‍ മികവ് അടിപൊളി. മിഥുന്റെ ബിജിഎം സൂപ്പര്‍. സൗണ്ട് ഡിസൈന്‍ ഒക്കെ തരുന്ന ഇമ്പാക്ട് മികച് നില്‍പ്പുണ്ട്. പിന്നെ പെര്‍ഫോമന്‍സ് നോക്കിയാല്‍ one & only മമമൂട്ടി ലൂക്ക് ആയി അങ്ങ് നിറഞ്ഞു നില്‍പ്പുണ്ട് ആദ്യ പകുതിയില്‍ എന്നായിരുന്നു നഹാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മമ്മൂക്കയെ ഇതുപോലെ കണ്ടിട്ടില്ല; വേറെ ലെവല്‍ പെര്‍ഫോമന്‍സ് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. എന്തായാലും മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്.
ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ലൂക്ക് ആന്റണി എന്നാണ്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടന് ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ ഒരുക്കുന്നത് ‘അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടന്’, ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മമ്മൂട്ടിയുടെ ‘റോഷാക്കി’ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മിഥുന് മുകുന്ദന് ആണ്.