മണിരത്നം സിനിമകളിലെ മലയാളി സാന്നിധ്യം. മണിരത്‌നം സിനിമകളിലെ ഒരു പ്രധാന ഘടകമാണ് മലയാളി താരങ്ങള്‍. അദ്ദേഹത്തിന്റ വിജയ ചിത്രങ്ങളിലെല്ലാം പ്രഭയോട് മലയാളികള്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ജ്വലിച്ചു നിന്നിട്ടുണ്ട്. ആദ്യകാല ചിത്രം മുതല്‍ തന്നെ ഇത് മനസിലാകും

പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ നിരവധി മലയാളി അഭിനേതാക്കളും വേഷമിട്ടിട്ടുണ്ട്. അതിൽ പ്രധാനം മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജയറാം കൈകാര്യം ചെയ്ത ആഴ്‌വാർക്കടിയ നമ്പി എന്ന കഥാപാത്രമാണ്. റിലീസിന് പിന്നാലെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപെട്ട കഥാപാത്രവും ജയറാമിന്റെ ആഴ്‌വാര്‍ക്കടിയന്‍ നമ്പി തന്നെയാണ്. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ പല സ്ഥലങ്ങളിലും അദ്ദേഹം നിറഞ്ഞു നില്‍ക്കുകയാണ്. ജയറാം സ്‌ക്രീനിലേക്ക് വരുമ്പോള്‍ പ്രേക്ഷകര്‍ കൂടുതല്‍ ചിരിച്ചു, എന്‍ഗേജിങ്ങായി. കാര്‍ത്തിയുടെയും ഐശ്വര്യ റായിയുടെയും തൃഷയുടെയും വിക്രമിന്റേയും പേരുകള്‍ക്കൊപ്പം ജയറാമിനേയും എല്ലാ ഭാഷകളിലെയും നിരവധി നിരൂപകര്‍ എടുത്തു പറയുകയും ചെയ്തു. ജയറാമിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി, ലാല്‍, റഹ്മാന്‍, ബാബു ആന്റണി, റിയാസ് ഖാന്‍ എന്നിവരാണ് മറ്റ് മലയാളി സാന്നിധ്യങ്ങളായി പൊന്നിയിന്‍ സെല്‍വനിൽ മികച്ച അഭിനയം കാഴ്ച വയ്ക്കുന്നത്.

 

കേവല സാന്നിധ്യം എന്നതിനപ്പുറം പ്രധാന കഥാപാത്രങ്ങളായാണ് ഇവരെല്ലാം തന്നെ സിനിമയിൽ എത്തിയിരിക്കുന്നത് എന്ന കാര്യം എടുത്തു പറയേണ്ട ഒന്നാണ്.
മണിരത്‌നം സിനിമകളിലെ ഒരു മുഖ്യ ഘടകമാണ് മലയാളി താരങ്ങള്‍ എന്നത്. അദ്ദേഹത്തിന്റ വിജയ ചിത്രങ്ങളിലെല്ലാം തന്നെ തിളക്കത്തോടെ മലയാളികള്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പൊലിമയോടെ വന്നിട്ടുണ്ട്. ആദ്യകാല ചിത്രം മുതല്‍ തന്നെ ഈ പ്രത്യേകത നമുക്ക് ദർശിക്കാനാകും. ആദ്യ ചിത്രം കന്നഡയില്‍ സംവിധാനം ചെയ്ത മണിരത്‌നം അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം മലയാളത്തിലാണ് ചെയ്തിരിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ ഉണരൂ എന്ന മണിരത്നം ചിത്രത്തില്‍ നായകന്‍ മോഹൻലാലായിരുന്നു. 1985ലാണ് തന്റെ മൂന്നാമത്തേതും തമിഴിലെ ആദ്യത്തേതുമായ പകല്‍ നിലവ് മണിരത്‌നം സംവിധാനം ചെയ്തത്. ചിത്രത്തില്‍ നായികയായി വേഷമിട്ടിരിക്കുന്നത് രേവതിയാണ്.


86 ല്‍ പുറത്ത് വന്ന മൗന രാഗത്തിലൂടെയാണ് മണി രത്‌നം സംവിധായകനെന്ന നിലയില്‍ മികച്ച രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയത്. തന്റെ ഏറ്റവും മികച്ച സിനിമകളുടെ ലിസ്റ്റില്‍ മുന്‍ നിരയിലുള്ള മൗന രാഗത്തിലും മണി രത്‌നം നായികയായി തെരഞ്ഞെടുത്തത് രേവതിയെ തന്നെയായിരുന്നു.ഇതിന് ശേഷം മണിരത്‌നം സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെ കരിയറിലും കമല്‍ ഹാസന്റെ കരിയറിലും നിര്‍ണായകമായ ഒന്നായിരുന്നു. നായകനായിരുന്നു ആ ചിത്രം. ഇന്നും ഇന്ത്യന്‍ സിനിമ പാഠപുസ്തകമായി കരുതുന്ന നായകനില്‍ മലയാളികളുടെ സ്വന്തം കാർത്തികയുമുണ്ടായിരുന്നു.

Related Posts