ആശ്വാസം ആയി സുരേഷ് ഗോപി..!ഇടമലകുടിയിലെ ശോചനാവസ്ഥയ്ക്ക് പരിഹാരം
നടൻ, എംപി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയതിനു ശേഷം നിരവധി നന്മ പ്രവർത്തികൾ ആണ് സുരേഷ് ഗോപി ചെയ്തുകൊണ്ടിരിക്കുന്നത്. പലപ്പോഴും ആളുകൾ വലിയ ഇഷ്ടത്തോടെ തന്നെ അദ്ദേഹത്തിന്റെ ഈ പ്രവൃത്തികളെ നോക്കി കാണുകയും ചെയ്യാറുണ്ട്. തന്റെ മുൻപിൽ സഹായമഭ്യർത്ഥിച്ച് വരുന്ന ആരെയും അദ്ദേഹം മടക്കി അയക്കാറില്ല. അതുപോലെ സഹായം ആവശ്യമെന്ന് തോന്നുന്നവർക്ക് അർഹിക്കുന്ന സഹായം നൽകാനും മറക്കാറില്ല സുരേഷ് ഗോപി. ഇപ്പോൾ സുരേഷ് ഗോപിയുടെ പുതിയ ഒരു വാർത്തയാണ് ഇപ്പോൾ ശ്രേദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഇടമലക്കുടിയുടെ മനം കവർന്ന് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇടമലക്കുടിയിൽ കുടിവെള്ള ടാങ്ക് നിർമ്മിച്ച് നൽകും എന്നാണ് ഇപ്പോൾ സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി. ഇവിടെ ആദ്യമായി സന്ദർശനത്തിന് എത്തുകയായിരുന്നു സുരേഷ് ഗോപി. മൂന്നാറിൽ നിന്നും പെട്ടിമുടി വഴിയാണ് ഇവിടെ എത്തുക. അതും ദുർഘടമായ കാനനപാതയിലൂടെ നാലുമണിക്കൂറോളം ജീപ്പിലാണ് സഞ്ചരിക്കേണ്ടത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇടമലക്കുടി കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും 12 ലക്ഷം രൂപയോളം തുക സുരേഷ് ഗോപി നൽകിയിരുന്നത്. ഈ തുക ഉപയോഗിച്ച് മൂന്നു കിലോമീറ്റർ അകലത്തിൽ നിന്നും പാറക്കെട്ടിലേക്ക് വെള്ളം എത്തിക്കുകയും ചെയ്തു.
ഈ വെള്ളം ശേഖരിക്കുന്നതിനായി താൽക്കാലികമായ ഒരു ടാങ്ക് മാത്രമായിരുന്നു സജ്ജീകരിച്ചിരിക്കുന്നത്. ഇപ്പോൾ പ്ലാസ്റ്റിക് പാടുത അടക്കമുള്ള സാമഗ്രികളുമായി ആയിരുന്നു സുരേഷ് ഗോപി എത്തിയിരുന്നത്. കുടിയിൽ കുടിവെള്ള ടാങ്ക് നിർമ്മിച്ച് നൽകുമെന്ന് കുടിയിൽ ചേർന്ന യോഗത്തിൽ തന്നെ സുരേഷ് ഗോപി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുവേണ്ട സാഹചര്യങ്ങൾക്ക് താൻ നേരിട്ട് തന്നെ മുൻകൈ എടുക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. സുരേഷ് ഗോപിയെ തലപ്പാവണിയിച്ചു ആണ് സ്വീകരിച്ചത്. കുടിയുടെ ആചാരപ്രകാരമുള്ള നൃത്തവും വാദ്യമേളവും ഒക്കെ തന്നെ ഒരുക്കിയിരുന്നു. കുടിയിലെ കുട്ടികൾ അദ്ദേഹത്തിന് വേണ്ടി കാട്ടുപൂക്കൾ വരെയാണ് നൽകിയത്.
യോഗത്തിൽ വച്ച് മൂപ്പന്മാരുടെ ഷാൾ അണിയിച്ചാണ് സുരേഷ്ഗോപിയെ ആദരിച്ചിരുന്നത്. കുടിയുടെ ശോചനീയാവസ്ഥ തനിക്ക് വ്യക്തമായി മനസ്സിലാക്കി എന്നും ബന്ധപ്പെട്ട് ആളുകളെ താൻ ഇക്കാര്യം അറിയിക്കുമെന്നും ആണ് അദ്ദേഹം പറഞ്ഞിരുന്നത്. തിരികെ പോകുന്നതിനു മുൻപ് അദ്ദേഹം പെട്ടിമുടിയിലെത്തി ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച സ്ഥലത്ത് പുഷ്പങ്ങൾ കൂടി അർപ്പിച്ചതിനുശേഷമാണ് തന്റെ യാത്ര ആരംഭിച്ചത്.