മണിച്ചിത്രത്താഴിന്റെ ക്ലൈമാക്സ് സീനിനുള്ള ബുദ്ധി സുരേഷ് ഗോപിയുടെ, തുറന്നു പറഞ്ഞു സംവിധായാകൻ ഫാസിൽ
മണിച്ചിത്രത്താഴ് എന്ന ചിത്രം ഒരു കാരണവശാലും മലയാളി പ്രേക്ഷകർക്ക് ഒരു കാലത്തും മറക്കാൻ സാധിക്കില്ല. മലയാളികളുടെ മനസ്സിൽ ചിരിയും ചിന്തയും ആവേശവും ഒക്കെ ഉണർത്തിയിട്ടുള്ള ഒരു ചിത്രം തന്നെയാണ് മണിച്ചിത്രത്താഴ്. അധികം ആരും തിരഞ്ഞെടുക്കാത്ത ഒരു പ്രമേയത്തിലാണ് ഫാസിലാ ചിത്രം മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചത്. സൈക്കോളജിയും ഹൊററും ഒക്കെ ചേർന്ന ഒരു പ്രത്യേകമായ അനുഭവം തന്നെയായിരുന്നു മണിചിത്രത്താഴ്. ഇന്നും ടിവിയിൽ എത്തുമ്പോൾ ഒരു മടുപ്പും കൂടാതെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്ന ഒരു ചിത്രം തന്നെയാണ് മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴ് സിനിമ കഥാഗതി കൊണ്ടും പാട്ട് കൊണ്ടും ഒക്കെ വ്യത്യസ്തമാണ്.
ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത് മധുമുട്ടം ആയിരുന്നു. സ്വർഗ്ഗചിത്ര ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയിൽ സുരേഷ് ഗോപി മോഹൻലാൽ ശോഭന എന്നിവർ മത്സരിച്ച പ്രകടനം തന്നെയായിരുന്നു. ഏറ്റവും നല്ല നടിക്കുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചു. സുരേഷ് ഗോപിയുടെ നകുലനെയും മോഹൻലാലിന്റെ സണ്ണിയെയും ശോഭനയുടെ ഗംഗയെയും ഒന്നും അത്ര പെട്ടെന്ന് പ്രേക്ഷകർക്കും മറക്കാൻ സാധിക്കില്ല എന്നതാണ് സത്യം. ചിത്രത്തിന്റെ ക്ലൈമാക്സിനു വേണ്ടി പല തരത്തിലുമുള്ള രംഗങ്ങൾ എഴുതിയിരുന്നു എന്നും, ഇതിനെ ചൊല്ലി അണിയറ പ്രവർത്തകർക്കിടയിൽ പോലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എന്നുമാണ് സംവിധായകനും തിരക്കഥാകൃത്തും ഒക്കെ പറയുന്നത്.
അവസാനഘട്ടം വരെ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. സിനിമ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു എന്ന ഒരു സംശയം നിലനിൽക്കുമോ എന്ന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ ചിത്രം ശാസ്ത്രീയമായ അടിത്തറയിലൂടെ പോവുകയായിരുന്നു ചെയ്തത്. പൂർണമായും ഒരു ഹൊറർ നിലനിർത്തുവാനും സാധിച്ചു. പലതരത്തിലുമുള്ള ചിന്തകൾ നിറഞ്ഞു നിൽക്കുമ്പോഴാണ് സുരേഷ് ഗോപി അഭിപ്രായം പങ്കു വയ്ക്കുന്നത്. അത് ചിത്രത്തിന് തന്നെ ഒരു പ്ലസ് പോയിന്റ് ആയി മാറുകയായിരുന്നു. ചിത്രത്തിൽ ഒരു ഡമ്മിയെ വെച്ച് ആ സീൻ ഒരുക്കി കൂടെ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. ദേഷ്യത്തിൽ നിൽക്കുന്ന ഗംഗ പ്രതികാരം തീർക്കാനായി നകുലന് പകരം ഒരു ഡമ്മിയെ ആക്രമിക്കുന്നു. അങ്ങനെ പ്രേക്ഷകരുടെ മുന്നിൽ സംവിധായകനും എഴുത്തുകാരനും ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ അവതരിപ്പിക്കുവാനും സാധിക്കുമല്ലോ എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ആ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അങ്ങനെയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് സീൻ അത്തരത്തിൽ എടുക്കുന്നത് എന്നാണ് ഫാസിൽ ഇപ്പോൾ പറയുന്നത്.