ഏകലവ്യന്‍ എന്ന സൂപ്പര്‍ഹിറ്റ് ബ്ലോക്ക്ബസ്റ്റര്‍ സിനിമ ആദ്യം എത്തിയത് മമ്മൂട്ടിയുടെ കൈയ്യില്‍, പക്ഷേ മമ്മൂട്ടി അത് നിരസിച്ചു, കാരണം ഇതാണ്
സുരേഷ് ഗോപി നായകനായി എത്തി 1993 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ സിനിമയായിരുന്നു ഏകലവ്യന്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചത് രഞ്ജി പണിക്കര്‍ ആയിരുന്നു. തകര്‍പ്പര്‍ ഡയലോഗുകളുടെ സൃഷ്ടാവായി രഞ്ജി പ്രശസ്തിയാര്‍ജിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. അതുപോലെ തന്നെ, സുരേഷ് ഗോപിയുടെ കരിയറിലെ വന്‍ ഹിറ്റുകളിലൊന്നായും ഏകലവ്യന്‍ മാറി.
ഭക്തിയുടെ മറവില്‍ ഭരണത്തിലുള്ളവരുടെ ഒത്തുകളിയോടെ ശക്തിയാര്‍ജിച്ച മയക്കു മരുന്ന് മാഫിയക്കെതിരെ പോരാടുന്ന പോലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു സുരേഷ് ഗോപി ചിത്രത്തില്‍ എത്തിയത്. പോലീസ് വേഷം കൈകാര്യം ചെയ്ത, സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് പ്രേക്ഷകര്‍ ഈ സിനിമ വിലയിരുത്തപ്പെടുന്നത്.
അതേസമയം, സുരേഷ് ഗോപിക്ക് പകരം മമ്മൂട്ടിയെ ആയിരുന്നു ഈ ചിത്രത്തില്‍ നായകനായി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് സുരേഷ് ഗോപിയിലേക്ക് ഈ വേഷം എത്തുകയായിരുന്നു. മമ്മൂട്ടിയുടെ സഹോദരനും ചലച്ചിത്ര പ്രവര്‍ത്തകനുമായിരുന്ന ഇബ്രാഹിം കുട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ഇബ്രാഹിം കുട്ടിയുടെ അടുത്ത സുഹൃത്താണ് രഞ്ജി പണിക്കര്‍. ചെറുപ്പകാലം മുതലേ തങ്ങള്‍ സുഹൃത്തുക്കളാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘സുറുമ വീഡിയോ മാഗസിന്‍ എന്ന ഇബ്രാഹിം കുട്ടിയുടെ സംരംഭത്തില്‍ അദ്ദേഹത്തോടൊപ്പം രഞ്ജി പണിക്കറും പ്രവര്‍ത്തിരുന്നു. ആ ഒരു സമയത്താണ് രഞ്ജി പണിക്കര്‍ തിരക്കഥകള്‍ എഴുതുന്നതും സിനിമകളില്‍ സജീവമാകുന്നതും. ഡോക്ടര്‍ പശുപതി എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയിരുന്നു അതിനുശേഷം രഞ്ജി പണിക്കറിന് ആത്മവിശ്വാസം വന്നു. അതിന് ശേഷമാണ് രഞ്ജി പണിക്കര്‍ ജയരാജന്റെ ആകാശകോട്ടയിലെ സുല്‍ത്താന്‍ എന്ന സിനിമയിലേക്ക് വന്നത്. പിന്നീട് സിനിമാ തിരക്കിലേക്ക് നീങ്ങിയതോടെ സമയക്കുറവ് മൂലം വീഡിയോ മാഗസിനുമായി സഹകരിക്കാന്‍ പറ്റിയില്ല. രഞ്ജി പണിക്കര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രമായിരുന്നു ഏകലവ്യന്‍ എന്നും അത് മമ്മൂട്ടിയെ എടുക്കാന്‍ വെച്ച് പ്ലാന്‍ ചെയ്തതായിരുന്നെന്നും അദ്ദേഹം പറയുന്നു. അന്ന് അതുപോലുള്ള കുറേ സിനിമകള്‍ ഇച്ചാക്ക ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടോ സമയക്കുറവു കൊണ്ടോ പകരം സുരേഷ് ഗോപി ആ സിനിമയില്‍ അഭിനയിച്ചു. അത് ഭയങ്കരമായി ഹിറ്റായി. ഇബ്രാഹിം പറയുന്നു.